For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Afro Asia Cup: റിഷഭില്ല, നയിക്കാന്‍ രോഹിത്; ഒപ്പം കോലിയും ബാബറും! ബെസ്റ്റ് ഏഷ്യാ 11 ഇതാ

മുംബൈ: ആഫ്രോ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വരാന്‍ പോവുകയാണ്. ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇടവേളക്ക് ശേഷം ആഫ്രോ ഏഷ്യാ കപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ആഫ്രിക്കയുടെ ബെസ്റ്റ് 11ലും ഏഷ്യയിലെ ബെസ്റ്റ് 11നും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്നത്. 2005, 2007 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും ഈ ടൂര്‍ണമെന്റ് കൊണ്ടുവരാന്‍ പോവുകയാണ്.

അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്ത്യ എന്നീ ടീമുകളില്‍ നിന്നെല്ലാം മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ബെസ്റ്റ് 11നുമായി ആഫ്രിക്കന്‍ ടീമിനെ നേരിടാന്‍ പോയാല്‍ ഏഷ്യയില്‍ നിന്ന് പരിഗണിക്കാവുന്ന ബെസ്റ്റ് 11ല്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

shaheen sha afridi

രോഹിത് ശര്‍മ, റഹ്‌മാനുല്ല ഗുര്‍ബാസ്

ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും അഫ്ഗാനിസ്ഥാന്റെ റഹ്‌മാനുല്ല ഗുര്‍ബാസിനേയും പരിഗണിക്കാം. രോഹിത് ഗംഭീര റെക്കോഡുള്ള സൂപ്പര്‍ താരമാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ രോഹിത് ശര്‍മ നായകനെന്ന നിലയിലും അഭിമാന റെക്കോഡുകള്‍ പേരിനോട് ചേര്‍ത്തവനാണ്. അതുകൊണ്ടുതന്നെ ഈ 11നെ നയിക്കുക രോഹിത് ശര്‍മയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുകയും 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കപ്പടിപ്പിക്കുകയും ചെയ്ത നായകനാണ് രോഹിത്.

ഗുര്‍ബാസ് സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന ബാറ്റ്സ്മാനാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നു. സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് ഗുര്‍ബാസ്. അഫ്ഗാനിസ്ഥാന്റെ ചരിത്ര വിജയങ്ങള്‍ക്ക് പിന്നില്‍ മികവ് കാട്ടി കൈയടി നേടാന്‍ ഗുര്‍ബാസിന് സാധിച്ചിട്ടുണ്ട്.

വിരാട് കോലി, ബാബര്‍ അസം, ചരിത് അസലന്‍ക

മൂന്നാം നമ്പറില്‍ വിരാട് കോലിയെ കളിപ്പിക്കാം. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50 ശരാശരിയില്‍ കസറാന്‍ ഏറെനാള്‍ കോലിക്ക് സാധിച്ചിരുന്നു. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ കോലിക്കാവും. മൂന്നാം നമ്പറില്‍ കോലിക്കാണ് സീറ്റ് നല്‍കേണ്ടത്. നാലാം നമ്പറില്‍ പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ കളിപ്പിക്കാം. സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ ബാബര്‍ ദേശീയ ടീമിന് പുറത്താണ്.

എന്നാല്‍ ക്ലാസിക് ബാറ്റിങ് ശൈലിയുടെ ഗംഭീര ബാറ്റ്സ്മാനാണ് ബാബര്‍. വിരാട് കോലിയും ബാബര്‍ അസമും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഇത് സാധ്യമാക്കാന്‍ ആഫ്രോ ഏഷ്യാ കപ്പിലൂടെ സാധിക്കും. അഞ്ചാം നമ്പറില്‍ ശ്രീലങ്കയുടെ ചരിത് അസലന്‍കയെ കളിപ്പിക്കാം. മധ്യനിരയില്‍ 43.1 ശരാശരിയില്‍ കളിപ്പിക്കുന്ന അസലന്‍ക സ്പിന്നറെന്ന നിലയിലും ടീമിന് വലിയ ഉപകാരിയാണ്.

ഹാര്‍ദിക് പാണ്ഡ്യ, ഷക്കീബ് അല്‍ ഹസന്‍, റാഷിദ് ഖാന്‍

ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ് അവസരം നല്‍കേണ്ടത്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിനോളം മികവ് കാട്ടുന്ന മറ്റൊരു താരം നിലവിലില്ല. മാച്ച് വിന്നറായ ഹാര്‍ദിക്ക് നായകനെന്ന നിലയിലും തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഷക്കീബ് അല്‍ ഹസന്‍ ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടറാണ്. കളത്തിലെ പെരുമാറ്റംകൊണ്ട് നിരവധി വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മാച്ച് വിന്നറായ ഓള്‍റൗണ്ടറാണ് ഷക്കീബ്.

ഇടം കൈയന്‍ ബാറ്റ്സ്മാന് മികച്ച റെക്കോഡ് അവകാശപ്പെടാനാവും. റാഷിദ് ഖാനാണ് എട്ടാമന്‍. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ളവനാണ്. നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ട് തിളങ്ങാനും കഴിവുണ്ട്.

ഷഹിന്‍ ഷാ അഫ്രീദി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

ഇടം കൈയന്‍ പേസറായി പാകിസ്താന്റെ ഷഹിന്‍ ഷാ അഫ്രീദിയെ പരിഗണിക്കാം. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഷഹിന്‍. സമീപകാലത്ത് അല്‍പ്പം മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും ഗംഭീര റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാന്‍ സാധിക്കും. ജസ്പ്രീത് ബുംറയാണ് മറ്റൊരു താരം. യോര്‍ക്കറുകള്‍ക്കൊണ്ട് ബാറ്റ്സ്മാനെ വിറപ്പിക്കാന്‍ ബുംറയും വേണം. മുഹമ്മദ് ഷമി സ്വിങ് പേസറാണ്. ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്താന്‍ ഷമിക്ക് സാധിക്കും.

Story first published: Wednesday, November 6, 2024, 17:26 [IST]
Other articles published on Nov 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+