Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിക്ക് സ്ഥാനമില്ല, ക്യാപ്റ്റന്‍ ലാറ; ബെസ്റ്റ് ഇടം കൈയന്‍ 11നുമായി ജാഫര്‍

ആഗസ്റ്റ് 13 ഇടം കൈയന്മാരുടെ ദിനമായാണ് ആഘോഷിക്കുന്നത്. പൊതുവേ വലം കൈയന്‍മാരാണ് കൂടുതല്‍. ഇടം കൈയന്മാരായവരെല്ലാം അല്‍പ്പം പ്രത്യേകത ഉള്ളവരാണെന്ന് തന്നെ പറയാം. ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഇടം കൈയന്മാരായ പല താരങ്ങളും ആരാധക മനസില്‍ ഇടം നേടിയവരാണ്. ഇപ്പോഴിതാ ഇടം കൈയന്മാരുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്തിരുക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍. ആരൊക്കെയാണ് ഈ 11ല്‍ സ്ഥാനം നേടിയിരിക്കുന്നതെന്ന് പരിശോധിക്കാം.

ഇടം കൈയന്മാരുടെ ഏകദിന, ടെസ്റ്റ് 11നാണ് ജാഫര്‍ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തഴഞ്ഞാണ് ജാഫര്‍ പ്ലേയിങ് 11 തിരഞ്ഞെടുത്ത്. റിഷഭ് പന്ത്, ഗൗതം ഗംഭീര്‍ എന്നിവരും ജാഫറിന്റെ 11ലില്ല. ജാഫര്‍ തിരഞ്ഞെടുത്ത ബെസ്റ്റ് 11ല്‍ ആരൊക്കെയെന്ന് പരിശോധിക്കാം. ഏകദിന 11ന്റെ ഓപ്പണര്‍മാരായി സനത് ജയസൂര്യയും മാത്യു ഹെയ്ഡനുമാണ്. രണ്ട് പേരും ഓപ്പണിങ്ങില്‍ ഗംഭീര റെക്കോഡുള്ളവരാണ്. ഹെയ്ഡന്‍ ഓസ്‌ട്രേലിയക്കായും ജയസൂര്യ ശ്രീലങ്കയ്ക്കായും തല്ലിപ്പറത്തിയ താരങ്ങളാണ്.

kuldeep yadav

പവര്‍പ്ലേയില്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ഇരുവരും. മൂന്നാം നമ്പറില്‍ കുമാര്‍ സംഗക്കാരക്കാണ് സ്ഥാനം. വിക്കറ്റ് കീപ്പറായി സംഗക്കാരയാണുള്ളത്. ക്ലാസിക് ശൈലിയില്‍ ആക്രമിച്ച് കളിക്കുന്ന താരമായിരുന്നു സംഗക്കാര. നാലാം നമ്പറില്‍ ബ്രയാന്‍ ലാറയാണുള്ളത്. ടീമിന്റെ നായകനും ലാറയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരമായിരുന്നു ലാറയെന്ന് പറയാം. അഞ്ചാം നമ്പറില്‍ യുവരാജ് സിങ്ങാണുള്ളത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ യുവരാജിന്റെ ഓള്‍റൗണ്ട് മികവാണ് തിളങ്ങി നിന്നത്. ഒരോവറില്‍ ആറ് പന്തും സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് യുവരാജ് സിങ്. ആറാം നമ്പറില്‍ മൈക്കല്‍ ബെവനാണ് അവസരം. മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ബൈക്കല്‍ ബെവന്‍ മധ്യനിരയിലെ വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ലാന്‍സ് ക്ലൂസ്‌നറാണ് ഏഴാമന്‍. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഗംഭീര റെക്കോഡാണ് ക്ലൂസ്‌നര്‍ക്കുള്ളത്. എട്ടാം നമ്പറില്‍ വസിം അക്രമാണ്.

പാകിസ്താന്‍ ഓള്‍റൗണ്ടറായ അക്രത്തിന്റെ സ്വിങ്ങിങ് പന്തുകള്‍ എക്കാലത്തും എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. ഒമ്പതാം നമ്പറില്‍ ചാമിന്ദ വാസ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരിലൊരാളെയാണ് ജാഫര്‍ തിരഞ്ഞെടുത്തത്. 10ാം നമ്പറില്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാനാണ് അവസരം. 11ാം നമ്പറില്‍ സ്പിന്നറായി കുല്‍ദീപ് യാദവിനെയാണ് ജാഫര്‍ പരിഗണിച്ചത്.

ടെസ്റ്റ് 11ലേക്ക് വരുമ്പോള്‍ ഓപ്പണര്‍മാര്‍ മാത്യു ഹെയ്ഡനും കുമാര്‍ സംഗക്കാരയുമാണ്. അലെസ്റ്റര്‍ കുക്കിനെ ജാഫര്‍ പരിഗണിച്ചില്ല. ബ്രയാന്‍ ലാറയാണ് മൂന്നാമന്‍. ടെസ്റ്റില്‍ ഒറ്റക്ക് 400 റണ്‍സടിച്ച താരമാണ് ലാറ. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ഗ്രയിം പൊള്ളോക്കാണ് നാലാമന്‍. അഞ്ചാം നമ്പറില്‍ അലന്‍ ബോര്‍ഡറാണ്. ഓസീസ് ഇതിഹാസ താരമായ ബോര്‍ഡറാണ് നായകന്‍.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സാണ് ആറാം നമ്പറില്‍. ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ആദം ഗില്‍ക്രിസ്റ്റാണുള്ളത്. എട്ടാം നമ്പറില്‍ വസിം അക്രമുള്ളപ്പോള്‍ ഒമ്പതാം നമ്പറില്‍ സഹീര്‍ ഖാനാണ് സ്ഥാനം.

10ാം നമ്പറില്‍ മിച്ചല്‍ ജോണ്‍സന്‍, ചാമിന്ദ വാസ്, ട്രന്റ് ബോള്‍ട്ട് എന്നിവരിലൊരാള്‍ക്ക് സ്ഥാനം. 11ാമന്‍ കുല്‍ദീപ് യാദവാണ്. കുല്‍ദീപ് യാദവും സഹീര്‍ ഖാനുമാണ് രണ്ട് 11ലും ഇടം നേടിയ ഇന്ത്യക്കാര്‍. ഇവരെല്ലാം തന്നെ മികച്ച റെക്കോഡുള്ള കളിക്കാരും എക്കാലത്തും ആരാധക മനസില്‍ ഇടം നേടിയവരുമാണ്.

Story first published: Wednesday, August 14, 2024, 14:35 [IST]
Other articles published on Aug 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+