Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ വിശ്വസ്തനായ ബൗളറാര്? അശ്വിനോ ജഡേജയോ അല്ല! അത് മറ്റൊരു സ്പിന്നര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് എം എസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്നാണ് ധോണി കരിയര്‍ അവസാനിപ്പിച്ചത്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ചാണ് ധോണി പടിയിറങ്ങിയത്. വിരമിക്കല്‍ മത്സരത്തിന് പോലും കാത്തുനില്‍ക്കാതെ 2020ല്‍ ധോണി കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴും സിഎസ്‌കെയ്‌ക്കൊപ്പം ധോണി തുടരുന്നു.

ധോണിയുടെ സ്റ്റംപിന് പിന്നിലെ മികവ് എടുത്തു പറയേണ്ടതാണ്. പ്രധാനമായും സ്റ്റംപിങ്ങും റണ്ണൗട്ടും. ഏറ്റവും വേഗത്തിലുള്ള സ്റ്റംപിങ് എന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. ബാറ്റ്‌സ്മാന് അനുസരിച്ച് തന്ത്രം മെനയുന്ന ധോണി ബൗളര്‍മാരിലൂടെ കൃത്യമായി തന്റെ പദ്ധതി നടപ്പിലാക്കാന്‍ മിടുക്കനായിരുന്നു. കരിയറില്‍ ധോണിക്ക് ഏറ്റവും കൂടുതല്‍ സ്റ്റംപിങ് അവസരം ഉണ്ടാക്കിക്കൊടുത്തത് ആരാണ്? ആ സ്പിന്നര്‍ ആരാണെന്ന് അറിയാം.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് സ്റ്റംപിങ്ങില്‍ ധോണിയുടെ വിശ്വസ്തന്‍. ഹര്‍ഭജന്റെ പന്തില്‍ 25 തവണയാണ് ധോണി സ്റ്റംപിങ് നടത്തിയിട്ടുള്ളത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഹര്‍ഭജന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായിരുന്നു. ധോണിയുടെ പദ്ധതികള്‍ക്കനുസരിച്ച് പന്തെറിയാന്‍ അനുഭവസമ്പന്നനായ ഹര്‍ഭജന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹര്‍ഭജനെ 2007ലെ ടി20 ലോകകപ്പ് ടീമിലും 2011ലെ ഏകദിന ലോകകപ്പ് ടീമിലും ധോണി പിന്തുണച്ചു.

അതുകൊണ്ടുതന്നെ രണ്ട് ലോകകപ്പുകള്‍ നേടാനുള്ള ഭാഗ്യവും ഹര്‍ഭജനുണ്ടായി. രണ്ടാമത്തെ ബൗളര്‍ ആര്‍ അശ്വിനാണ്. എംഎസ് ധോണി ഇന്ത്യന്‍ ടീമിന് നല്‍കിയ വലിയ സംഭാവനകളിലൊന്നാണ് ആര്‍ അശ്വിന്‍. തമിഴ്‌നാട്ടുകാരനായ അശ്വിന്‍ സിഎസ്‌കെയിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ധോണിയുടെ ഇടപെടലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വാതില്‍ അശ്വിന് തുറന്ന് നല്‍കിയത്. ഇന്ന് ടെസ്റ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് അശ്വിന്‍.

ravindra jadeja

ധോണിയുടെ മനസറിഞ്ഞ് പന്തെറിയുന്നവരിലൊരാളാണ് അശ്വിന്‍. 24 തവണയാണ് അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപിങ് നടത്തിയിട്ടുള്ളത്. രവീന്ദ്ര ജഡേജയും 24 സ്റ്റംപിങ്ങിന് വഴിയൊരുക്കിയിട്ടുണ്ട്. അശ്വിനെപ്പോലെ തന്നെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൈപിടിച്ചുയര്‍ത്തിയ താരമാണ് ജഡേജ. ധോണി നായകനായിരിക്കെ അശ്വിന്‍-ജഡേജ സ്പിന്‍ കൂട്ടുകെട്ടായിരുന്നു ഇന്ത്യയുടെ നട്ടെല്ല്. ജഡേജ സിഎസ്‌കെയിലാണ് ഇപ്പോഴുമുള്ളത്.

ധോണിയുടെ വിശ്വസ്തനായ ബൗളര്‍മാരിലൊരാളാണ് ജഡേജ. ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാവുന്ന ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മാച്ച് വിന്നറായി തുടരുകയാണ്. ജഡേജയും അശ്വിനും ശേഷം ഇന്ത്യയുടെ സ്പിന്‍ നിരയിലേക്കെത്തിയ രണ്ട് പേരാണ് കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലും. ധോണി ടീമിലുള്ളപ്പോള്‍ ഇരുവരും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ചഹാലും ധോണിയുടെ വിശ്വസ്തനായ ബൗളറായിരുന്നു. ചഹാലിന്റെ പന്തില്‍ ധോണി 18 സ്റ്റംപിങ് നടത്തിയിട്ടുണ്ട്.

മികച്ച ടേണ്‍ കണ്ടെത്തുന്ന ബൗളറാണ് ചഹാല്‍. അതുകൊണ്ടുതന്നെ ധോണിയെപ്പോലൊരു മികച്ച വിക്കറ്റ് കീപ്പര്‍ക്ക് നിരവധി സ്റ്റംപിങ് അവസരം സൃഷ്ടിച്ച് നല്‍കാന്‍ കഴിയുന്ന ബൗളറാണ് ചഹാല്‍. കുല്‍ദീപ് യാദവിന്റെ ചൈനാമാന്‍ ബൗളിങ്ങും ധോണിക്ക് നിരവധി സ്റ്റംപിങ് അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 16 സ്റ്റംപിങ്ങാണ് ധോണി കുല്‍ദീപിന്റെ ബൗളിങ്ങില്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവ് സജീവമാണ്.

അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസിലാണ് ധോണി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളി തുടരുന്നു. വരുന്ന സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും. ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലേക്ക് ധോണി വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പം തുടരാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.

Story first published: Thursday, December 28, 2023, 11:57 [IST]
Other articles published on Dec 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+