For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു പേസറെ മാത്രമാണ് ഭയപ്പെട്ടത്, അതൊരു കിവീസ് താരം! തുറന്ന് പറഞ്ഞ് സെവാഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ഓപ്പണറാണ് വീരേന്ദര്‍ സെവാഗ്. എല്ലാ ഫോര്‍മാറ്റിലും കടന്നാക്രമിച്ച് കളിക്കുന്ന സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ലോകകപ്പ് ഫൈനലായാല്‍പ്പോലും തന്റെ ആക്രമണോത്സക ശൈലിയില്‍ നിന്ന് വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് സെവാഗ്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള സെവാഗ് ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടിയാണ് പടിയിറങ്ങിയത്.

സെവാഗ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഭയപ്പെടാത്ത ബൗളര്‍മാരില്ലെന്ന് തന്നെ പറയാം. പേരുകേട്ട പല ബൗളര്‍മാരും സെവാഗിനെതിരേ പന്തെറിയുക പ്രയാസമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. സ്പിന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരന്‍ പന്തെറിയാന്‍ ഏറ്റവും പ്രയാസം സെവാഗിനെതിരേയാണെന്നാണ് ഒരിക്കല്‍ തുറന്ന് പറഞ്ഞത്. പേസിനേയും സ്പിന്നിനേയും ഒരുപോലെ ആക്രമിച്ച് കളിക്കുന്ന സെവാഗ് ഏതെങ്കിലും ബൗളറെ നേരിടാന്‍ ഭയപ്പെട്ടിരുന്നോ?

ഇക്കാര്യത്തില്‍ ഒരിക്കല്‍ സെവാഗ് തന്റെ മനസ് തുറന്നിരുന്നു. ഗ്ലെന്‍ മഗ്രാത്ത്, ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ എന്നിവരെയൊന്നും നേരിടാന്‍ ഭയപ്പെട്ടില്ലെന്നും എന്നാല്‍ പ്രയാസപ്പെടുത്തിയ ഒരു പേസറുണ്ടെന്നുമാണ് സെവാഗ് തുറന്ന് സമ്മതിച്ചത്.

വിറപ്പിച്ച പേസര്‍ ഷെയ്ന്‍ ബോണ്ട്

മുന്‍ ന്യൂസീലന്‍ഡ് സൂപ്പര്‍ പേസര്‍ ഷെയ്ന്‍ ബോണ്ടിനെ നേരിടാനാണ് ഏറ്റവും പ്രയാസപ്പെട്ടതെന്നാണ് സെവാഗ് തുറന്ന് പറഞ്ഞിട്ടുള്ളത്. ബോണ്ടിന്റെ പന്തുകള്‍ സ്വിങ് ചെയ്ത് ശരീരത്തിന്റെ നേര്‍ക്കാണ് വരിക. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ പോലും സ്വിങ് ചെയ്ത് ശരീരത്തിലേക്ക് എത്തും. അതുകൊണ്ടുതന്നെ നേരിടാന്‍ വളരെ പ്രയാസമായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. ഷെയ്ന്‍ ബോണ്ടിന്റെ കരിയര്‍ മറ്റ് ബൗളര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വലുതായിരുന്നില്ല.

18 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 82 ഏകദിനത്തില്‍ നിന്ന് 147 വിക്കറ്റും 20 ടി20യില്‍ നിന്ന് 25 വിക്കറ്റുകളുമാണ് ബോണ്ട് വീഴ്ത്തിയത്. നല്ല വേഗതയില്‍ പന്തെറിയുന്ന ബൗളര്‍മാരിലൊരാളാണ് ബോണ്ട്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കഴിവുള്ള ബോണ്ട് നന്നായി സ്വിങ് ചെയ്ത് പന്തെറിയുന്ന താരങ്ങളിലൊരാളാണ്. ന്യൂബോളിലും ഓള്‍ഡ് ബോളിലും ഒരുപോലെ തിളങ്ങുന്ന ബോണ്ട് കിവീസിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളാണ്.

shane bond

സ്പിന്നര്‍മാരില്‍ മുരളിയെയാണ് പേടിച്ചത്

സ്പിന്‍ ബൗളര്‍മാരില്‍ ഏറ്റവും ഭയപ്പെട്ടത് മുന്‍ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നറായ മുത്തയ്യ മുരളീധരനെയായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. മുരളീധരന്റെ ബൗളിങ് ആക്ഷന്‍ വ്യത്യസ്തമാണ്. കൈക്കുഴ നോക്കി പന്തിന്റെ ദിശ മനസിലാക്കാനാവില്ല. അതുകൊണ്ടുതന്നെ മുരളീധരന്റെ പന്തുകളെ മനസിലാക്കാനും നേരിടാനും പ്രയാസമാണെന്നാണ് സെവാഗ് പറയുന്നത്. സെവാഗിന് മുരളീധരനെതിരേ ഭേദപ്പെട്ട റെക്കോഡുകളാണുണ്ടായിരുന്നത്.

എന്നാല്‍ മുരളിയെ നേരിടുക കടുപ്പമായിരുന്നുവെന്നാണ് സെവാഗ് പറയുന്നത്. അതേ സമയം മുരളീധരനെ പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ സെവാഗായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എവിടെ പന്തെറിഞ്ഞാലും കടന്നാക്രമിക്കും. സെവാഗിനെതിരേ പന്തെറിയുമ്പോള്‍ എപ്പോഴും വലിയ ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേയും ബ്രയാന്‍ ലാറക്കെതിരേയും പന്തെറിയുമ്പോഴും ഇത്തരത്തില്‍ പ്രയാസം നേരിട്ടിട്ടില്ലെന്നാണ് മുരളി പറയുന്നത്.

ബ്രെറ്റ് ലീയേയും അക്തറേയും ഭയപ്പെട്ടിട്ടില്ല

ബ്രെറ്റ് ലീയെ നേരിടാന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. അക്തര്‍ എത്രത്തോളം വേഗത്തില്‍ എറിഞ്ഞിട്ടുണ്ടോ അതിന്റെ ഇരട്ടി വേഗത്തില്‍ തിരിച്ചടിക്കാന്‍ എനിക്കായിട്ടുണ്ട്. എന്നാല്‍ അവന്‍ എവിടെയാവും പന്തെറിയുകയെന്നത് മനസിലാക്കുക പ്രയാസമാണെന്നും സെവാഗ് പറഞ്ഞു. പാകിസ്താന്‍ പേസര്‍മാരില്‍ മികച്ചവനെന്ന് സെവാഗ് വിലയിരുത്തുന്നത് മുഹമ്മദ് ആസിഫിനെയാണ്. നല്ല സ്വിങ് കണ്ടെത്തുന്ന ബൗളറാണ് ആസിഫ്. അതുകൊണ്ടുതന്നെ പന്ത് നേരിടുക കടുപ്പമാണെന്നാണ് സെവാഗ് പറയുന്നത്.

Story first published: Wednesday, December 25, 2024, 10:43 [IST]
Other articles published on Dec 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+