Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹെയ്ഡന്‍-കുക്ക് ഓപ്പണിങ്, ക്യാപ്റ്റന്‍ സര്‍പ്രൈസ്; ഓള്‍ടൈം 11 തിരഞ്ഞെടുത്ത് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. വലിയ പ്രതിസന്ധിയിലൂടെ പോയിരുന്ന ഇന്ത്യന്‍ ടീമിനെ കൈപിടിച്ചുയര്‍ത്തിയ ഗാംഗുലി 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിപ്പിച്ചു. ഇന്ത്യന്‍ ടീമിനെ ഐസിസി ട്രോഫിയിലേക്കെത്തിക്കാന്‍ ഗാംഗുലിക്ക് സാധിച്ചില്ലെങ്കിലും ഇന്ത്യയെ പോരാടാന്‍ പഠിപ്പിച്ച ധീര നായകന്മാരിലൊരാളാണ് ഗാംഗുലി. വിരമിച്ച ശേഷവും ഇന്ത്യന്‍ ടീമിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ഗാംഗുലിക്ക് സാധിച്ചു.

ബിസിസി ഐ പ്രസിഡന്റായിരുന്ന ഗാംഗുലി ഇപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ആരാധകര്‍ ഇടനെഞ്ചിലേറ്റിയ ഗാംഗുലി ഇപ്പോള്‍ ഓള്‍ടൈം ക്രിക്കറ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്. രണ്ട് ഇന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഗാംഗുലിയുടെ ഓള്‍ടൈം 11ല്‍ ആരൊക്കെയാണുള്ളതെന്ന് പരിശോധിക്കാം.

സെവാഗിന് സ്ഥാനമില്ല

സൗരവ് ഗാംഗുലിക്ക് കീഴില്‍ വളര്‍ന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണറായി മാറിയ താരമാണ് വീരേന്ദര്‍ സെവാഗ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ഓപ്പണിങ് ബാറ്റ്‌സ്മാനാണ് സെവാഗ്. എന്നാല്‍ ഗാംഗുലിയുടെ ഓള്‍ടൈം 11ല്‍ സെവാഗിന് സ്ഥാനമില്ല. മാത്യു ഹെയ്ഡനും അലെസ്റ്റര്‍ കുക്കുമാണ് ഓപ്പണര്‍മാര്‍. ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓപ്പണറായിരുന്നു. കുക്ക് ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ തകര്‍പ്പന്‍ റെക്കോഡ് അവകാശപ്പെടാവുന്ന താരമാണ്.

രാഹുല്‍ ദ്രാവിഡാണ് മൂന്നാം നമ്പറില്‍. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദ്രാവിഡ് ക്ലാസിക് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച കളിക്കാരനാണ്. നാലാം നമ്പറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഗാംഗുലി തിരഞ്ഞെടുത്തത്. ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡ്. എന്നാല്‍ വിരാട് കോലിയെ ഗാംഗുലി ടീമിലേക്ക് പരിഗണിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

നായകന്‍ പോണ്ടിങ്, ധോണിയില്ല

സൗരവ് ഗാംഗുലി നായകനായി തിരഞ്ഞെടുത്തത് മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ്ങിനെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലിയെ ഏറ്റവും പ്രയാസപ്പെടുത്തിയത് പോണ്ടിങ്ങാണ്. എന്നാല്‍ പോണ്ടിങ്ങിനൊപ്പം ഡല്‍ഹിയുടെ പരിശീലക സംഘത്തില്‍ ഗാംഗുലി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. പേസ് ഓള്‍റൗണ്ടറായി ജാക്‌സ് കാലിസിനെയാണ് ഗാംഗുലി തിരഞ്ഞെടുത്തത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ കാലിസ് രണ്ട് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണ്.

വിക്കറ്റ് കീപ്പറായി എംഎസ് ധോണിയെ പരിഗണിച്ചില്ല. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിക്ക് ഗംഭീര റെക്കോഡുണ്ട്. എന്നാല്‍ മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയെയാണ് ഗാംഗുലി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്.

ricky ponting sourav ganguly

ബൗളിങ് നിരയില്‍ ഇന്ത്യക്കാരില്ല

ബൗളിങ് നിരയില്‍ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംറ എന്നിവരെയൊന്നും ഗാംഗുലി പരിഗണിച്ചില്ല. പേസ് നിരയില്‍ മുന്‍ ഓസീസ് താരമായ ഗ്ലെന്‍ മഗ്രാത്തിനേയും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഡെയ്ല്‍ സ്റ്റെയിനേയുമാണ് ഗാംഗുലി തിരഞ്ഞെടുത്തത്. രണ്ട് പേരും മികച്ച റെക്കോഡുള്ള ബൗളര്‍മാരാണ്.

സ്പിന്നര്‍മാരായി മുന്‍ ശ്രീലങ്കന്‍ താരവും ഇതിഹാസവുമായ മുത്തയ്യ മുരളീധരനേയും മുന്‍ ഓസീസ് സ്പിന്നറായ ഷെയ്ന്‍ വോണിനേയുമാണ് ഗാംഗുലി പരിഗണിച്ചത്. ഗാംഗുലി ക്യാപ്റ്റനായിരുന്നപ്പോള്‍ വളര്‍ത്തിയ ഒരു ബൗളറേയും പരിഗണിച്ചില്ല. സഹീര്‍ ഖാന് പോലും ഇടം നല്‍കിയില്ലെന്നതാണ് അത്ഭുതകരമായ കാര്യം.

ഗാംഗുലിയുടെ ഓള്‍ടൈം 11

മാത്യു ഹെയ്ഡന്‍, അലെസ്റ്റര്‍ കുക്ക്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജാക്‌സ് കാലിസ്, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് (ക്യാപ്റ്റന്‍), ഗ്ലെന്‍ മഗ്രാത്ത്, ഡെയ്ല്‍ സ്റ്റെയിന്‍, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍

Story first published: Monday, September 9, 2024, 12:45 [IST]
Other articles published on Sep 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+