For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കുഴപ്പം പിച്ചിനല്ല, ഇംഗ്ലണ്ടിന്! ദയനീയ ബാറ്റിങ്- മലക്കം മറിഞ്ഞ് മൈക്കല്‍ വോന്‍

ടോസിനു ശേഷം ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഇതേ വേദിയില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ടു ദിവസം കൊണ്ട് കീഴടങ്ങിയപ്പോള്‍ പിച്ചിനെ പഴിച്ചവരില്‍ മുന്‍നിരയില്‍ വോനുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഇതില്‍ നിന്നും മലക്കംമറിഞ്ഞിരിക്കുകയാണ്. അതേ പിച്ചില്‍ ഇപ്പോള്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ പിച്ചിനല്ല, മറിച്ച് ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങിനാണ് കുഴപ്പമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വോന്‍.

1

കഴിഞ്ഞ ടെസ്റ്റുകളിലേക്കാള്‍ മോശമാണ് ഇതുവരെ ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ഒന്നാമിന്നിങ്‌സില്‍ വലിയ സ്‌കോര്‍ നേടാന്‍ ഏറ്റവും യോജിച്ച പിച്ചാണിത്. സ്പിന്‍ തീരെയില്ല, ബോള്‍ ബാറ്റിലേക്കു വരുന്നുണ്ട്, ഇതുവരെയുള്ളത് മോശം ബാറ്റിങാണെന്നും വോന്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

അതേസമയം, വോനിന്റെ ട്വീറ്റിനെതതിരേ പലരും വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ പിച്ചിനെ രൂക്ഷമായി വിമര്‍ശിച്ച വോന്‍ ഇപ്പോള്‍ ഇംഗ്ലീഷ് ടീമിനെതിരേ തിരിഞ്ഞത് മറ്റു പലതും ലക്ഷ്യമിട്ടാണെന്നാണ് ചിലരുടെ വിമര്‍ശനം. ഈ തമാശ എനിക്കിഷ്ടമായി, പക്ഷെ ഇംഗ്ലണ്ട് മികച്ച ടീമല്ലെന്നു തനിക്കുറപ്പാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

ഐപിഎല്‍ അടുത്തുകൊണ്ടിരിക്കെ വോനിന്റെ പ്രതികരണത്തിന്റെ അര്‍ഥം തനിക്ക് മനസ്സിലാവുമെന്നായിരുന്നു ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ എല്‍ ശിവരാമകൃഷ്ണന്റെ പ്രതികരണം. ക്രിക്ക്ബസിനു വേണ്ടി ഐപിഎല്‍ വിദഗ്ധ പാനലില്‍ അദ്ദേഹുണ്ടെന്നും ശിവരാമകൃഷ്ണന്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

2

വോനിന്റെ ട്വീറ്റുകളുടെ പ്രവചനം
ആദ്യദിനം- മികച്ച ടോസാണ് ജയിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് വലിയ സ്‌കോര്‍ നേടണം
ആദ്യദിനം ക്ലോസ്- മികച്ച ട്രാക്കില്‍ ഇംഗ്ലണ്ടിന് 250 റണ്‍സ് തികയ്ക്കാനായില്ല
രണ്ടാംദിനം- ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഈ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തും
രണ്ടാംദിനം ക്ലോസ്- എന്തു ദുരന്തം പിച്ചാണിത്, ഇംഗ്ലണ്ട് 92ന് ഓള്‍ഔട്ടായിരിക്കുന്നു.
മൂന്നാംദിനം- ഇതു ബീച്ചാണ്, നാണക്കേടുണ്ടാക്കുന്ന പിച്ച്
ഇങ്ങനെയായിരുന്നു പല ദിവസങ്ങളിലായുള്ള വോനിന്റെ ട്വീറ്റുകളെ ഒരു യൂസര്‍ ട്രോളിയത്.

നാലാം ടെസ്റ്റില്‍ ടേസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം ടീബ്രേക്കിനു പിരിയുമ്പോള്‍ അഞ്ചു വിക്കറ്റിന് 144 റണ്‍സെടുത്തിട്ടുണ്ട്. സാക്ക് ക്രോളി (9), ഡൊമിനിക്ക് സിബ്ലി (2), നായകന്‍ ജോ റൂട്ട് (5), ജോണി ബെയര്‍സ്‌റ്റോ (28), ബബെന്‍ സ്‌റ്റോക്‌സ് (55) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കു വേണ്ടി മുഹ്മമദ് സിറാജും അക്ഷര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം പങ്കിട്ടു.

Story first published: Thursday, March 4, 2021, 14:28 [IST]
Other articles published on Mar 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+