Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ തഴഞ്ഞ് അഫ്രീഡി! ഓള്‍ടൈം ഇലവനില്‍ ഒരാള്‍ മാത്രം, അഞ്ച് പാക് താരങ്ങള്‍

പാകിസ്താന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാച്ച് വിന്നര്‍മാരിലൊരാളും ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരില്‍ ഒരാളുമായ ഷാഹിദ് അഫ്രീഡി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കു നേരെ വലിയ അവഗണനയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടെന്ന പേരിലുള്ള തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് അഫ്രീഡി തന്റെ ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.

പേരിനും മാത്രം ഇന്ത്യയുടെ ഒരാളെ ഉള്‍പ്പെടുത്തി അഫ്രീഡി തന്റെ ഇലവന്‍ പ്രഖ്യാപിക്കുകയായിരുന്നു. ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി, മുന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, യുവരാജ് സിങ്, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍ തുടങ്ങിയവരൊന്നും അഫ്രീഡിയുടെ ഇലവനില്‍ ഇടം പിടിച്ചില്ല.

SACHIN TENDULKAR

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് അഫ്രീഡിയുടെ ഇലവനിലേക്കു നറുക്കുവീണ ഏക ഇന്ത്യന്‍ താരം. സ്വന്തം രാജ്യത്തു നിന്നുള്ള കളിക്കാരെയാണ് അദ്ദേഹം ഇലവനില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇലവനിലെ അഞ്ചു പേരും പാകിസ്താനില്‍ നിന്നുള്ളവരാണ്. പാകിസ്താന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേരുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. ഓസീസിന്റെ നാലു പേര്‍ ഇലവനില്‍ ഇടം പിടിച്ചു. ഇന്ത്യയെക്കൂടാതെ സൗത്താഫ്രിക്കയുടെ ഒരാളും ഇലവന്റെ ഭാഗമായി.

പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ ബാറ്റര്‍ സഈദ് അന്‍വറിനെയും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റിനെയുമാണ് അഫ്രീഡി തന്റെ ഇലവന്റെ ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. ഇന്ത്യക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള താരമായിരുന്നു അന്‍വര്‍.

മൂന്നാം നമ്പറിലേക്കു അഫ്രീഡി പരിഗണിച്ചത് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങിനെയാണ്. ഓസീസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പോണ്ടിങിനു ശേഷം നാലാം നമ്പറിലാണ് സച്ചിനെ ഓള്‍ടൈം ഇലവനില്‍ അഫ്രീഡി ഉള്‍പ്പെടുത്തിയത്.

സച്ചിനു ശേഷം അഞ്ചാം നമ്പറില്‍ പാകിസ്താന്റെ മുന്‍ നായകനും പ്രമുഖ ബാറ്ററുമായ ഇന്‍സമാമുള്‍ ഹഖാണ്. അതിനു ശേഷം ആറാം നമ്പറില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ്. ലോകം കണ്ട എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

SHAHID AFRIDI

ഏഴാം നമ്പറിലേക്കു അഫ്രീഡി പരിഗണിച്ചത് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്ന റഷീദ് ലത്തീഫിനെയാണ്. അതിനു ശേഷം ബൗളര്‍മാരായി മൂന്നു പേസര്‍മാരെയും ഒരു സ്പിന്നറെയും അഫ്രീഡി ഇലവനിലെടുത്തു.

പാകിസ്താന്റെ മുന്‍ ഇതിഹാസ പേസറും ക്യാപ്റ്റനുമായിരുന്ന വസീം അക്രം, വേഗത കൊണ്ട് ലോകത്തെ ഞെട്ടിച്ച പാകിസ്താന്റെ തന്നെ ഷുഐബ് അക്തര്‍, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് ഇലവനിലെ ഫാസ്റ്റ് ബൗളര്‍മാര്‍. ഏക സ്പിന്നര്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണുമാണ്.

അഫ്രീഡിയുടെ ഓള്‍ടൈം പ്ലെയിങ് ഇലവന്‍

സഈദ് അന്‍വര്‍ (പാകിസ്താന്‍), ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍), ജാക്വസ് കാലിസ് (സൗത്താഫ്രിക്ക), റഷീദ് ലത്തീഫ് (പാകിസ്താന്‍), വസീം അക്രം (പാകിസ്താന്‍), ഷുഐബ് അക്തര്‍ (പാകിസ്താന്‍), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ).

Story first published: Saturday, July 22, 2023, 11:10 [IST]
Other articles published on Jul 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+