സിഎസ്‌കെ- പ്ലേഓഫ് 'പ്രേമം'... ആ രഹസ്യ വെളിപ്പെടുത്തിയാല്‍ തന്നെ അവര്‍ വാങ്ങില്ലെന്നു ധോണി!!
ചെന്നൈ: ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സായിരിക്കും. ആരാധകരുടെ പ്രിയങ്കരനായ 'തല' ധോണിയുടെ മഞ്ഞക്കുപ്പായക്കാര്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഒരിക്കലും ഫാന്‍സിനെ നിരാശപ്പെടുത്തിയിട്ടില്ല. ഐപിഎല്ലില്‍ സിഎസ്‌കെയുടെ പ്ലേഓഫ് 'പ്രേമം' അത്രത്തോളം ദൃഢമാണ്.
കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിലെത്താന്‍ അവര്‍ക്കായിട്ടുണ്ട്. ഈ സീസണിലും 16 പോയിന്റുമായി തലപ്പത്തുള്ള സിഎസ്‌കെ പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. സിഎസ്‌കെയും പ്ലേഓഫും തമ്മിലുള്ള ഈ അടുപ്പത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍.

അതു പറഞ്ഞാല്‍ സിഎസ്‌കെ വാങ്ങില്ല
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ ജയിച്ച ശേഷമാണ് സിഎസ്‌കെയുടെ വിജയരഹസ്യത്തെക്കുറിച്ച് ധോണി പറഞ്ഞത്. ആ രഹസ്യം താന്‍ ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ലേലത്തില്‍ സിഎസ്‌കെ തന്നെ വാങ്ങില്ലെന്നു ധോണി തമാശരൂപേണ പറഞ്ഞു.
അതൊടു ട്രേഡ് സീക്രട്ടാണ്. ആരാധകരില്‍ നിന്നുള്ള അകമഴിഞ്ഞ പിന്തുണയും ഫ്രാഞ്ചൈസിയുടെ ഭാഗത്തു നിന്നു ലഭിക്കുന്ന പ്രോല്‍സാഹനവുമെല്ലാം വളരെ വലുതാണെന്നു ധോണി പറഞ്ഞു.

സപ്പോര്‍ട്ട് സ്റ്റാഫിനും പ്രശംസ
ആരാധകരും ഫ്രാഞ്ചൈസിയും മാത്രമല്ല ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫും തീര്‍ച്ചയായും വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നു. ടീമിനുള്ള അന്തരീക്ഷം ഇത്രയും സുഗമമാക്കി തീര്‍ത്തത് സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ തന്നെയാണ്. ഇതില്‍ കൂടുതലൊന്നും വിരമിക്കുന്നതു വരെ വെളിപ്പെടുത്താന്‍ തനിക്കാവില്ലെന്നും ധോണി വ്യക്തമാക്കി.
സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലെ ആറു വിക്കറ്റ് വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ധോണി വിജയരഹസ്യത്തെക്കുറിച്ചു സംസാരിച്ചത്.

കൂടുതല്‍ പ്ലേഫുകള്‍
ഐപിഎല്ലില്‍ പല റെക്കോര്‍ഡുകളും തങ്ങളുടെ പേരില്‍ കുറിച്ചിട്ടുള്ള ടീമാണ് സിഎസ്‌കെ. മൂന്നു കിരീടങ്ങളുമായി ഐപിഎല്ലില്‍ കൂടുതല്‍ തവവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിനൊപ്പം പങ്കിടുകയാണ് സിഎസ്‌കെ.
സസ്‌പെന്‍ഷന്‍ കാരണം രണ്ടു സീസണുകള്‍ നഷ്ടമായെങ്കിലും ഐപിഎല്ലില്‍ കൂടുതല്‍ തവണ പ്ലേഓഫിലെത്തിയ ടീമെന്ന റെക്കോര്‍ഡ് സിഎസ്‌കെയുടെ പേരിലാണ്. ഒമ്പതു തവണണയാണ് അവര്‍ പ്ലേഓഫിലെത്തിയത്. ഇതില്‍ ഏഴിലും സിഎസ്‌കെ ഫൈനലിലെത്തുകയും ചെയ്തു. ഇതില്‍ മൂന്നെണ്ണത്തിലും വെന്നിക്കൊടി പാറിച്ച അവര്‍ നാലെണ്ണത്തില്‍ തോല്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications