Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: പാകിസ്താനെ തകര്‍ത്തടുക്കണം, ഇന്ത്യയുടെ 11 എങ്ങനെ വേണം? ബെസ്റ്റ് ഇതാണ്

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് വരാനിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്ത് വിലകൊടുത്തും ടൂര്‍ണമെന്റില്‍ കപ്പടിക്കേണ്ടതായുണ്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഉടക്കിന് ശേഷം ദുബായിലേക്ക് ഇന്ത്യയുടെ മത്സരങ്ങളുടെ വേദി മാറ്റിയിരുന്നു. നിലവില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പ്രതികാരം വീട്ടാനുറച്ചാവും പാകിസ്താന്‍ എത്തുന്നത്.

ഏറെക്കാലം പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായ്. അതുകൊണ്ടുതന്നെ ഇന്ത്യയെ ദുബായില്‍ നേരിടുമ്പോള്‍ മാനസികമായ മുന്‍തൂക്കം പാകിസ്താന് അവകാശപ്പെടാന്‍ സാധിക്കും. ഈ കരുത്ത് മനസിലാക്കി ഇന്ത്യക്ക് ശക്തമായ പ്ലേയിങ് 11 സൃഷ്ടിക്കാന്‍ സാധിക്കേണ്ടതായുണ്ട്. പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യ പ്ലേയിങ് 11 ചില നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. പാകിസ്താനെതിരേ ഇന്ത്യയുടെ ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍-രോഹിത് ശര്‍മ

ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമാണ് വേണ്ടത്. നിലവില്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ്. എന്നാല്‍ ഗില്ലിനെ ഇന്ത്യ പാകിസ്താനെതിരേ കളിപ്പിക്കേണ്ട. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളിനെയാണ് ഇറക്കേണ്ടത്. ഇന്ത്യക്കായി ടി20യിലും ടെസ്റ്റിലും മിന്നിക്കുന്ന ജയ്‌സ്വാള്‍ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെ ജയ്‌സ്വാള്‍ ഏകദിന അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജയ്‌സ്വാള്‍ കളിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി വേണം. മോശം ഫോമിലാണെന്ന് പറയുമ്പോഴും പാകിസ്താനെതിരേ കളിക്കുമ്പോള്‍ കോലിയെപ്പോലൊരു സീനിയര്‍ താരത്തിന്റെ സേവനം ഇന്ത്യക്ക് ആവശ്യമാണ്. വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന കോലിക്ക് പാകിസ്താനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാനാവും. അതുകൊണ്ടുതന്നെ കോലിയെ ഇന്ത്യ കളിപ്പിക്കണം.

നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കണം. ഏകദിനത്തില്‍ രാഹുല്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ്. പാകിസ്താനെതിരേ രാഹുലിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് കരുത്താവും. സമീപകാലത്ത് ഭേദപ്പെട്ട പ്രകടനം നടത്തുന്ന രാഹുല്‍ ഗൗതം ഗംഭീറിന്റെ വിശ്വാസ്യതയും നേടിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്.

kl rahul gautam gambhir

അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കണം. റിഷഭിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്നിരിക്കെ അദ്ദേഹത്തെ മാറ്റുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പാകിസ്താനെതിരേ റിഷഭ് പന്തിനെ കളിപ്പിക്കേണ്ടതായുണ്ട്. റിഷഭിനെപ്പോലെ സമ്മര്‍ദ്ദ സാഹചര്യത്തില്‍ മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ള താരത്തെ പാകിസ്താനെതിരേ ഇന്ത്യക്ക് ആവശ്യമാണ്.

ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്

പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കണം. ഹാര്‍ദിക്കിനെപ്പോലൊരു ഓള്‍റൗണ്ടര്‍ക്ക് മത്സരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവും. ദുബായില്‍ കളിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ സമീപകാലത്ത് നടത്തിയ പ്രകടനങ്ങളെല്ലാം മികച്ചതാണ്. സീനിയര്‍ താരം രവീന്ദ്ര ജഡേജക്ക് ഇന്ത്യ വിശ്രമം നല്‍കുന്നതാണ് നല്ലത്. കുല്‍ദീപ് യാദവിനെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായും കളിപ്പിക്കണം.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്

ഒമ്പതാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വേണം. ബുംറയുടെ ബൗളിങ് പാകിസ്താനെതിരേ വളരെ പ്രധാനപ്പെട്ടതാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ബുംറക്ക് സാധിക്കുന്നുണ്ട്. മുഹമ്മദ് സിറാജിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ ഏകദിനത്തില്‍ മികച്ച റെക്കോഡാണ് സിറാജിനുള്ളത്. അതുകൊണ്ടുതന്നെ സിറാജിനെ തീര്‍ച്ചയായും കളിപ്പിക്കണം. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണം. ഇന്ത്യ ഇടം കൈയന്‍ പേസറില്ലാതെ കളിക്കുന്നത് തിരിച്ചടിയായി മാറിയേക്കും.

Story first published: Wednesday, January 1, 2025, 14:31 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+