
ഇപ്പോഴിതാ 2016ല്‍ സൗരവ് ഗാംഗുലി തിരഞ്ഞെടുത്ത ഓള്‍ടൈം 11ന്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. വിരാട് കോലിയെ പരിഗണിക്കാതെയാണ് ഗാംഗുലിയുടെ 11. അന്നേ കോലിയുടെ കാര്യത്തില്‍ ഗാംഗുലിക്ക് തിരിച്ചറിവുണ്ടായിരുന്നുവെന്നാണ് ഗാംഗുലി ആരാധകര്‍ പറയുന്നത്. വിരാട് കോലി ഇന്ത്യയുടെ നായകനെന്ന നിലയില്‍ തിളങ്ങി നിന്നിരുന്ന സമയമായിരുന്നിട്ടും ഗാംഗുലി അദ്ദേഹത്തെ തന്റെ 11ലേക്ക് പരിഗണിച്ചില്ല.
ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ യുട്യൂബ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗാംഗുലി തന്റെ ഓള്‍ടൈം 11നെ തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയേയും ഗാംഗുലി തന്റെ ഓള്‍ടൈം 11ല്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഏറ്റവും ശക്തമായ 11ന്‍ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തതെന്ന് പറയാം.

ഓപ്പണര്‍മാരായി മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്കും മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനുമാണ്. കുക്ക് പരിമിത ഓവറില്‍ വലിയ താരമായില്ലെങ്കിലും ടെസ്റ്റില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡ് അദ്ദേഹത്തിനുണ്ട്. ഹെയ്ഡന്‍ മൂന്ന് ഫോര്‍മാറ്റിലും ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ്. ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ഹെയ്ഡന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്.
മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനാണ് അവസരം. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായ ദ്രാവിഡ് ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ തിളങ്ങിയിരുന്നു. ദ്രാവിഡിന്റെ പ്രതിരോധ ബാറ്റിങ് ശൈലി ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് പറയാം. ഗാംഗുലിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദ്രാവിഡ്. നാലാം നമ്പറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ് അവസരം. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, കൂടുതല്‍ സെഞ്ച്വറി എന്നിങ്ങനെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ്.

അഞ്ചാമനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസാണ്. പേസ് ഓള്‍റൗണ്ടറായ അദ്ദേഹം ഏത് ബാറ്റിങ് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരവും ന്യൂബോളിലും ഡെത്ത് ഓവറിലും പന്തെറിഞ്ഞ് മികവ് കാട്ടാന്‍ കെല്‍പ്പുള്ള ബൗളറുമാണ്. ആറാമനായി ശ്രീലങ്കയുടെ വിക്കറ്റ് കീപ്പറും നായകനുമായിരുന്ന കുമാര്‍ സംഗക്കാരയാണ്. ഇടം കൈയന്‍ താരമായ സംഗക്കാര മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ റെക്കോഡുള്ള താരമാണ്. എംഎസ് ധോണി, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെയെല്ലാം ഗാംഗുലി പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞു.

നായകനായി ഗാംഗുലി തിരഞ്ഞെടുത്തത് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെയാണ്. ഇതിഹാസ നായകനായ പോണ്ടിങ് ഗാംഗുലിയുടെ കരിയറില്‍ ഏറ്റവും പ്രയാസപ്പെടുത്തിയ നായകന്മാരിലൊരാളാണ്. നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡിനുടമയാണ് പോണ്ടിങ്. രണ്ട് ലോകകപ്പുകള്‍ അദ്ദേഹം ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്തു.
പേസ് നിരയില്‍ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവരെ ഗാംഗുലി പരിഗണിച്ചപ്പോള്‍ ബ്രെറ്റ് ലീ, സഹീര്‍ ഖാന്‍ എന്നിവരെ തഴഞ്ഞു. സ്പിന്‍ നിരയില്‍ അനില്‍ കുംബ്ലെക്കും ഹര്‍ഭജന്‍ സിങ്ങിനും സ്ഥാനമില്ല. മുന്‍ ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് ഗാംഗുലിയുടെ പ്ലേയിങ് 11ല്‍ സ്ഥാനം.
ഗാംഗുലി 11- മാത്യു ഹെയ്ഡന്‍, അലെസ്റ്റര്‍ കുക്ക്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജാക്‌സ് കാലിസ്, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, ഗ്ലെന്‍ മഗ്രാത്ത്, ഡെയ്ല്‍ സ്‌റ്റെയിന്‍, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍


Click it and Unblock the Notifications
