For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ ധോണി, സെവാഗും ജയസൂര്യയുമില്ല! 21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11 ഇതാ

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള കാത്തിരിപ്പിലേക്കുള്ള ദൂരം കുറഞ്ഞ് വരികയാണ്. ഇടവേളക്ക് ശേഷം വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റ് കാണാമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരുള്ളത്. ഇന്ത്യയും പാകിസ്താനും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് നടക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫി കിരീടം ആര് നേടുമെന്ന ചര്‍ച്ചകളാണ് എല്ലായിടത്തും സജീവം. ഏകദിന ഫോര്‍മാറ്റിലെ മറ്റൊരു ക്രിക്കറ്റ് പൂരം വരവെ 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഏകദിന 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും സച്ചിന്‍ ടെണ്ടുല്‍ക്കറേയും പരിഗണിക്കാം. രണ്ട് പേരും ഗംഭീര റെക്കോഡുള്ളവരാണ്. രോഹിത് മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ ഏകദിനത്തില്‍ നേടിയപ്പോള്‍ സച്ചിന്‍ ലോക ക്രിക്കറ്റിലെ ഇതിഹാസമാണ്. ഏകദിനത്തില്‍ 49 സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡും സച്ചിന്റെ പേരിലാണ്. വീരേന്ദര്‍ സെവാഗിനും സൗരവ് ഗാംഗുലിക്കും ഈ 11ല്‍ ഇടമില്ല. രണ്ട് പേരും മികച്ച റെക്കോഡുള്ള സൂപ്പര്‍ ഓപ്പണര്‍മാരാണെങ്കിലും രോഹിത്-സച്ചിന്‍ ഓപ്പണിങ് കൂട്ടുകെട്ടിന് താഴെയാണ് ഇവരുടെ സ്ഥാനം.

തിലകരത്‌ന ദില്‍ഷന്‍, വിരാട് കോലി, മുഹമ്മദ് യൂസുഫ്

മൂന്നാം നമ്പറില്‍ ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനാണ് സ്ഥാനം. ഓപ്പണര്‍ റോളില്‍ മിന്നിച്ചിരുന്ന ദില്‍ഷന്‍ ഗംഭീര റെക്കോഡുകളോടെയാണ് കരിയര്‍ അവസാനിപ്പിച്ചത്. ദില്‍സ് സ്‌കൂപ്പ് ഷോട്ടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അദ്ദേഹം. 317 ഏകദിനം കളിച്ച ദില്‍ഷന്‍ 10063 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 22 സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ആക്രമിച്ച് കളിക്കുന്ന താരമാണ് ദില്‍ഷന്‍. വിരാട് കോലിയാണ് മറ്റൊരാള്‍.

rohit sharma

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. 295 ഏകദിനത്തില്‍ നിന്ന് 13906 റണ്‍സ് നേടിയ കോലി 50 സെഞ്ച്വറികളോടെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡും തകര്‍ത്തിരുന്നു. 2023ലെ ഏകദിന ലോകകപ്പില്‍ 765 റണ്‍സോടെ റെക്കോഡിടാനും കോലിക്കായിരുന്നു. പാകിസ്താന്റെ മുഹമ്മദ് യൂസുഫാണ് അഞ്ചാം നമ്പറില്‍. 208 ഏകദിനത്തില്‍ നിന്ന് 7344 റണ്‍സാണ് യൂസുഫ് നേടിയത്. 12 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

എംഎസ് ധോണി, ഷക്കീബ് അല്‍ ഹസന്‍, ലസിത് മലിംഗ

ഈ ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും എംഎസ് ധോണിയാണ്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി. ഏകദിനത്തില്‍ 347 മത്സരം കളിച്ച് 10599 റണ്‍സടിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പത് സെഞ്ച്വറിയും 73 ഫിഫ്റ്റിയും ഉള്‍പ്പെടും. ഇതിഹാസ നായകന്മാരുടെ പട്ടികയിലെ മുന്‍ നിരക്കാരനാണ് ധോണി. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് മറ്റൊരു താരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഷക്കീബ് 247 ഏകദിനത്തില്‍ നിന്നായി 7570 റണ്‍സും 317 വിക്കറ്റും നേടിയിട്ടുണ്ട്. മുന്‍ ശ്രീലങ്കന്‍ ഇതിഹാസ പേസറായ ലസിത് മലിംഗയാണ് പേസ് നിരയെ നയിക്കുന്നത്. 338 വിക്കറ്റുകള്‍ അദ്ദേഹം ഏകദിനത്തില്‍ നേടിയിട്ടുണ്ട്.

മുത്തയ്യ മുരളീധരന്‍, റാഷിദ് ഖാന്‍, ഷുഹൈബ് അക്തര്‍

മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒമ്പതാം നമ്പറില്‍. അഫ്ഗാന്റെ റാഷിദ് ഖാനും പാകിസ്താന്‍ മുന്‍ പേസര്‍ ഷുഹൈബ് അക്തറുമാണ് ബൗളിങ് നിരയിലെ മറ്റുള്ളവര്‍. ജസ്പ്രീത് ബുംറക്ക് ഇടമില്ല. ഏകദിന ഫോര്‍മാറ്റില്‍ പകരംവെക്കാനില്ലാത്ത ബൗളറാണ് ബുംറയെന്ന് പറയാനാവില്ല. അക്തറിന്റെ അതിവേഗ പേസ് എല്ലാവരേയും വിറപ്പിച്ചിരുന്നു. റാഷിദ് ഖാന്‍ സ്പിന്‍ മികവുകൊണ്ടാണ് കൈയടി നേടുന്നത്. വലിയ കരിയര്‍ മുന്നിലുള്ള സ്പിന്നറാണ് റാഷിദ് ഖാന്‍.

Story first published: Tuesday, January 14, 2025, 14:55 [IST]
Other articles published on Jan 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+