For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും കോലിയുമില്ല! 21ാം നൂറ്റാണ്ടിലെ വലം കൈയന്മാരുടെ ബെസ്റ്റ് ടെസ്റ്റ് 11 ഇതാ

ടെസ്റ്റ് ക്രിക്കറ്റ് എക്കാലത്തും ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോര്‍മാറ്റായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പരിമിത ഓവറില്‍ നിന്ന് വ്യത്യസ്തമായി വലിയ ക്ഷമയും പ്രതിഭയും ഭാഗ്യവുമില്ലാതെ ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് വളരെ പ്രയാസമാണെന്ന് പറയാം. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ ഇതിഹാസ പദവിയിലേക്കുയര്‍ന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രം സാധിച്ചിരിക്കുന്ന കാര്യമാണ്. ഇന്നത്തെ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുന്‍ താരങ്ങളാണ് ടെസ്റ്റില്‍ കൂടുതല്‍ മിന്നിച്ചതെന്ന് കാണാനാവും.

ഇന്നത്തെ താരങ്ങളെക്കാളും മികച്ച രീതിയില്‍ ടെസ്റ്റില്‍ മിന്നിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 21ാം നൂറ്റാണ്ടിലെ മികച്ച വലംകൈയന്‍മാരെ പരിഗണിച്ചുള്ള ടെസ്റ്റ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? എത്ര ഇന്ത്യക്കാര്‍ അതിലുണ്ടാവും?. പരിശോധിക്കാം.

വീരേന്ദര്‍ സെവാഗ്-മര്‍വന്‍ അട്ടപ്പട്ടു

ഓപ്പണര്‍മാരായ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പട്ടുവുമാണുള്ളത്. സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയാണ്. അടിച്ചുതകര്‍ത്ത് കളിക്കുന്ന സെവാഗ് രണ്ട് ട്രിപ്പിള്‍ സെഞ്ച്വറികളാണ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്. പകരംവെക്കാനില്ലാത്ത ഇതിഹാസ ഓപ്പണറാണ് സെവാഗ്. ശ്രീലങ്കയുടെ മുന്‍ നായകനായ മര്‍വന്‍ അട്ടപ്പട്ടു 48 ടെസ്റ്റില്‍ നിന്ന് 43.52 ശരാശരിയില്‍ കളിച്ചിട്ടുള്ള താരമാണ്. 11 സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

റിക്കി പോണ്ടിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജോ റൂട്ട്

മൂന്നാം നമ്പറില്‍ റിക്കി പോണ്ടിങ്ങിനാണ് അവസരം. ടീമിന്റെ നായകനും പോണ്ടിങ്ങാണ്. 130 ടെസ്റ്റ് കളിച്ച പോണ്ടിങ് 10968 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. 53.24 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 34 സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ഇതിഹാസ നായകനായ പോണ്ടിങ് ഏകദിനത്തിലും മികച്ച റെക്കോഡുകളോടെയാണ് പടിയിറങ്ങിയത്.

നാലാം നമ്പറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ് സ്ഥാനം. ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് സച്ചിന്‍. കളിച്ച മൈതാനങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാര്‍ത്താന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും അതില്‍ ഉള്‍പ്പെടും. സച്ചിന്റെ ടെസ്റ്റ് റെക്കോഡുകള്‍ തകര്‍ക്കുക ആര്‍ക്കും എളുപ്പമാവില്ല.

ജോ റൂട്ട് ശ്രമിക്കുന്നുണ്ടെങ്കിലും സച്ചിനെ മറികടക്കുമോയെന്നത് കണ്ടറിയാം. ജോ റൂട്ട് 152 ടെസ്റ്റില്‍ നിന്ന് 12972 റണ്‍സാണ് നേടിയത്. 50ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന താരം 36 സെഞ്ച്വറികളും ഇതിനോടകം നേടിയിട്ടുണ്ട്. ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ റൂട്ട് ഒന്നാമനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

sachin tendulkar

ജാക്‌സ് കാലിസ്, ബ്രണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വോണ്‍

ദക്ഷിണാഫ്രിക്കയുടെ പേസ് ഓള്‍റൗണ്ടറായ ജാക്‌സ് കാലീസാണ് ആറാമന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിയിരുന്ന അതുല്യ റെക്കോഡുള്ള താരമാണ് ജാക്‌സ് കാലിസ്. 123 ടെസ്റ്റില്‍ നിന്ന് 10660 റണ്‍സും 222 വിക്കറ്റും അദ്ദേഹം വീഴ്ത്തി. കാലിസിനെപ്പോലൊരു സൂപ്പര്‍ ഓള്‍റൗണ്ടറെ ക്രിക്കറ്റ് ലോകം കണ്ടിട്ടില്ലെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടിയ താരമാണ് കാലിസ്.

ബ്രണ്ടന്‍ മക്കല്ലമാണ് വിക്കറ്റ് കീപ്പര്‍. മുന്‍ ന്യൂസീലന്‍ഡ് നായകനും വിക്കറ്റ് കീപ്പറുമായ മക്കല്ലം വിക്കറ്റുപോവുമോയെന്ന് ഭയമില്ലാതെ കളിക്കുന്ന താരങ്ങളിലൊരാളായിരുന്നു. അടിച്ചുതകര്‍ക്കുന്ന മക്കല്ലം ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നുവെന്ന് തന്നെ പറയാം. ഇപ്പോള്‍ പരിശീലക റോളിലും കസറാന്‍ മക്കല്ലത്തിന് സാധിക്കുന്നുണ്ട്.

ഷെയ്ന്‍ വോണാണ് എട്ടാമന്‍. സ്പിന്നറായ വോണ്‍ അത്ഭുതകരമായ ടേണിങ്ങിലൂടെ വിസ്മയിപ്പിച്ചവനാണ്. 145 ടെസ്റ്റില്‍ നിന്നായി 708 വിക്കറ്റുകളാണ് ഷെയ്ന്‍ വോണ്‍ വീഴ്ത്തിയത്. അത്യാവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും ഷെയ്ന്‍ വോണ്‍ ടീമിന് ഉപകാരിയായിരുന്നു.

ഡെയ്ല്‍ സ്റ്റെയിന്‍, ഗ്ലെന്‍ മഗ്രാത്ത്, മുത്തയ്യ മുരളീധരന്‍

ഡെയ്ല്‍ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ പേസറാണ്. പല ഇതിഹാസ ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമായിരുന്നു സ്‌റ്റെയിന്‍. 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റാണ് സ്റ്റെയിന്‍ നേടിയത്. 10ാം നമ്പറില്‍ മുന്‍ ഓസീസ് പേസറായ ഗ്ലെന്‍ മഗ്രാത്തിനാണ് അവസരം. 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റാണ് മഗ്രാത്തിന്റെ സമ്പാദ്യം. 29 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 11ാമന്‍ മുത്തയ്യ മുരളീധരനാണ്. മുന്‍ ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നറായ മുരളീധരന്‍ 133 മത്സരത്തില്‍ നിന്ന് 800 വിക്കറ്റാണ് വീഴ്ത്തിയത്.

Story first published: Monday, December 23, 2024, 17:02 [IST]
Other articles published on Dec 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+