Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നിന്റെ നേട്ടം ആര്‍ക്കും തട്ടിയെടുക്കാനാവില്ല- അര്‍ജുന് പിന്തുണയുമായി സാറ

ഐപിഎല്‍ ലേലത്തില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയതിരേ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. സ്വജനപക്ഷപാതമാണെന്ന ഹാഷ് ടാഗോടെയായിരുന്നു ട്വിറ്ററില്‍ പലരും അര്‍ജുനെതിരേ രംഗത്തു വന്നത്. സച്ചിന്റെ മകനായതു കൊണ്ടു മാത്രമാണ് അര്‍ജുനെ മുംബൈ വാങ്ങിയതെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ചിലരാവട്ടെ സച്ചിന്‍ മുംബൈയ്ക്കു അങ്ങോട്ട് പണം നല്‍കി മകനെ വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന തരത്തില്‍ ട്രോളുകളും ഇറക്കിയിരുന്നു.

1

ഇതിനിടെയാണ് അര്‍ജുനെ പ്രചോദിപ്പിക്കുന്ന തരത്തില്‍ സാറ ഇന്‍സ്റ്റഗ്രാം പേജുല്‍ കുറിപ്പ് ഇട്ടത്. ഈ നേട്ടം നിന്നില്‍ നിന്നും ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല. ഇതു നിന്റേത് മാത്രമാണെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിനായി നേരത്തെ നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്ന അര്‍ജുന്റെ ഫോട്ടോയ്‌ക്കൊപ്പം സാറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുനെ മുംബൈ വാങ്ങിയത്. ലേലത്തില്‍ മറ്റൊരു ഫ്രാഞ്ചൈസിയും 21കാരനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഏറ്റവും കുറഞ്ഞ തുകയ്ക്കു തന്നെ മുംബൈയ്ക്കു വാങ്ങാനും സാധിച്ചു. ലേലത്തിനു മുമ്പ് തന്നെ അര്‍ജുന്‍ മുംബൈയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലേലത്തില്‍ അതു യാഥാര്‍ഥ്യമായി തീരുകയും ചെയ്തു.

2

അതേസമയം, സച്ചിന്റെ മകനായതു കൊണ്ടല്ല അര്‍ജുനെ മുംബൈ വാങ്ങിയതെന്നു കോച്ച് മഹേല ജയവര്‍ധനെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. കഴിവ് മാത്രമേ മാനദണ്ഡമാക്കിയിട്ടുള്ളൂവെന്നുവെന്നും അേേദ്ദഹം വ്യക്തമാക്കിയിരുന്നു. മുംബൈ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ സഹീര്‍ ഖാനും ഇതേ അഭിപ്രായം തന്നെയായിരുന്നു പറഞ്ഞത്. അര്‍ജുന്‍ കഠിനാധ്വാനിയാണെന്നും ഭാവിയില്‍ വലിയ താരമായി അവന്‍ മാറുമെന്നും സഹീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Saturday, February 20, 2021, 18:28 [IST]
Other articles published on Feb 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+