For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി വേണ്ട!! സച്ചിനടക്കം 3 ഇന്ത്യക്കാര്‍; ഓള്‍ടൈം ടെസ്റ്റ് ഇലവനുമായി വില്ല്യംസണ്‍

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംസണ്‍. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന തന്റെ അടുത്ത സുഹൃത്ത് കൂടിയായ വിരാട് കോലിയെ തന്റെ ഇലവനില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് ആശ്ചര്യപ്പെടുന്ന കാര്യം.

കോലിക്കു ഇടം ലഭിച്ചില്ലെങ്കിലും ഇന്ത്യയുടെ മൂന്നു മുന്‍ ഇതിഹാസ താരങ്ങള്‍ ഓള്‍ടൈം ഇലവന്റെ ഭാഗമായിട്ടുണ്ട്. ഓസ്‌ട്രേലിയയെ രണ്ടു തവണ ലോക ചാംപ്യന്‍മാരാക്കിയ മുന്‍ ക്യാപ്റ്റനും ഐതിഹാസിക ബാറ്ററുമായ റിക്കി പോണ്ടിങിനെയാണ് തന്റെ ഇലവന്റെ ക്യാപ്റ്റനായി വില്ലി തിരഞ്ഞെടുത്തിട്ടുള്ളത്.

VIRENDER SEHWAG

ഓപ്പണിങില്‍ വീരുവും ഹെയ്ഡനും

21ാം നൂറ്റാണ്ടിലെ ഓള്‍ ടൈം ടെസ്റ്റ് ഇലവന്റെ ഓപ്പണിങ് ജോടികളായി കെയ്്ന്‍ വില്ല്യംസണ്‍ പരിഗണിച്ചത് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദര്‍ സെവാഗിനെയും ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം മാത്യു ഹെയ്ഡനെയുമാണ്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓസീസിനായി 50.73 ശരാശരിയില്‍ 8625 റണ്‍സ് സ്‌കോര്‍ ചെയ്്തിട്ടുള്ള താരമാണ് ഹെയ്ഡന്‍. ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറിന്റെ അവകാശിയും (380 റണ്‍സ്) അദ്ദേഹമാണ്.

സെവാഗാവട്ടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഓപ്പണിങ് ബാറ്റിങിനു പുതിയൊരു മുഖച്ഛായ നല്‍കിയ ബാറ്ററാണ്. 104 ടെസ്റ്റുകളില്‍ നിന്നും രണ്ടു ട്രിപ്പിള്‍ സെഞ്ച്വറിയടക്കം 8536 റണ്‍സ് നേടിയാണ് ടെസ്റ്റ് കരിയറിനു തിരശീലയിട്ടത്.

വില്ല്യംസണിന്റെ ഇലവനില്‍ മൂന്നാം നമ്പറിലുള്ളത് ക്യാപ്റ്റന്‍ കൂടിയായ റിക്കി പോണ്ടിങാണ്. ഓസീസ് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത നായകരിലൊരാളും ബാറ്ററുമാണ് അദ്ദേഹം. 168 ടെസ്റ്റുകളില്‍ കളിച്ച പോണ്ടിങിന്റെ സമ്പാദ്യം 13,378 റണ്‍സാണ്. 41 സെഞ്ച്വറികളടക്കമാണിത്.

മധ്യനിരയില്‍ ആരൊക്കെ?

കെയ്ന്‍ വില്ല്യംസണിന്റെ ഓള്‍ടൈം ടെസ്റ്റ് ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാമന്‍ ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്, ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റെഡ് ബോള്‍ ക്രിക്കറ്റിലെ കിങെന്നു തന്നെ സച്ചിനെ വിശേഷിപ്പിക്കാം. കാരണം ടെസ്റ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. 200 ടെസ്റ്റുകളില്‍ നിന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത് 15,921 റണ്‍സാണ്. 51 സെഞ്ച്വറികളും 68 ഫിഫ്്റ്റികളും അദ്ദേഹത്തിന്റെ അവിശ്വസനീയ കരിയറിലുള്‍പ്പെടും.

SACHIN TENDULKAR

117 ടെസ്റ്റുകളില്‍ നിന്നും 56.56 എന്ന തകര്‍പ്പന്‍ ശരാശരിയോടെ 10,350 റണ്‍സ് നേടിക്കഴിഞ്ഞിട്ടുള്ള ബാറ്ററാണ് സ്മിത്ത്. നാലു ഡബിള്‍ സെഞ്ച്വറികളും 36 സെഞ്ച്വറികളുമടക്കമാണിത്.

360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന എബിഡിയാവട്ടെ 22 സെഞ്ച്വറികളടക്കം 8765 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 90 ടെസ്റ്റുകളിലാണ് ധോണി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 4876 റണ്‍സും സ്‌കോര്‍ ചെയ്തു. ആറു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.

ബൗളിങ് ലൈനപ്പില്‍ ഇവര്‍

ഓള്‍ടൈം ടെസ്റ്റ് ഇലവന്റെ ബൗളിങ് ലൈനപ്പില്‍ മുന്‍ ഇതിഹാസങ്ങളായ സൗത്താഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ഷുഐബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണുള്ളത്. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരനാണ് സ്പിന്‍ ബൗളിങിന്റെ ചുമതല.

ടെസ്റ്റില്‍ മഗ്രാത്തിന്റെ സമ്പാദ്യം 563 വിക്കറ്റുകളാണെങ്കില്‍ സ്‌റ്റെയ്ന്‍ പിഴുതത് 439 വിക്കറ്റുകളുമാണ്. അക്തര്‍ 178 വിക്കറ്റുകളും പോക്കറ്റിലാക്കി. മുരളിയാവട്ടെ 800 വിക്കറ്റുകളാണ് ടെസ്റ്റില്‍ കൊയ്ത് കൂട്ടിയയത്.

21ാം നൂറ്റാണ്ടിലെ ഓള്‍ടൈം ടെസ്റ്റ് 11

മാത്യു ഹെയ്ഡന്‍, വീരേന്ദര്‍ സെവാഗ്, റിക്കി പോണ്ടിംഗ് (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സ്റ്റീവ് സ്മിത്ത്, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡെയ്ല്‍ സ്റ്റെയ്ന്‍, ഷുഐബ് അക്തര്‍, ഗ്ലെന്‍ മഗ്രാത്ത്, മുത്തയ്യ മുരളീധരന്‍.

Story first published: Sunday, June 15, 2025, 8:12 [IST]
Other articles published on Jun 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+