
ഐപിഎല്ലിനു ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റ് ഏഷ്യന്‍ വമ്പന്‍മാര്‍ അണിനിരക്കുന്ന ഏഷ്യാ കപ്പാണ്. ഓഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനു ആതിഥേയത്വം വഹിക്കുന്നത് ശ്രീലങ്കയാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്‌സല്‍ കൂടിയായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ഏഷ്യാ കപ്പ്. അതുകൊണ്ടു തന്നെ ശക്തമായ ടീമിനെത്തന്നെ ഏഷ്യാ കപ്പില്‍ ഇന്ത്യ അണിനിരത്താനാണ് സാധ്യത.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ ആരൊക്കെയാണ് ബാറ്റ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്നര്‍ നിഖില്‍ ചോപ്ര. നോട്ട് ജസ്റ്റ് ക്രിക്കറ്റ് ഷോയെന്ന ക്രിക്ക്ട്രാക്കറുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പണര്‍മാരുടെ റോളില്‍ ക്യാപ്റ്റവന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും തന്നെ തീര്‍ച്ചയായിട്ടുമുണ്ടാവും. രോഹിത് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

ശുഭ്മാന്‍ ഗില്ലിനെ ഞാന്‍ ടീമിലെടുക്കില്ല. കാരണം ഇതിനകം തന്നെ രാഹുല്‍ ടീമിലുണ്ട്. ബാക്കപ്പ് ഓപ്പണര്‍മാരായി പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവരെയാണ് താന്‍ പരിഗണിക്കുകയെന്നും ചോപ്ര വ്യക്തമാക്കി.

ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി ഒരു ബ്രേക്കെടുത്ത് തിരിച്ചുവരുമെന്നാണ് താന്‍ കരുതുന്നതെന്നും നിഖില്‍ ചോപ്ര പറഞ്ഞു. ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെയായിരിക്കും. ജൂണില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്ത് പുത്തന്‍ ഉണര്‍വോടെ അദ്ദേഹം കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഏഷ്യാ കപ്പും ടി20 ലോകകപ്പും വളരെ അടുത്തു നില്‍ക്കുന്ന ടൂര്‍ണമെന്റുകളാണെന്നും ചോപ്ര വിലയിരുത്തി.

അതേസമയം, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ സംബന്ധിച്ചിടത്തോളം ഐപിഎല്ലിന്റെ 15ാം സീസണ്‍ അത്ര മികച്ചതല്ല ബാറ്റിങില്‍ രണ്ടു പേര്‍ക്കും പ്രതീക്ഷയ്്‌ക്കൊത്ത പ്രകടനം ഈ സീസണില്‍ കാഴ്ചവയ്ക്കാനായിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് ഇതുവരെ കൡച്ച എട്ടു ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് 153 റണ്‍സ് മാാത്രമാണ്. 19.12 എന്ന മോശം ശരാശരിയിലാണിത്. 126.44 സ്‌ട്രൈക്ക് റേറ്റാണ് ഹിറ്റ്മാനുള്ളത്. രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിനും ഈ സീസണില്‍ ഇതുവരെ കളിച്ച എട്ടിന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും നേടാനായിട്ടില്ല. എട്ടു മല്‍സരങ്ങൡ നിന്നും 17 ശരാശരിയില്‍ 119 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. അദ്ദേഹത്തിന്റെ ശരാശരി 17ഉം സ്‌ട്രൈക്ക് റേറ്റ് 122.68ഉം ആണ്. ഉയര്‍ന്ന സ്‌കോറാവട്ടെ 48 റണ്‍സും. തുടര്‍ച്ചയായി രണ്ടിന്നിങ്‌സുകളില്‍ കോലി ഗോള്‍ഡന്‍ ഡെക്കുമായിരുന്നു. മുമ്പൊരു സീസണിലും താരം രണ്ടു മല്‍സരങ്ങളില്‍ ഡെക്കായിട്ടില്ല.


Click it and Unblock the Notifications