Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ഇന്ത്യയില്‍ നടക്കില്ല? പുതിയ വേദി ശ്രീലങ്കയോ? പ്രതികരിച്ച് ബിസിസിഐ

മുംബൈ: ഐപിഎല്‍ ശ്രീലങ്കയിലേക്കു മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരിച്ച് ബിസിസിഐ. ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് തങ്ങള്‍ ബിസിസിഐയ്ക്കു കത്തയച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷമ്മി സില്‍വ ഒരു ലങ്കന്‍ മാധ്യമത്തിനോടു പറഞ്ഞിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്റ് ഇത്തവണ ഇന്ത്യയിലാവില്ല, മറിച്ച് ലങ്കയായിരിക്കും വേദിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

ipl

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും അത്തരമൊരു കത്തും തങ്ങള്‍ക്കു ഇതുവരെ ലഭിച്ചിട്ടില്ലെന്നു അതുകൊണ്ടു തന്നെ സ്വാഭാവികമായി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചു. ലോകം മുഴുവന്‍ സ്തംഭിച്ചു നില്‍ക്കുന്ന ഈ അവസ്ഥയില്‍ ഇപ്പോള്‍ ഐപിഎല്ലിനെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തു മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതകാലത്തേക്കു മാറ്റിവച്ചതായി ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് കേസുകള്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രീലങ്കയില്‍ വളരെ കുറവാണ്. 200ല്‍ അധികം പേര്‍ക്കു മാത്രമേ അവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ഇതു 13,000 കടന്നു കഴിഞ്ഞു. 400ലേറെ പേര്‍ ഇന്ത്യയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയില്‍ നിന്നും ഇന്ത്യയേക്കാള്‍ വേഗത്തില്‍ പൂര്‍ണമായി മുക്തരാവാന്‍ തങ്ങള്‍ക്കാവുമെന്നും അതുകൊണ്ടു തന്നെ ഐപിഎല്‍ ഇവിടെ നടത്താമെന്നുമായിരുന്നു ഷമ്മി സില്‍വ വ്യക്തമാക്കിയത്.

bcci

മാര്‍ച്ച് 29ന് ഐപിഎല്‍ ആരംഭിക്കാനായിരുന്നു നേരത്തേ ബിസിസിഐ തീരുമാനിച്ചിരുന്നത്. ഇതിനിടെ ഇന്ത്യയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വച്ചു. ഇതിനു പിന്നാലെ രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രില്‍ 14നായിരുന്നു ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്നത്. ലോക്ക്ഡൗണ്‍ മേയ് മൂന്നിലേക്കു നീട്ടിയതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റുകയായിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ രണ്ടു തവണ വിദേശത്തു മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ട്. 2009ലാണ് ഐപിഎല്‍ ആദ്യമായി ഇന്ത്യക്കു പുറത്തു നടത്തിയത്. അന്നു ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ബിസിസിഐ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്കു മാറ്റുകയായിരുന്നു. അതിനു ശേഷം 2014ലും ഐപിഎല്ലിലെ ആദ്യത്തെ രണ്ടാഴ്ചയിലെ മല്‍സരങ്ങള്‍ ഇന്ത്യക്കു പുറത്തു നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു അന്നു യുഎഇയായിരുന്നു മല്‍സരങ്ങള്‍ക്കു വേദിയായത്.

Story first published: Friday, April 17, 2020, 14:02 [IST]
Other articles published on Apr 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+