IPL; മോഹിത് ശര്‍മ വരെ ടീമില്‍, സാക്ഷാല്‍ രോഹിത് ഇല്ല! മാക്‌സ്വെല്ലിന്റെ സര്‍പ്രൈസ് ഇലവന്‍
ഐപിഎല്ലിന്റെ 13ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കെ ക്രിക്കറ്റ് ലോകമാകെ ത്രില്ലിലാണ്. ഐസിസിയുടെ ടി20 ലോകകപ്പ് മാറ്റി വച്ചെങ്കിലും പകരം അതിനോടു കിടപിടിക്കാവുന്ന ഐപിഎല്ലാണ് ഇതേ വിന്‍ഡോയില്‍ നടക്കാനിരിക്കുന്നത്. സപ്തംര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ യുഎഇയില്‍ നടക്കുന്നത്.
അതിനിടെ ഐപിഎല്ലില്‍ തന്റെ ഫേവറിറ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ഹര്‍ഷ ഭോഗലെയുമായുള്ള ലൈവിലാണ് പ്രിയപ്പെട്ട ഇലവനെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരം കൂടിയായ മാക്‌സ്വെല്‍ തിരഞ്ഞെടുത്തത്.

രോഹിത്തിനെ തഴഞ്ഞു
വലിയൊരു സര്‍പ്രൈസുമായാണ് മാക്‌സ്വെല്‍ ഫേവറിറ്റ് ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെ മാക്‌സ്വെല്‍ തഴഞ്ഞുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. മുംബൈയെ അഞ്ചു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഹിറ്റ്മാന്‍ ബാറ്റിങിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ്.
ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓസ്‌ട്രേലിയന്‍ താരവുമായ ഡേവിഡ് വാര്‍ണറുമാണ് മാക്‌സ്വെല്ലിന്റെ ഇലവനിലെ ഓപ്പണര്‍മാര്‍.

എബിഡി, റെയ്‌ന, മാക്‌സ്വെല്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ് മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക. നിശ്ചിത ഓവനര്‍ ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത താരം കൂടിയാണ് മിസ്റ്റര്‍ 360.
എബിഡിക്കു പിന്നില്‍ നാലാമനായി ബാറ്റ് ചെയ്യാനെത്തുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണായക താരമാണ് അദ്ദേഹം. അഞ്ചാം നമ്പറില്‍ സ്വയം തന്റെ പേര് തന്നെയാണ് മാക്‌സ്വെല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റസ്സലും ധോണിയും
വെസ്റ്റ് ഇന്‍ഡീസിന്റെയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെയും ഇടിവെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണ് ആറാം നമ്പറില്‍ കളിക്കുക. കെകെആറിനു വേണ്ടി നിരവധി മാച്ച് വിന്നിങ് ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള റസ്സല്‍ തനിച്ച് ടീമിനെ ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മാക്‌സ്വെല്‍ തിരഞ്ഞെടുത്ത ടീമിന്റെ വിക്കറ്റ് കീപ്പറും ഏഴാമനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ്.

ബൗളര്‍മാര്‍
ഒരേയൊരു അംഗീകൃത സ്പിന്നറെ മാത്രമേ മാക്‌സ്വെല്‍ തന്റെ ഇലവനിലുള്‍പ്പെടുത്തിയുള്ളൂ. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന ഇന്ത്യയുടെ വെറ്ററന്‍ താരം ഹര്‍ഭജന്‍ സിങിനാണ് ഈ റോളിലേക്കു നറുക്കുവീണത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മോഹിത് ശര്‍മ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ എന്നിവരാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഇവരില്‍ മോഹിത്തിനെ ഉള്‍പ്പെടുത്തിയതാണ് രോഹിത്തിനെ തഴഞ്ഞത് മാറ്റിനിര്‍ത്തിയാല്‍ മാക്‌സ്വെല്ലിന്റെ മറ്റൊരു സര്‍പ്രൈസ്.

മാക്‌സ്വെല്ലിന്റെ ഇലവന്‍
ഡേവിഡ് വാര്‍ണര്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, സുരേഷ് റെയ്‌ന, ഗ്ലെന്‍ മാക്‌സ്വെല്‍, ആന്ദ്രെ റസ്സല്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications