Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ അധികം വൈകാതെ തന്നെ ഒരു ഉടച്ചുവാര്‍ക്കല്‍ സംഭവിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. 2028ലെ അടുത്ത ഐസിസി ടി20 ലോകകപ്പും യുഎസ്എ വേദിയാവുന്ന ഒളിംപിക്‌സും ലക്ഷ്യമിട്ടൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യം.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ നായകന്‍ സൂര്യകുമാര്‍ യാദവിനു വീണ്ടുമൊരിക്കല്‍ക്കൂടി ടീമിനെ നയിക്കാനുള്ള അവസരം ലഭിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. അധികം വൈകാതെ തന്നെ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും നീക്കുമെന്നാണ് വ്യക്തമാവുന്നത്.

ABHISHEK SHARMA

അടുത്ത അഞ്ചു വര്‍ഷത്തേക്കു ലക്ഷ്യമിട്ട് 30ല്‍ താഴെ പ്രായമുള്ളവരുടെ മികച്ചൊരു യങ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ടീമിന്റെ ഭാഗമാവുകയെന്നു നോക്കാം. ഐപിഎല്ലില്‍ മിന്നിച്ച ശേഷം അവസരം കാത്ത് നിരവധി യുവതാരങ്ങളാണ് ടീമിലേക്കു വിളി കാത്തിരിക്കുന്നത്.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

യങ് ടീമില്‍ ആരെല്ലാം?

യുവ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍ രണ്ടു തീപ്പൊരി ബാറ്റര്‍മാരാണ്. ലോക ഒന്നാം നമ്പര്‍ താരവും ടി20യില്‍ ഇപ്പോള്‍ എതിരാളികളുടെ പേടിസ്വപ്‌നവുമായി മാറിയ അഭിഷേക് ശര്‍മയായിരിക്കും ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാള്‍. പവര്‍പ്ലേ മുഴുവന്‍ പുറത്താവാതെ ക്രീസില്‍ നിന്നാല്‍ ഏതു ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്.

25 കാരനായ അഭിഷേകിനു ദീര്‍ഘകാലം ടീമിനായി കളിക്കാന്‍ സാധിക്കും. അഭിഷേകിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കുക സമാനമായ ബാറ്റിങ് ശൈലിയുടെ വക്താവായ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയാണ്.

പ്രതിഭയോടു നീതി പുലര്‍ത്തുകയും വിവാദങ്ങളില്‍ പെടാതെ മുന്നോട്ടു പോവാനുമായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയിയായി ഈ 15കാരന്‍ മാറുമെന്നുറപ്പാണ്. രാജസ്ഥാന്‍ റോയല്‍സിനായി തുടരെ രണ്ടാം ഐപിഎല്‍ സീസണിലും കസറുകയാണ് വൈഭവ്.

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

അഭിഷേക്-വൈഭവ് ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ മറ്റൊരു യുവതാരം ആയുഷ് മാത്രെയും നാലില്‍ ഇഷാന്‍ കിഷനുമായിരിക്കും. ടീമിനായി വിക്കറ്റ് കാക്കുന്നതും 27 കാരനായ ഇഷാന്‍ തന്നെ. മലയാളിസൂപ്പര്‍ താരം സഞ്ജു സാംസണിന 31 വയസ്സായതിനാല്‍ തന്നെ ഈ ടീമില്‍ സ്ഥാനമില്ല. 31 പ്ലസ് പ്രായമുള്ള ശ്രേയസ് അയ്യര്‍ക്കും ഈ ടീമില്‍ ഇടമുണ്ടാവില്ല.

അണ്ടര്‍ 19 തലത്തില്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയാണ് മാത്രെ. ഈ വര്‍ഷം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായതും 18 കാരന്റെ കീഴിലാണ്. ഭാവിയില്‍ സീനിയര്‍ ടീമിന്റെ നായസ്ഥാനത്തും മാത്രെയെ നമുക്കു പ്രതീക്ഷിക്കാം. ഈ യങ് ഇന്ത്യന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് യുവതാരം. ഫസ്റ്റ്
ചോയ്‌സ് കീപ്പര്‍ ഇഷാനാണെങ്കില്‍ ബാക്കപ്പ് റോളില്‍ ധ്രുവ് ജുറേലായിരിക്കും.

യങ് ഇന്ത്യന്‍ ടീമില്‍ അഞ്ചു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ എന്നിവരാണ്. രവി ബിഷ്‌നോയിയാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഈ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് തിലക്.

TILAK VARMA

പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുന്നയാളാണ് 23 കാരനായ തിലക്. അടുത്തിടെ ഇന്ത്യന്‍ എ ടീമുകള നയിച്ച അദ്ദേഹം ഭാവി മുംബൈ ഇന്ത്യന്‍സ് നായകനായും വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയാവാന്‍ സാധിക്കുന്ന താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് 22 കാരനായ നിതീഷ്. 23 കാരനായ ഹര്‍ഷ് ദുബെയാവട്ടെ രവീന്ദ്ര ജഡേജയുടെയും അക്ഷര്‍ പട്ടേലിന്റൈയുമെല്ലാം പിന്‍ഗാമിയുമാണ്. 25 കാരനായ ബിഷ്‌നോയ് ദീര്‍ഘകാലം സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കാന്‍ സാധിക്കുന്നയളാണ്.

പേസ് നിരയില്‍ 32 വയസ്സുകാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമൊന്നുമില്ല. പകരം പ്രധാന പേസര്‍ 27 കാരനായ ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന 25 കാരായ അന്‍ഷുല്‍ കംബോജും കാര്‍ത്തിക് ത്യാഗിയുമാണ് ടീമിലെ മറ്റു രണ്ടു പേസര്‍മാര്‍. പ്രിന്‍സ് യാദവ് നല്ലൊരു ഓപ്ഷനാണെങ്കിസും അദ്ദേഹം ഈ വര്‍ഷം 30ാം വയസ്സിലേക്കു കടക്കുന്നതിനാല്‍ ടീമില്‍ ചാന്‍സില്ല.

യങ് ഇന്ത്യന്‍ ടി20 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിംഗ്, കാര്‍ത്തിക് ത്യാഗി, അന്‍ഷുല്‍ കംബോജ്.

Story first published: Sunday, May 24, 2026, 12:26 [IST]
Other articles published on May 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+