For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്‍ ബൗളര്‍മാരില്‍ ആരെ നേരിടണം? തുറന്നു പറഞ്ഞ് സഞ്ജു, വീരു പോലും ഭയന്ന ബൗളര്‍!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും നല്ല സമയമാണെന്നതില്‍ സംശയമില്ല. ദേശീയ ടീമിനു വേണ്ടി അവസാനമായി കളിച്ച ടി20യില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ 47 ബോളില്‍ 111 റണ്‍സോടെയാണ് സഞ്ജു കസറിയത്.

ടെസ്റ്റ് ക്രിക്കറ്റിലും ഭാവിയില്‍ അദ്ദേഹത്തെ പരിഗണിക്കുമെന്നും ടീം മാനേജ്‌മെന്റ് ഉറപ്പും നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിക്കുകയാണ് സഞ്ജു. അടുത്ത മാസത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ് അദ്ദേഹത്തെ ഇനി അടുത്തതായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടേക്കുക.

അതിനിടെ വിരമിച്ച മുന്‍ ബൗളര്‍മാരില്‍ ഒരാളെ നേരിടാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആര്‍ക്കെതിരേ കളിക്കാനാണ് ആഗ്രഹമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു. പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU SAMSON

ഏതു ബൗളറെ നേരിടണം?

ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ ബൗളര്‍മാരില്‍ ഒരാളെ നേരിടാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതു ആരായിരിക്കുമെന്നാണ് റാപ്പിഡ് ഫയര്‍ റൗണ്ടില്‍ സഞ്ജു സാംസണിനോടുള്ള ചോദ്യം. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ നേരിടാനാണ് തന്റെ ആഗ്രഹമെന്നീണ് അദ്ദേഹം തുറന്നു പറഞ്ഞത്.

മുരളി സാറിനെതിരേ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നയിരുന്നു ചെറുചിരിയോടെയുള്ള സഞ്ജുവിന്റെ മറുപടി. ഇതിനു പിന്നിലെ കാരണമെന്താണെന്നായിരുന്നു അപ്പോള്‍ വിമല്‍ കുമാറിന്റെ അടുത്ത ചോദ്യം. എന്തു കാരണം? ഇതിനൊക്കെ നിങ്ങള്‍ക്കു കാരണം വേണോയെന്നായിന്നു ചിരിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ മറുപടി.

ക്രിക്കറ്റിനായി മുരളീധരന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതു തന്നെയാണ്. ഷെയ്ന്‍ വോണും ഇത്തരമൊരു അസാധാരണ ബൗളറായിരുന്നു. അദ്ദേഹത്തെ എനിക്കു നെറ്റ്‌സില്‍ വച്ചു നേരിടാനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ മുരളി സാറിനെ ഇതുവരം നേരിടാന്‍ കഴിഞ്ഞിട്ടില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

സ്പിന്‍ ബൗളിങില്‍ ലോക ക്രിക്കറ്റിലെ ചക്രവര്‍ത്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന മാന്ത്രികനാണ് മുരളീധരന്‍. ലോക ക്രിക്കറ്റില്‍ ഒരു കാലത്തു ലോകമെമ്പാടമുള്ള ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗ് പോലും ഭയപ്പെട്ടിരുന്ന ബൗളറാണ് അദ്ദേഹം.

MUTTIAH MURALITHARAN

അവിശ്വസനീയ റെക്കോര്‍ഡ് കുറിച്ചാണ് ക്രിക്കറ്റില്‍ നിന്നും മുരളി പടിയിറങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 133 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 800 വിക്കറ്റുകളാണ്. ഏകദിനത്തില്‍ 350 മല്‍സരങ്ങളില്‍ നിന്നും 534 വിക്കറ്റുകള്‍ കൊയ്ത മുരളി 12 ടി20കളില്‍ നിന്നും 13 വിക്കറ്റുകളും നേടി.

ചിരിപ്പിച്ചത് ആരുടെ സ്ലെഡ്ജിങ്

കളിക്കളത്തില്‍ ഏതെങ്കിലുമൊരു ബൗളറുടെ സ്ലെഡ്ജിങ് കണ്ടതിനു ശേഷം ചിരി വന്നിട്ടുണ്ടെങ്കില്‍ അതു ആരുടേതായിരിക്കുമെന്നായിരുന്നു വിമല്‍ കുമാറിന്റെ മറ്റൊരു ചോദ്യം. ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറിന്റ് സ്ലെഡ്ജിങാണ് തന്നെ ഏറെ ചിരിപ്പിച്ചിട്ടുള്ളതെന്നു സഞ്ജു സാസണ്‍ വെളിപ്പെടുത്തുന്നു.

പ്രവീണ്‍ കുമാര്‍ ഭായിയുയുടെ സ്ലെഡ്ജിങാണ് എനിക്കു തമാശയായി തോന്നി ചിരിച്ചത്. ഞാന്‍ ആദ്യമായി ഐപിഎല്ലില്‍ കളിച്ച സീസണിസായിരുന്നു (2013) ഈ സംഭവം. എനിക്കെതിരേ പന്തെറിയവെ അദ്ദേഹം വളരെയധികം ക്ഷുഭിതനായിട്ടാണ് കാണപ്പെട്ടത്.

സ്ലെഡ്ജ് ചെയ്തു കൊണ്ട് എന്തോ പറയുകയും ചെയ്തു. പക്ഷെ എനിക്കു അപ്പോള്‍ ചിരിയാണ് വന്നത്. നീയെന്താടാ ചിരിക്കുന്നതെന്നു പ്രവീണ്‍ ഭായി ദേഷ്യത്തോടെ ചോദിച്ചപ്പോള്‍ നിക്കു ചിരി അടക്കാന്‍ കഴിഞ്ഞില്ലെന്നും സഞ്ജു പൊട്ടിച്ചിരിയോടെ തുറന്നു പറഞ്ഞു.

Story first published: Monday, October 21, 2024, 18:17 [IST]
Other articles published on Oct 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+