For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന് ശേഷം സര്‍പ്രൈസ് ക്യാപ്റ്റന്‍? 23 കാരനൊപ്പം ഗംഭീര്‍!! അഗാര്‍ക്കര്‍ക്ക് വേണ്ടത് മറ്റൊരാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായി ആരു വേണമെന്ന കാര്യത്തില്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ട്. പക്ഷെ അദ്ദേഹത്തിന്റെ ഈ ചോയ്‌സിനോയു യോജിക്കാന്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തയ്യാറായിട്ടുമില്ല. പകരം മറ്റൊരാളെയാണ് ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അവര്‍ നിര്‍ദേശിക്കുന്നത്.

ടി20യില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍സി ഏറ്റെടുത്തു കഴിഞ്ഞു. മികച്ച രീതിയില്‍ ടീമിനെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ടി20യില്‍ പുതിയൊരു ക്യാപ്റ്റനെ ടീമിനു ആവശ്യമില്ല. പകരം ടെസ്റ്റ്, ഏകദിനം എന്നിവയിലാണ് ഒരു സ്ഥിരം ക്യാപ്റ്റനെ ഇന്ത്യക്കു ആവശ്യം.

ROHIT SHARMA GAUTAM GAMBHIR

രോഹിത് മാറും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം നിലവിലെ ക്യാപ്റ്റനായ രോഹിത് ശര്‍മയെ ഈ റോളില്‍ നിന്നും മാറ്റാനാണ് ബിസിസിഐയുടെ നീക്കം. തന്റെ പിന്‍ഗാമിയായി പുതിയൊരു നായകനെ കണ്ടെത്തുന്നതു വരെ ഈ റോളില്‍ തുടരാന്‍ തയ്യാറാണെന്നു രോഹിത് അറിയിച്ചു കഴിഞ്ഞതായും ദൈനിക് ജാഗ്രണിന്റെ (Dainik Jagran) റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞാല്‍ രോഹിത് നായകസ്ഥാനത്തു നിന്നും മാറുക മാത്രമല്ല, ഒരുപക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുകയും ചെയ്യും. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യതയും തീരെ കുറവാണ്.

സമീപകാലത്തു ബാറ്റിങിലെ മോശം ഫോമാണ് ഇതിനു കാരണം. ഇവയെല്ലാം കണക്കിലെടുത്ത് ടെസ്റ്റ്, ഏകദിനം എന്നിവ മതിയാക്കാനായിരിക്കും രോഹിത്തിന്റെ പ്ലാന്‍. ടി20യില്‍ നിന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ആരാവും ക്യാപ്റ്റന്‍?

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് നേരത്തേ ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ബുംറയെ ഈ ചുമതല ഏല്‍പ്പിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കാരണം ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത താരമാണ് ബുംറ. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതും പ്രധാനമാണ്.

ടീമിന്റെ ക്യാപ്റ്റനായാല്‍ ഭൂരിഭാഗം മല്‍സരങ്ങളിലും ബുംറയ്ക്കു കളിക്കേണ്ടതായി വരും. ഇതു അദ്ദേഹത്തിനു പരിക്കേല്‍ക്കാനും കരിയറിനെ ബാധിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ മല്‍സരങ്ങളില്‍ ടീമിനു വേണ്ടി കളിക്കാന്‍ സാധിക്കുന്ന ഒരാളെയാണ് ഭാവി നായകസ്ഥാനത്തേക്കു ഇപ്പോള്‍ സെലക്ടര്‍മാര്‍ നോട്ടമിടുന്നത്.

YASHASVI JAISWAL

രണ്ടു തട്ടില്‍

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി വരുന്ന താരത്തിന്റെ കാര്യത്തില്‍ കോച്ച് ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും രണ്ടു തട്ടിലാണെന്നാണ് ദൈനിക് ജാഗ്രണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന 23 കാരനായ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ അടുത്ത ക്യാപ്റ്റനാക്കണമെന്ന ആഗ്രഹമാണ് ഗംഭീറിനുള്ളത്.

പക്ഷെ അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോടു സെലക്ടര്‍മാര്‍ക്കു യോജിപ്പില്ല. പകരം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ നായകനാക്കണമെന്ന് നിര്‍ദേശമാണ് അവര്‍ക്കുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ തുറുപ്പുചീട്ടാണ് റിഷഭെങ്കിലും മറ്റു ഫോര്‍മാറ്റുകളിലെ പ്രകടനം അത്ര മികച്ചതല്ല. ടി20 ടീമില്‍ നിന്നും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞ അദ്ദേഹത്തിനു ഏകദിന ടീമിലും ഇപ്പോള്‍ സ്ഥാനമുറപ്പില്ല.

എന്നാല്‍ 2023ല്‍ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജയ്‌സ്വാളിനു നായകനെന്ന നിലയില്‍ അനുഭവസമ്പത്തില്ലെന്നതു പോരായ്മയാണ്. അതുകൊണ്ടു തന്നെ ധൃതി പിടിച്ച് അദ്ദേഹത്തെ ഇന്ത്യയുടെ നേതൃനിരയിലേക്കു കൊണ്ടു വരുന്നതിനോടു പലര്‍ക്കും യോജിപ്പില്ല.

അതിനാല്‍ രോഹിത്തിനു ശേഷം താല്‍ക്കാലികമായി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി ബുംറയെ നിയമിക്കുകയെന്നതായിരിക്കും സെലക്ടര്‍മാരുടെ പ്ലാന്‍. ഗംഭീറിന്റെ താല്‍പ്പര്യം പരിഗണിച്ച് ജയ്‌സ്വാളിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചേക്കുകയും ചെയ്യും.

Story first published: Monday, January 13, 2025, 16:20 [IST]
Other articles published on Jan 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+