Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, സെവാഗ്, കോലി, കപില്‍- ഇതു ഭോഗ്‌ലെയുടെ ഇന്ത്യന്‍ ടെസ്റ്റ് ഇലവന്‍, ദാദ പുറത്ത്

ഇന്ത്യയുടെ ഓള്‍ടൈം ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. നിലവിലെയും മുമ്പത്തേതുമടക്കം പ്രമുഖ താരങ്ങളെല്ലാം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു പേരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. മുന്‍ നായകന്‍ സൗരവ് ഗാംഗുലി, ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസമായിരുന്ന വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ രണ്ടു പേരാണ് ഇലവന്റെ ഭാഗമായത്. ഒന്ന് നായകന്‍ വിരാട് കോലിയാണെങ്കില്‍ രണ്ടാമത്തെയാള്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഭോഗ്‌ലെയുടെ ഇലവനിലെ ശേഷിച്ച ഒമ്പതു പേരും മുന്‍ താരങ്ങളാണ്.

1

മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറും വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നം നമ്പറില്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് ഇറങ്ങുക. നാലാമന്‍ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അഞ്ചാം നമ്പറില്‍ വിരാട് കോലിയാണ്.

2

നിശ്ചിത ഓവര്‍ ക്രിക്കറ്റ് പോലെ ദൈര്‍ഘ്യമേറിയ ഒരു കരിയര്‍ ടെസ്റ്റില്‍ ഉണ്ടായില്ലെങ്കിലും ഭോഗ്‌ലെ വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത് മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയാണ്. ധോണിക്കു ശേഷം ഏഴാമനായി ക്രീസിലെത്തുക മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ഇന്ത്യക്കു ഏകദിന ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനുമായ കപില്‍ ദേവാണ്. സ്പിന്‍ ബൗളിങിന് ചുക്കാന്‍ പിടിക്കുക മുന്‍ ഇതിഹാസവും ക്യാപ്റ്റനും കോച്ചുമെല്ലാമായിരുന്ന അനില്‍ കുംബ്ലെയും അശ്വിനും ചേര്‍ന്നായിരിക്കും. മുന്‍ ഇതിഹാസ പേസര്‍മാരായ ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവര്‍ പേസാക്രമണത്തിനും നേതൃത്വം നല്‍കും.

3

ഭോഗ്‌ലെയുടെ ഇന്ത്യന്‍ ടെസ്റ്റ് ഇലവന്‍
സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, എംഎസ് ധോണി, കപില്‍ ദേവ്, ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍.

Story first published: Monday, July 19, 2021, 13:48 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+