For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയില്ല, ടി20 ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നില്‍ ഈ 3 പേര്‍! തുറന്നു പറഞ്ഞ് രോഹിത്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നിലെ മൂന്നു പ്രധാനപ്പെട്ട തൂണുകള്‍ ആരൊക്കെയാണെന്നു പറഞ്ഞിരിക്കുകയാണ് ക്യപ്റ്റന്‍ രോഹിത് ശര്‍മ. സിയെറ്റ് ക്രിക്കറ്റ് പുരസ്‌കാര ദാന ചടങ്ങിനെത്തിയപ്പോഴാണ് ലോകകപ്പ് നേട്ടത്തിന്റെ ക്രെഡിറ്റിനു ഏറ്റവുമധികം അര്‍ഹതയുള്ള മൂന്നു പേര്‍ ആരൊക്കെയാണെന്നു ഹിറ്റ്മാന്‍ ചൂണ്ടിക്കാട്ടിയത്. ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത്. മാത്രമല്ല 2007നു ശേഷം ആദ്യത്തെ ടി20 ലോകകപ്പ് വിജയവുമായിരുന്നു ഇത്.

ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ ജേതാക്കളാക്കിയ മൂന്നാമത്തെ ക്യാപ്റ്റനെന്ന അപൂര്‍വ്വ നേട്ടവും രോഹിത്തിനെ തേടിയെത്തിയിരുന്നു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്, മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി എന്നിവര്‍ക്കു മാത്രമേ നേരത്തേ ഇതിനു കഴിഞ്ഞിട്ടുള്ളൂ. 1983ല്‍ കപിലിനു കീഴിലാണ് ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പുയര്‍ത്തിയത്. ധോണിക്കു കീഴില്‍ 2007ല്‍ ടി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാംപ്യന്‍സ് ട്രോഫി എന്നിവയും ഇന്ത്യ കൈക്കലാക്കിയിരുന്നു.

ROHIT SHARMA- VIRAT KOHLI

പടിയിറങ്ങിയ മുന്‍ മുഖ്യ കോച്ചും ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നീ മൂന്നു പേരാണ് ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യയുടെ വിജയത്തിനു പിന്നിലെന്നാണ് രോഹിത് പറഞ്ഞത്.

ഈ ടീമിനെ രൂപാന്തരപ്പെടുത്തിയെടുക്കുകയെന്നതു എന്റെ സ്വപ്‌നമായിരുന്നു. വ്യക്തിഗത നേട്ടം, മല്‍സരഫലങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതലായി ചിന്തിക്കാതെ കളിക്കാര്‍ക്കു വളരെ സ്വതന്ത്രരായി പെര്‍ഫോം ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് ഉറപ്പ് വരുത്താനാണ് ശ്രമിച്ചത്. അതായിരുന്നു ആവശ്യമെന്നും രോഹിത് വ്യക്തമാക്കി.

എന്റെ മൂന്നു തൂണുകളില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടിയത്. ജയ് ഷാ, രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരായിരുന്നു ഇത്. ഞാന്‍ ചെയ്തിരുന്നത് എന്താണോ അതു തുടരുകയെന്നത് വളരെ പ്രധാനമായിരുന്നു. അതോടൊപ്പം വ്യത്യസ്ത സമയങ്ങളില്‍ ടീമിലേക്കു വരികയും ഈ നേട്ടത്തിനു വേണ്ടി സഹായിക്കുകയും ചെയ്ത കളിക്കാരെ മറക്കാനും പാടില്ലെന്നും രോഹിത് വിശദമാക്കി. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ നടന്ന ത്രില്ലിങ് ഫൈനലില്‍ സൗത്താഫ്രിക്കയെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

ROHIT SHARMA- JAY SHAH

2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ ശേഷം വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതോടെയാണ് രോഹിത്തിനു സ്ഥിരം ക്യാപ്റ്റന്‍സി ലഭിച്ചത്. കുറച്ചു മാസങ്ങള്‍ക്കം മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം സ്ഥിരം നായകനാവുകയും ചെയ്തു. 2022ല്‍ ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പായിരുന്നു രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റ്. അന്നു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിനു ഇന്ത്യ അന്നു തോല്‍ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നിലും ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നു. എന്നാല്‍ അതിനു ശേഷം യുഎഇയില്‍ വച്ച് ഏഷ്യാ കപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ രോഹിത്തിനു സാധിച്ചു.

പക്ഷെ പിന്നാലെ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കപ്പിനരികെ ഇന്ത്യക്കു കാലിടറുകയായിരുന്നു. ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഈ തിരിച്ചടികള്‍ക്കു ശേഷമാണ് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കാത്തിരുന്ന ആ മുഹൂര്‍ത്തമെത്തിയത്.

Story first published: Thursday, August 22, 2024, 7:23 [IST]
Other articles published on Aug 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+