For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശിക്ഷ കുറഞ്ഞുപോയി, ഷാക്വിബിനോട് സഹതാപമില്ല!! തുറന്നടിച്ച് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

രണ്ടു വര്‍ഷത്തേക്കാണ് താരത്തെ വിലക്കിയിരിക്കുന്നത്

Michael Vaughan on Shakib Al Hasan's ban | Oneindia Malayalam
shakib

ലണ്ടന്‍: ഐസിസിയുടെ വിലക്ക് ലഭിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെതിരേ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയാണ് ഷാക്വിബിനെതിരേ വോന്‍ ആഞ്ഞടിച്ചത്. ഷാക്വിബുല്‍ ഹസനോട് ഒരു തരത്തിലുള്ള സഹതാപവുമില്ല. എന്തു ചെയ്യാന്‍ കഴിയും, എന്തു ചെയ്യരുത് എന്നതിനെക്കുറിച്ചും എന്തു കാര്യം നേരിട്ടു റിപ്പോര്‍ട്ട് ചെയ്യണം എന്നതിനെക്കുറിച്ചും ഈ കാലഘട്ടത്തില്‍ താരങ്ങളോടു നിരന്തരം വിശദീകരിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷമെന്നതു കുറഞ്ഞുപോയി. ഇതിലും ദൈര്‍ഘ്യമേറിയത് വേണമായിരുന്നുവെന്നാണ് ഷാക്വിബിനെ ഐസിസി വിലക്കിയ ശേഷം വോനിന്റെ ട്വീറ്റ്.

vaughan

വാതുവയ്പുകാരന്‍ പല തവണ തന്നെ സമീപിച്ചും ഇക്കാര്യം ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗത്തെയോ ബന്ധപ്പെട്ട മറ്റുള്ളവരെയോ അറിയിക്കാതെ രഹസ്യമാക്കി വച്ചുവെന്നതാണ് ഷാക്വിബിനെതിരായ കുറ്റം. രണ്ടു വര്‍ഷത്തെ വിലക്കാണ് താരത്തിനു ഐസിസി ചുമത്തിയിരിക്കുന്നത്. ഇതില്‍ രണ്ടാമത്തെ വര്‍ഷം സസ്‌പെന്‍ഷനായിരിക്കും. 2020 ഒക്ടോബര്‍ 29നാണ് ഷാക്വിബിന്റെ ഒരു വര്‍ഷത്തെ വിലക്ക് അവസാനിക്കുന്നത്.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ മൂന്നു കാര്യങ്ങള്‍ ഷാക്വിബ് ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് താരത്തിനെതിരേ കടുത്ത നടപടി സ്വീകരിച്ചത്. തെറ്റ് പറ്റിയതായി സമ്മതിച്ച ഷാക്വിബ് തുടര്‍ന്നും എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും എങ്കില്‍ ക്രിക്കറ്റിലേക്കു ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, October 30, 2019, 14:48 [IST]
Other articles published on Oct 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+