Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!! ടീമില്‍ റിഷഭും, ഗില്‍ ക്യാപ്റ്റന്‍; ഇതാ ഭാവി ഏകദിന ഇലവന്‍

അടുത്ത വര്‍ഷമാദ്യം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടീം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കാരണം ടീമിലെ പല സീനിയര്‍ താരങ്ങളുടെ ഭാവി തീരുമാനിക്കുന്ന ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. ഈ ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ടീമിനു നടത്താന്‍ സാധിക്കാതെ വന്നാല്‍ വലിയൊരു അഴിച്ചുപണി തന്നെ നമുക്കു തീര്‍ച്ചയായും പ്രതീക്ഷിക്കാം.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെല്ലാം കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നിന്നും ഇരുവരും വിരമിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ ശേഷിച്ച രണ്ടു ഫോര്‍മാറ്റുകളിലും ഇവര്‍ കളി മതിയാക്കാന്‍ തന്നെയാണ് സാധ്യത.

രോഹിത്തിന്റെയും കോലിയുടെയും മറ്റൊരു സീനിയര്‍ താരമായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും വിരമിക്കലിനു ശേഷം ഇന്ത്യയുടെ ഭാവി ഏകദിന പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU SAMSON

നയിക്കാന്‍ ഗില്‍, ടോപ്പ് ത്രീയില്‍ ഇവര്‍

രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം ടീം ഇന്ത്യയെ ഏകദിന ഫോര്‍മാറ്റില്‍ നയിക്കുക യുവതാരവും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലായിരിക്കും. ടീം ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അദ്ദേഹത്തെ വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ഈ വര്‍ഷം സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകനായി ഗില്‍ അരങ്ങേറുകയും ചെയ്തിരുന്നു.

ഏകദിനത്തില്‍ ആരൊക്കെയാവും ഭാവി ഓപ്പണിങ് ജോടികളെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള പ്രധാന ചോദ്യം. നിലവില്‍ രോഹിത്തും ഗില്ലുമാണ് ഈ റോള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ ഭാവി ടീമില്‍ രണ്ടു പേരും ഈ റോളുകളില്‍ കാണില്ല. പകരം യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. രോഹിത്തിന്റെ റോള്‍ ഏറ്റെടുക്കാന്‍ നിലവില്‍ സഞ്ജുവാണ് ഏറ്റവും ബെസ്റ്റ്.

ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് അദ്ദേഹം. ടി20യില്‍ ഇപ്പോള്‍ ഓപ്പണിങിലേക്കു വന്ന ശേഷം രണ്ടു തുടര്‍ സെഞ്ച്വറികളോടെ കസറുകയാണ് സഞ്ജു. ജയ്‌സ്വാളാവട്ടെ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ സ്ഥിരം ഓപ്പണറാണ്. ഏകദിനത്തില്‍ താരം ഇനിയും അരങ്ങേറിയിട്ടില്ല. എന്നാല്‍ രോഹിത് വിരമിക്കുന്നതോടെ ജയ്‌സ്വാള്‍ ടീമിലേക്കു വരും.

ജയ്‌സ്വാളും സഞ്ജുവും ഓപ്പണ്‍ ചെയ്താല്‍ വിരാട് കോലിയുടെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറിലേക്കു ഗില്‍ മാറും. അദ്ദേഹത്തിനു ഏറെ അനുയോജ്യമായ പൊസിഷന്‍ കൂടിയാണിത്. ടെസ്റ്റില്‍ നിലവില്‍ മൂന്നാമനായാണ് ഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഏകദിനത്തിലും ആങ്കറുടെ റോളില്‍ താരം തിളങ്ങും

മധ്യനിരയില്‍ ആരെല്ലാം

നാലാം നമ്പറില്‍ ശ്രേയസ് അയ്യരാണ് ഇന്ത്യക്കു ബെസ്റ്റ്. കെഎല്‍ രാഹുലും ഈ റോള്‍ സ്വപ്‌നം കാണുന്നുണ്ടെങ്കിലും ഫോം ഒരു ചോദ്യചിഹ്നമാണ്. നാലാം നമ്പറില്‍ നേരത്തേ ഇന്ത്യക്കു വേണ്ടി പല ശ്രദ്ധേയമായ പ്രകടനങ്ങളും ശ്രേയസ് കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചാം നമ്പറില്‍ കളിക്കേണ്ടത് റിഷഭ് പന്താണ്. സഞ്ജുവും പ്ലെയിങ് ഇലവനിലുണ്ടെങ്കിലും വിക്കറ്റ് കാക്കുക റിഷഭായിരിക്കും. ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു ശേഷിയുണ്ട്. റിഷഭിനു ശേഷം ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഊഴമായിരിക്കും. ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുക.

SHUBMAN GILL

ബൗളിങ് ലൈനപ്പ്

എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിക്കുക കുല്‍ദീപ് യാദവയിരിക്കും. രണ്ടാമതൊരു സ്പിന്നറെ കൂടി ഇന്ത്യക്കു കളിപ്പിക്കേണ്ടി വന്നാല്‍ നറുക്കുവീഴുക വരുണ്‍ ചക്രവര്‍ത്തിക്കായിരിക്കും. പേസ് ബൗളിങിനു ചുക്കാന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും. രണ്ടാമത്തെ പേസറായി അര്‍ഷ്ദീപ് സിങും ടീമിനായി പന്തെറിയും.

ഇന്ത്യയുടെ ഭാവി ഏകദിന 11

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, November 10, 2024, 11:42 [IST]
Other articles published on Nov 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+