Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയല്ല, ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ജയ്‌സ്വാള്‍!! സര്‍പ്രൈസ് നീക്കം, ഈ കാരണം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു ഇനി രോഹിത് ശര്‍മയെ അധികം കാണാനിടയില്ല. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തോടെ ഒരു പക്ഷെ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റുകയോ, അല്ലെങ്കില്‍ വിരമിച്ചേക്കുകയോ ചെയ്‌തേക്കും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുക.

ബാറ്ററെന്ന നിലയില്‍ വളരെ മോശം ഫോമിലൂടെയാണ് ഹിറ്റ്മാന്‍ കടന്നുപോവുന്നത്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ അദ്ദേഹം ബാറ്റിങില്‍ വന്‍ ദുരന്തവുമായി. ഇതേ തുടര്‍ന്നു അവസാന ടെസ്റ്റില്‍ നിന്നും രോഹിത് സ്വയം പിന്മാറുകയും ചെയ്തു.

രോഹിത്തിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍ ആരാവുമെന്നതാണ് ചോദ്യം. നിലവില്‍ ടെസ്റ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായും നായകസ്ഥാനം ലഭിക്കേണ്ടതും അദ്ദേഹത്തിനാണ്. പക്ഷെ ബുംറയെ സ്ഥിരം ടെസ്റ്റ് നായകനാക്കാന്‍ കോച്ച് ഗൗതം ഗംഭീറിനു താല്‍പ്പര്യമില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പകരം രണ്ടു പേരെയാണ് ഈ റോളിലേക്കു അദ്ദേഹം പരിഗണിക്കുന്നത്.

YASHASVI JAISWAL

പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍

ഇന്ത്യയുടെ പുതിയ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരിലൊരാളെ കൊണ്ടു വരാനുള്ള നീക്കമാണ് ഗൗതം ഗംഭീര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജസ്പ്രീത് ബുംറയെ ടെസ്റ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിനു എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ സാധിച്ചേക്കില്ലെന്നതാണ്.

മുഴുവന്‍ ടെസ്റ്റുകളിലും ടീമിനായി കളിക്കാന്‍ സാധിക്കുന്ന ഒരാളെയാണ് സ്ഥിരം ക്യാപ്റ്റനായി ഗംഭീറിനു വേണ്ടത്. പക്ഷെ ബുംറയുടെ കരിയര്‍ പലപ്പോഴും പരിക്കുകള്‍ നിറഞ്ഞതാണ്. മാത്രമല്ല, അപ്രസക്തമായ മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പലപ്പോഴും വിശ്രമവും നല്‍കാറുണ്ട്. ഇന്ത്യയെ സംബന്ധിച്ച് മൂന്നു ഫോര്‍മാറ്റുകളിലും പകരം വയ്ക്കാനായില്ലാത്ത നിര്‍ണായക താരമാണ് ബുംറ.

അതുകൊണ്ടു തന്നെ പരിക്കുകളേല്‍ക്കാതെ അദ്ദേഹത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യാനാണ് ബിസിസിഐയും ആഗ്രഹിക്കുന്നത്. അതിനാല്‍ എല്ലാ മല്‍സരങ്ങളിലും ബുംറയെ കളിപ്പിക്കാനും അവര്‍ക്കു പ്ലാനില്ല. ഈ കാരണത്താലാണ് ബുംറയ്ക്കു പകരം മറ്റൊരാളെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു കൊണ്ടു വരാന്‍ ആലോചിക്കുന്നത്.

ജയ്സ്വാളും റിഷഭും

റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള രണ്ടു താരങ്ങളാണ് യശസ്വി ജയ്‌സ്വാളും റിഷഭ് പന്തും. 2023ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം വലിയ റണ്‍വേട്ടയാണ് ജയ്‌സ്വാള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ലോകത്തിലെ രണ്ടാമത്തെ താരവും കൂടിയായിരുന്നു അദ്ദേഹം.

RISHABH PANT

റിഷഭാവട്ടെ ടെസ്റ്റില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കുമെങ്കിലും ടെസ്റ്റില്‍ ഇതു സാധ്യമല്ല. നാട്ടിലെ ബാറ്റിങ് അനുകൂല വിക്കറ്റുകളില്‍ മാത്രമല്ല, വിദേശത്തെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളിലും അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ റിഷഭിനു സാധിക്കും. പല തവണ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

റിഷഭിനെ അപേക്ഷിച്ച് ജയ്‌സ്വാളിന്റെ ഒരു പോരായ്മ ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തില്ലെന്നതാണ്. പക്ഷെ റിഷഭ് ഇന്ത്യയെ ടി20യില്‍ ഇതിനകം നയിച്ചു കഴിഞ്ഞു. ഐപിഎല്ലിലും അദ്ദേഹം ഇപ്പോള്‍ ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ ഒരുപക്ഷെ റിഷഭിനായിരിക്കും നായകസ്ഥാനത്തേക്കു മുന്‍തൂക്കം ലഭിച്ചേക്കുക. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ജയ്‌സ്വാളിനു തന്നെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്.

നേരത്തേ ശുഭ്മന്‍ ഗില്‍ ടെസ്റ്റ് നായകസ്ഥാനത്തേക്കു മുന്‍നിരയിലുണ്ടായിരുന്നു. പക്ഷെ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ശരാശരി ബാറ്റിങ് പ്രകടനത്തിനു ശേഷം ബിസിസിഐ ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Thursday, February 6, 2025, 7:20 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+