For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തും ബുംറയുമില്ല, ധോണിക്ക് സീറ്റ്! ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് 11മായി ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ്. രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്കെത്തിയ ഗംഭീര്‍ ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യക്കൊപ്പമുള്ള പരിശീലകനായുള്ള യാത്ര ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഐസിസി ട്രോഫിയാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഉള്‍പ്പെടെ വലിയ മത്സരങ്ങളാണ് ഗംഭീറിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി വരാനിരിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഗംഭീര്‍. ചില വമ്പന്‍ സര്‍പ്രൈസുകളോടെയാണ് ഗംഭീര്‍ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്തതെന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണിങ്ങില്‍ ഗംഭീറിനൊപ്പം വീരേന്ദര്‍ സെവാഗാണുള്ളത്. ഇന്ത്യക്കായി മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇരുവര്‍ക്കുമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയെ ഗംഭീര്‍ ഓപ്പണിങ്ങില്‍ നിന്ന് തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ടത്.

രോഹിത് ശര്‍മയ്ക്ക് സീറ്റില്ല

ഇന്ത്യന്‍ നായകനായ രോഹിത് മൂന്ന് ഫോര്‍മാറ്റിലും വലിയ റെക്കോഡുള്ള താരമാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ രോഹിത്തിന്റെ പേരിലാണ് നിലവില്‍ ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡുകളുമുള്ളത്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത്. എന്നിട്ടും രോഹിത്തിനെ തഴഞ്ഞ് ഗംഭീര്‍ സ്വയം ബെസ്റ്റ് 11ല്‍ സ്ഥാനം പിടിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ഓപ്പണറാണ്. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടാന്‍ സെവാഗിനായിരുന്നു. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡാണുള്ളത്.

virat kohli

ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറും ക്ലാസിക് ബാറ്റ്‌സ്മാനുമായിരുന്ന ദ്രാവിഡ് ഇന്ത്യയുടെ വിശ്വസ്തനായ താരങ്ങളിലൊരാളായിരുന്നു. ക്ഷമയോടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ദ്രാവിഡിന് അസാധ്യ കഴിവാണുണ്ടായിരുന്നത്. നാലാം നമ്പറില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ് സ്ഥാനം.

കോലി അഞ്ചാം നമ്പറില്‍

ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി റെക്കോഡും സച്ചിന്റെ പേരില്‍ത്തന്നെയാണ്. അഞ്ചാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. ഗംഭീറും കോലിയും തമ്മിലുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ല. ഐപിഎല്ലിനിടെ പലവട്ടം ഇരുവരും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായ ശേഷം ഇവരെ അടുത്ത സുഹൃത്തുക്കളായാണ് കാണുന്നത്.

ആറാം നമ്പറില്‍ യുവരാജ് സിങ്ങിനാണ് അവസരമുള്ളത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ തിളങ്ങാന്‍ യുവരാജിനായിരുന്നു. 2011ലെ ഏകദിന ലോകകപ്പിലെ താരമായിരുന്നു യുവരാജ്. എംഎസ് ധോണിക്കും ഗംഭീര്‍ സ്ഥാനം നല്‍കി. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച നായകനാണ് ധോണി. എന്നാല്‍ ധോണിയും ഗംഭീറും തമ്മിലുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ല.

ധോണി വിക്കറ്റ് കീപ്പര്‍

ഇരുവരും ശത്രുക്കളാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇതിനിടെയിലും ധോണിയെ ടീമിലേക്ക് പരിഗണിക്കാന്‍ ഗംഭീര്‍ തയ്യാറായി. ആര്‍ അശ്വിനാണ് മറ്റൊരു താരം. സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മിന്നിച്ചിട്ടുള്ള താരമാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹത്തിന് സ്ഥാനം. ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് മറ്റൊരാള്‍. ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ കുംബ്ലെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്.

ബുംറക്ക് ഇടമില്ല

സര്‍പ്രൈസായി ഗംഭീര്‍ ഇര്‍ഫാന്‍ പഠാനെ പരിഗണിച്ചു. പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ ഇന്ത്യക്കായി ടെസ്റ്റില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള താരമാണ്. എന്നാല്‍ പരിക്ക് മൂലം വലിയ കരിയറിലേക്കുയരാന്‍ സാധിക്കാതെ പോയി. സഹീര്‍ ഖാനാണ് ഗംഭീറിന്റെ 11ലെ അവസാന താരം. സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷന് തന്നെ പ്രത്യേക ആരാധക പിന്തുണയുണ്ട്. എന്നാല്‍ ഗംഭീര്‍ ജസ്പ്രീത് ബുംറക്ക് സ്ഥാനം നല്‍കിയില്ലെന്നതാണ് അത്ഭുതകരം.

Story first published: Monday, September 2, 2024, 7:27 [IST]
Other articles published on Sep 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+