Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും ജയ്‌സ്വാളുമില്ല, ഷമി തിരിച്ചെത്തും; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യതാ 11

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലെ അടുത്ത പ്രധാന ടൂര്‍ണമെന്റ് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്താന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാവേണ്ടത് പാകിസ്താനാണ്. എന്നാല്‍ ഇന്ത്യ പാകിസ്താനിലേക്കില്ലെന്ന നിലപാടെടുത്തതോടെ ഇപ്പോള്‍ ദുബായി വേദിയാക്കി മത്സരം നടത്താമെന്ന നിലപാടിലാണ് ഐസിസിയുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇനിയും വരേണ്ടതായുണ്ട്.

എന്തായാലും പാകിസ്താന്‍ പറയുന്നതുപോലെ ഇന്ത്യയെ ഒഴിവാക്കി ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ ഐസിസി തയ്യാറാവില്ല. ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്കുമെത്തിയതോടെ പാകിസ്താന്റെ നിര്‍ദേശങ്ങളെല്ലാം തള്ളിയിരിക്കുകയാണ്. പാകിസ്താനില്ലാതെ ചാമ്പ്യന്‍സ് ട്രോഫി നടക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് പറയാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 എങ്ങനെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തന്നെയാവും ഉണ്ടാവുക. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ഇന്ത്യ ഇറങ്ങുകയെന്ന് ഉറപ്പാണ്. ഇന്ത്യയുടെ നിലവിലെ ഓപ്പണിങ് കൂട്ടുകെട്ട് രോഹിത്തിനൊപ്പം ഗില്‍ എന്നതാണ്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് ചാമ്പ്യന്‍സ് ട്രോഫിയിലും തുടര്‍ന്നേക്കും. യശ്വസി ജയ്‌സ്വാള്‍ ടി20യിലും ടെസ്റ്റിലും മിന്നിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല.

അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓപ്പണര്‍ റോളില്‍ എത്താന്‍ സാധ്യതുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ജയ്‌സ്വാളിന് ഇത്തരമൊരു അവസരം നല്‍കിയേക്കില്ല. ശുബ്മാന്‍ ഗില്ലിനെത്തന്നെയാവും രോഹിത് ശര്‍മക്കൊപ്പം കളിപ്പിക്കുക. ജയ്‌സ്വാൡന് ഈ സമയത്ത് വിശ്രമം നല്‍കിയേക്കും.

shubman gill

വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാനായ വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ മോശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പതിയെ ഫോമിലേക്കെത്താന്‍ കോലിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോലിയില്‍ നിന്ന് ഗംഭീര പ്രകടനം ഇന്ത്യ പ്രതീക്ഷിക്കുന്നു. നാലാം നമ്പറില്‍ കെ എല്‍ രാഹുലിനാവും സ്ഥാനം. ടി20യില്‍ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ രാഹുല്‍ തഴയപ്പെട്ട് നില്‍ക്കുകയാണ്. എന്നാല്‍ ഏകദിനത്തില്‍ ഇപ്പോഴും ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് രാഹുല്‍.

സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിയാന്‍ പരാഗ് എന്നിവര്‍ക്കൊന്നും പ്ലേയിങ് 11 ഇടം ലഭിച്ചേക്കില്ല. ഇഷാന്‍ കിഷനും തഴയപ്പെടാനാണ് കൂടുതല്‍ സാധ്യത. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് കളിക്കും. റിഷഭിനെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണ്ണായകമാവും. ഫ്‌ളോപ്പായാല്‍ അവസരം കാത്ത് സഞ്ജുവും ഇഷാനുമടക്കം പല പ്രമുഖരുമുണ്ട്.

ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍

ആറാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ എത്തും. ഹാര്‍ദിക്കിന്റെ ഫിനിഷിങ് മികവ് ഇത്തവണയും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. നിര്‍ണ്ണായക മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയരാന്‍ ഹാര്‍ദിക്കിന് സാധിക്കാറുണ്ട്. ഏഴാം നമ്പറില്‍ യുവ പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെയാവും ഇന്ത്യ പരിഗണിക്കുക. നിതീഷ് ഹാര്‍ദിക്കിനെപ്പോലെതന്നെ അതിവേഗം റണ്‍സുയര്‍ത്താനും വിക്കറ്റുകള്‍ വീഴ്ത്താനും കഴിവുള്ള താരമാണ്. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലുണ്ടാവും.

കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവാകും ഉണ്ടാവുക. ചൈനാമാന്‍ സ്പിന്നറുടെ ബൗളിങ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പത്താം നമ്പറില്‍ ജസ്പ്രീത് ബുംറയാവും ഉണ്ടാവുക. ഇന്ത്യയുടെ സ്റ്റാര്‍ പേസറുടെ സമീപകാല പ്രകടനങ്ങളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. 11ാമനായി മുഹമ്മദ് ഷമി എത്തിയേക്കും. നിലവില്‍ പരിക്കേറ്റ് ഷമി ടീമിന് പുറത്താണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഷമിയെത്തും അല്ലാത്ത പക്ഷം ഹര്‍ഷിത് റാണക്കാവും അവസരം ലഭിക്കാന്‍ കൂടുതല്‍ സാധ്യത.

Story first published: Thursday, December 5, 2024, 6:21 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+