Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: വേദി ദുബായ്, ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവും? ഈ ടീമുണ്ടേല്‍ കപ്പുറപ്പ്

ദുബായ്: ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന നിലപാട് ശക്തമാക്കിയതോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ വലിയ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇന്ത്യയുടെ ആവശ്യങ്ങളോട് അനുകൂലമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രതികരിക്കാതിരുന്നതോടെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്‌കരിക്കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ഹൈബ്രിഡ് മാതൃകയില്‍ മത്സരം നടത്താമെന്ന ധാരണയിലേക്കെത്തിയിരിക്കുകയാണ്.

ഐസിസിയുടെ നിര്‍ദേശം പാകിസ്താനും അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ മത്സരങ്ങള്‍ക്ക് ദുബായിയാവും വേദിയാവുക. ദുബായില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇതിന് മുമ്പ് കളിച്ചിട്ടുള്ളതാണ്. പാകിസ്താന്‍ നേരത്തെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നത് ദുബായിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ ദുബായില്‍ നേരിടുന്നത് പാകിസ്താന് പ്രയാസമുണ്ടാവില്ല. ദുബായിലെ പിച്ച് സ്പിന്നിന് അല്‍പ്പം കൂടി അനുകൂലമാണ്.

അതുകൊണ്ടുതന്നെ ഈ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന ബെസ്റ്റ് പ്ലേയിങ് 11 എങ്ങനെയാവും?. ആരൊക്കെയാവും ടീമില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍

ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. നായകസ്ഥാനത്ത് രോഹിത് ശര്‍മയാവും ഉണ്ടാവുക. രോഹിത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ അവസാന പരമ്പരയായി ഇത് മാറാനും സാധ്യതയുണ്ട്. രോഹിത്തിനൊപ്പം യശ്വസി ജയ്‌സ്വാള്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ ഏകദിന ഓപ്പണര്‍ സ്ഥാനത്ത് ശുബ്മാന്‍ ഗില്ലാണുള്ളത്. ഗില്‍ മിന്നിക്കുന്ന സാഹചര്യത്തില്‍ രോഹിത്തിനൊപ്പം അദ്ദേഹം തന്നെ ഓപ്പണറായി ഇറങ്ങിയേക്കും. യശ്വസി ജയ്‌സ്വാളിന്റെ ഏകദിന അരങ്ങേറ്റം വൈകുമെന്ന് തന്നെ പറയാം.

വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍

മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ തുടരണം. കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. സമീപകാലത്ത് അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിലും കോലിയില്‍ വലിയ പ്രതീക്ഷ വെച്ചാവും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുക. ദുബായിലെ സ്പിന്‍ സാഹചര്യം കോലിക്ക് വലിയ വെല്ലുവിളി തന്നെയാണ്.

നാലാം നമ്പറാണ് വളരെ പ്രധാനപ്പെട്ടത്. ഏറെ നാളുകളായി നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷണം തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശേഷിയുള്ളവനാണ് ശ്രേയസ് അയ്യര്‍. സഞ്ജു സാംസണും നാലാം നമ്പറില്‍ അവസരം തേടുന്നുണ്ടെങ്കിലും പ്രധാന പരിഗണന ശ്രേയസിനാവും.

rohit sharma virat kohli shubman gill

കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കാനാണ് സാധ്യത. മധ്യനിരയില്‍ രാഹുലിനെപ്പോലൊരു സീനിയര്‍ താരത്തിന്റെ സേവനം ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിനെയാവും മധ്യനിരയില്‍ കൂടുതല്‍ വിശ്വസിക്കാന്‍ സാധ്യത.

റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വേണം. ഏകദിനത്തിലും ഇന്ത്യ മുഖ്യ പരിഗണന റിഷഭിന് നല്‍കാനാണ് സാധ്യത കൂടുതല്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ക്ക് ദുബായിലെ സാഹചര്യത്തില്‍ തിളങ്ങാനാവുമെന്നുറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യ ഏഴാം നമ്പറില്‍ ഇറങ്ങണം. പേസ് ഓള്‍റൗണ്ടര്‍ക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മിന്നിക്കാന്‍ സാധിക്കും. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലിനെയാണ് ആവശ്യം.

കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് വേണം. ചൈനാമാന്‍ സ്പിന്നര്‍ക്ക് അനുയോജ്യമായ സാഹചര്യമാണ് ദുബായിലേത്. 10ാം നമ്പറില്‍ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ വേണം. 11ാമനായി മുഹമ്മദ് ഷമി വരണം. നിലവില്‍ പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്താണ് ഷമി. തിരിച്ചുവരവിന് തയ്യാറെടുക്കുന്ന താരത്തെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കണം. മുഹമ്മദ് സിറാജിനെ ബാക്കപ്പ് താരമായി കളിപ്പിക്കാവുന്നതാണ്.

Story first published: Saturday, December 14, 2024, 8:07 [IST]
Other articles published on Dec 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+