For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ-പാക് പരമ്പര വരുമോ? 2026ല്‍ അത് നടന്നേക്കും! ദുബായിലാണെങ്കില്‍ ഇന്ത്യന്‍ ടീം ഇതുമതി

ദുബായ്: ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ പരമ്പരക്കായുള്ള ശ്രമങ്ങള്‍ വീണ്ടും സജീവമാക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. സമീപകാലത്തായി മോശം ഫോമിലൂടെയാണ് പാകിസ്താന്‍ ടീം കടന്ന് പോകുന്നത്. നാട്ടില്‍ ത്രിരാഷ്ട്ര പരമ്പര തോറ്റ പാകിസ്താന്‍ ഒറ്റ മത്സരം പോലും ജയിക്കാതെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി. ഇതോടെ വലിയ വിമര്‍ശനമാണ് പാകിസ്താന്‍ ടീമിനെതിരേ ഉയരുന്നത്. വലിയ പൊളിച്ചെഴുത്ത് ടീമില്‍ വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

സാമ്പത്തികമായും വലിയ പ്രതിസന്ധിയിലേക്കാണ് പാകിസ്താന്‍ ടീം നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി പരമ്പര കളിച്ചാല്‍ ടീമിനത് വലിയ ആശ്വാസമായേക്കും. ഇതിനായി ഐസിസി മുഖാന്തരം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെടല്‍ നടത്തുകയാണ്. ദുബായ് വേദിയാക്കി പരമ്പര കളിക്കാന്‍ തയ്യാറാവണമെന്ന നിര്‍ദേശമാണ് പിസിബി മുന്നോട്ട് വെക്കുന്നത്. മുന്‍ പാക് താരങ്ങളില്‍ പലരും ഇന്ത്യയോട് ഇതേ കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷം ദുബായില്‍ ഇന്ത്യ-പാകിസ്താന്‍ പരമ്പര നടക്കുമോ? അങ്ങനെ സംഭവിച്ചാല്‍ പാകിസ്താനെ തകര്‍ത്തുവിടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ടി20 പരമ്പര സംഭവിച്ചാല്‍ ഇന്ത്യക്ക് കളിപ്പിക്കാന്‍ സാധിക്കുന്ന പ്ലേയിങ് 11 എങ്ങനെയാവുമെന്ന് നോക്കാം.

സഞ്ജു സാംസണ്‍ ബാക്കപ്പ് ഓപ്പണര്‍

പാകിസ്താനെതിരേ ഇത്തരമൊരു ടി20 പരമ്പര നടന്നാല്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍ സ്ഥാനം മോഹിക്കേണ്ട. സഞ്ജു സാംസണെ ബാക്കപ്പ് ഓപ്പണറാക്കി യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഓപ്പണിങ്ങില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണിന്റെ സ്ഥിരത പ്രശ്‌നമാണ്. ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയില്‍ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൈവിരലിന് പൊട്ടലേറ്റ സഞ്ജു ഇപ്പോള്‍ ടീമിന് പുറത്താണുള്ളത്. മടങ്ങിവരാന്‍ അദ്ദേഹത്തിന് ഫിറ്റ്‌നസിനൊപ്പം ഫോമും തെളിയിക്കേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കും. ഇന്ത്യ സഞ്ജുവിനെ ബാക്കപ്പ് ഓപ്പണറായും വിക്കറ്റ് കീപ്പറായും ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അഭിഷേക് ശര്‍മയില്‍ ഇന്ത്യന്‍ ടീം വലിയ ഭാവി കാണുന്നുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യക്കായി കളിച്ച് സീറ്റുറപ്പിച്ചിരിക്കുന്ന ഓപ്പണറാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പണി കിട്ടാന്‍ സാധ്യത.

കുല്‍ദീപും ഷമിയും സിറാജും വേണ്ട

ഇന്ത്യ സീനിയര്‍ താരങ്ങളായ കുല്‍ദീപ് യാദവിനേയും മുഹമ്മദ് ഷമിയേയും ഒപ്പം മുഹമ്മദ് സിറാജിനേയും ടീമില്‍ ഉള്‍പ്പെടുത്തേണ്ട. മികച്ച യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരികയാണ് ചെയ്യേണ്ടത്. സ്പിന്‍ നിരയില്‍ അക്ഷര്‍ പട്ടേലിനൊപ്പം വരുണ്‍ ചക്രവര്‍ത്തിയും വാഷിങ്ടണ്‍ സുന്ദറും രവി ബിഷ്‌നോയിയും വേണം. സുന്ദറും അക്ഷറും ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളാണ്. ഇവരുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.

abhishek sharma

പേസ് നിരയില്‍ മുഹമ്മദ് ഷമിയേയും സിറാജിനേയും പരിഗണിക്കേണ്ട. ഇവര്‍ നന്നായി തല്ലുവാങ്ങുന്ന താരങ്ങളാണ്. ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിനേയും ഹര്‍ഷിത് റാണയേയും പരിഗണിക്കണം. ഒപ്പം മൊഹ്‌സിന്‍ ഖാനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരണം. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്ന് നിസംശയം പറയാം. നായകനായി സൂര്യകുമാര്‍ യാദവ് അടുത്ത ലോകകപ്പ് വരെ തുടരുമെന്നുറപ്പ്. സൂര്യക്ക് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അതി ഗംഭീരമാണ്.

റിഷഭ് പന്ത് പ്രധാന കീപ്പര്‍

റിഷഭ് പന്തിനെ ഇന്ത്യ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കണം. മത്സരത്തിന്റെ ഗതിയെ ഒറ്റക്ക് തിരുത്താന്‍ ശേഷിയുള്ള താരമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ നിലവില്‍ ഇന്ത്യ തഴഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ ശക്തമായി ടീമിലേക്ക് പരിഗണിക്കേണ്ട താരമാണ് റിഷഭ്. പരിശീലകന്‍ ഗൗതം ഗംഭീറിന്റെ താല്‍പര്യക്കുറവാണ് റിഷഭ് പന്ത് ഇപ്പോള്‍ പ്ലേയിങ് 11 വെളിയില്‍ നില്‍ക്കാന്‍ കാരണം. ദ്രുവ് ജുറേലും കെ എല്‍ രാഹുലും ടീമില്‍ വേണ്ട.

ഇന്ത്യക്ക് പരിഗണിക്കാവുന്ന ബെസ്റ്റ് 11

യശ്വസി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (c), റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ

Story first published: Friday, February 28, 2025, 15:44 [IST]
Other articles published on Feb 28, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+