ടി20 കടന്നാക്രമിക്കുന്നവരുടെ ഫോര്‍മാറ്റാണ്. വിക്കറ്റ് പോകുമോയെന്ന് ഭയമില്ലാതെ കളിക്കുന്ന താരങ്ങളെയാണ് ടി20യില്‍ ആവശ്യം. വെടിക്കെട്ട് ബാറ്റിങ് ശൈലിയെ പിന്തുണക്കുന്ന യുവതാരങ്ങള്‍ക്ക് ടി20 ക്രിക്കറ്റിനോടാണ് കൂടുതല്‍ താല്‍പര്യം. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ടി20 ലീഗുകളുടെ വരവോടെ ഇപ്പോള്‍ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നുണ്ട്. യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് പറയാം.
നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ വമ്പന്മാര്‍ക്കെല്ലാം മികച്ച ടി20 ടീം അവകാശപ്പെടാനാവും. നിലവിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ച് വമ്പനടിക്കാരുടെ ടി20 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.
ട്രാവിസ് ഹെഡ്-സഞ്ജു ഓപ്പണിങ്
ഓപ്പണിങ്ങില്‍ സഞ്ജു സാംസണിനേയും ട്രാവിസ് ഹെഡിനേയും പരിഗണിക്കാം. രണ്ട് പേരും വിക്കറ്റ് പോകുമോയെന്ന് ഭയക്കാതെ കളിക്കുന്ന താരങ്ങളാണ്. സഞ്ജു സാംസണ്‍ മൂന്ന് സെഞ്ച്വറികള്‍ ടി20യില്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലിലും മൂന്ന് തവണ സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സഞ്ജു സാംസണെന്ന് പറയാം. ട്രാവിസ് ഹെഡ് മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയക്കായി ശോഭിക്കുന്ന താരമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഹെഡ്.
യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച് ക്ലാസന്‍
മൂന്നാം നമ്പറില്‍ യശ്വസി ജയ്‌സ്വാളിനെ കളിപ്പിക്കാം. ഫോമിലേക്കെത്തിയാല്‍ എതിരാളികളെ തല്ലിത്തകര്‍ക്കുന്ന ജയ്‌സ്വാള്‍ ഇന്ത്യക്കായി ഓപ്പണിങ്ങില്‍ മിന്നിക്കുന്ന താരമാണ്. ഇന്ത്യക്കായി ടി20യിലും ടെസ്റ്റിലും മിന്നും പ്രകടനം നടത്തുന്ന ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. പവര്‍പ്ലേയില്‍ പേസര്‍മാരെ കടന്നാക്രമിക്കാന്‍ കഴിവുള്ള ജയ്‌സ്വാള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാം. ഇന്ത്യയുടെ ടി20 നായകനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സൂര്യകുമാര്‍ യാദവിന് ശേഷിയുണ്ട്. സൂര്യകുമാറിന് കീഴില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനങ്ങളും ഗംഭീരമാണ്.
അഞ്ചാം നമ്പറില്‍ ഹെന്‍ റിച്ച് ക്ലാസനെ കളിപ്പിക്കാം. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവനാണ്. തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ ടി20യില്‍ നന്നായി ഉപയോഗപ്പെടുത്തുന്ന താരമാണ് ക്ലാസന്‍. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ക്ലാസന്‍ നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.
നിക്കോളാസ് പുരാന്‍, ഹാര്‍ദിക് പാണ്ഡ്യ, പാറ്റ് കമ്മിന്‍സ്
ആറാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാനെ പരിഗണിക്കാം. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള പുരാനെ മികച്ച ഫിനിഷറായി പരിഗണിക്കാവുന്നതാണ്. ഐപിഎല്ലിലും മിന്നും പ്രകടനം നടത്തുന്ന പുരാന്‍ നിലവിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാം.
ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന ഹാര്‍ദിക് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മത്സരഫലത്തെ മാറ്റുന്നവനാണ്. എട്ടാമനായി പാറ്റ് കമ്മിന്‍സിനെ പരിഗണിക്കാം. പേസ് ഓള്‍റൗണ്ടറായ താരം നിര്‍ണ്ണായക റണ്‍സ് വാലറ്റത്ത് നേടാന്‍ കെല്‍പ്പുള്ള പേസര്‍മാരിലൊരാളാണ്.
അക്ഷര്‍ പട്ടേല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ
ഒമ്പതാം നമ്പറില്‍ അക്ഷര്‍ പട്ടേലിനാണ് അവസരം. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ മാച്ച് വിന്നറായ താരങ്ങളിലൊരാളാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ശേഷിയുള്ളവനാണ് അക്ഷര്‍ പട്ടേല്‍. പത്താം നമ്പറില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരിഗണിക്കാം. ഇടം കൈയന്‍ പേസര്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരുടേയും പേടി സ്വപ്‌നമാണ്. ജസ്പ്രീത് ബുംറയാണ് 11ാമന്‍. അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന ബുംറ നിലവിലെ ഏറ്റവും മികച്ച ടി20 ബൗളറാണ്.