Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Afro Asia Cup: ആഫ്രോ ഏഷ്യ കപ്പ് വരുന്നു, ബാബറും കോലിയും ഒരു ടീമില്‍! സാധ്യതാ ഏഷ്യന്‍ 11

മുംബൈ: ഇടവേളക്ക് ശേഷം ആഫ്രോ ഏഷ്യാ കപ്പ് പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. 2005ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് രണ്ട് സീസണ്‍ നടന്നെങ്കിലും രാഷ്ട്രീയമായ കാരണങ്ങളാല്‍ പിന്നീട് നടത്താന്‍ സാധിക്കാതെ വന്നു. ഏഷ്യയിലെ ടീമുകളായ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യയിലെ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഏഷ്യന്‍ 11നും ആഫ്രിക്കയിലെ ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ആഫ്രിക്കന്‍ 11നും ചേര്‍ന്നാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക.

ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്കെത്തിയതോടെ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ചിരവൈരികളായ ഇന്ത്യ-പാക് ടീമിലെ താരങ്ങളടക്കം ഒന്നിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കും. ആഫ്രോ ഏഷ്യാ കപ്പ് വന്നാല്‍ ഏഷ്യയുടെ സാധ്യതാ 11 എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

രോഹിത്-ശുബ്മാന്‍ ഓപ്പണിങ്

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാവും ഉണ്ടാവുക. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. രോഹിത് ശര്‍മ പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കുമ്പോള്‍ ശുബ്മാന്‍ ഗില്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്തുന്നു. നിലവിലെ ഏഷ്യയിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിതെന്ന് പറയാം. രോഹിത് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ടെങ്കില്‍ ശുബ്മാന്‍ ഗില്‍ ഒരു തവണയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് വിരാട് കോലിയെന്ന് നിസംശയം പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റിങ് പ്രതിഭയാണ് കോലി. നാലാം നമ്പറില്‍ ബാബര്‍ അസമിനാണ് സീറ്റ്. മുന്‍ പാകിസ്താന്‍ നായകനായ ബാബര്‍ കോലിയെപ്പോലെ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ്. കോലിയും ബാബറും ഒന്നിച്ച് കളിക്കുന്നത് ആരാധകര്‍ക്കും പുതു അനുഭവമാവും.

rohit sharma

റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍

റിഷഭ് പന്താണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഇടം കൈയന്‍ താരം ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവനാണ്. വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന റിഷഭ് ഇന്ത്യയുടെ വജ്രായുധങ്ങളിലൊന്നാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റിഷഭ് നിലവിലെ ഏറ്റവും പ്രതിഭാശാലിയായ യുവതാരങ്ങളിലൊരാളാണ്. ശ്രീലങ്കന്‍ ടീമില്‍ നിന്ന് ഒരു താരത്തിന് മാത്രമാണ് അവസരം. അത് സ്പിന്‍ ഓള്‍റൗണ്ടറായ വനിന്‍ഡു ഹസരങ്കയാണ്.

സ്പിന്നുകൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന ഹസരങ്ക അത്യാവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യക്കാണ് അവസരം. നിലവിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദിക്. ഫിനിഷറെന്ന നിലയിലും മികച്ച റെക്കോഡ് താരത്തിന് അവകാശപ്പെടാന്‍ സാധിക്കും. ഡെത്തോവറിലടക്കം പന്തെറിയാന്‍ ഹാര്‍ദിക് മിടുക്കനാണ്. റാഷിദ് ഖാനാണ് മറ്റൊരാള്‍. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ഓള്‍റൗണ്ടറായ റാഷിദ് ഖാന്‍ നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്.

ബുംറയും ഷഹീനും ഒന്നിച്ച്

പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം ഷഹിന്‍ ഷാ അഫ്രീദിയുണ്ടാവും. ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. യോര്‍ക്കറുകളിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ ബുംറക്ക് അസാധ്യ മികവാണുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കസറുന്ന താരമാണ് ബുംറ. ഷഹിന്‍ പാകിസ്താന്റെ പേസ് നിരയുടെ കുന്തമുനയാണ്. നല്ല വേഗവും സ്വിങ് ചെയ്യിക്കാനുള്ള കഴിവും ഷഹീനെ ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമാക്കി മാറ്റുന്നു.

11ാമനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിലൊരാളെ കളിപ്പിക്കാം. ഷമിയും സിറാജും ഇന്ത്യക്കായി സ്ഥിരതയോടെ പന്തെറിയുന്നവരാണ്. സീനിയര്‍ താരമെന്ന നിലയില്‍ ഷമിക്കാണ് അല്‍പ്പം കൂടി മുന്‍തൂക്കം. സിറാജ് തന്റേതായ ദിവസം തടുക്കാന്‍ സാധിക്കാത്ത അത്ര മികവുള്ള പേസറാണ്.

ഏഷ്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ബാബര്‍ അസം, റിഷഭ് പന്ത്, വനിന്‍ഡു ഹസരങ്ക, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് സിറാജ്/ മുഹമ്മദ് ഷമി.

Story first published: Thursday, September 12, 2024, 13:02 [IST]
Other articles published on Sep 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+