Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്-ടി20 ലോകകപ്പ്, ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ജാഫര്‍, ശ്രേയസ് അയ്യര്‍ക്ക് ഇടമില്ല

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ കാത്തിരിക്കുന്നത് സൂപ്പര്‍ ടൂര്‍ണമെന്റുകളാണ്. ഏഷ്യ കപ്പും ടി20 ലോകകപ്പുമെല്ലാം ആരാധകരെ ആവേശം കൊള്ളിക്കാനായി വരികെയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചും വളരെ പ്രതീക്ഷയുള്ള പരമ്പരകളാണ് കാത്തിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യക്ക് വരാനിരിക്കുന്ന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കരുത്തുറ്റ ടീമിനെത്തന്നെ ഇന്ത്യ കളത്തിലിറക്കേണ്ടതായുണ്ട്.

ഇപ്പോഴിതാ ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍. ടീമിനെ മാത്രമല്ല പ്ലേയിങ് 11നെയും അദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്. പ്ലേയിങ് 11ല്‍ ഓപ്പണര്‍മാരായി രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലിനാണ് അവസരം. ഇഷാന്‍ കിഷനെ ജാഫര്‍ പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ല. ബാക്കപ്പ് താരമായി പോലും ഇഷാന് അവസരം നല്‍കിയില്ലെന്നതാണ് ശ്രദ്ധേയം.

1

രാഹുലും രോഹിതും തന്നെയായിരുന്നു 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ഇവര്‍ നിറം മങ്ങിയിരുന്നു. മൂന്നാം നമ്പറില്‍ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. വിരാട് കോലിയുടെ സമീപകാല ഫോം മോശമാണെങ്കിലും അദ്ദേഹം ലോകകപ്പില്‍ നിര്‍ണ്ണായക താരമാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ -സൂര്യകുമാര്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം. ഇതില്‍ സൂര്യകുമാര്‍ യാദവുമായി മുന്നോട്ട് പോകാനാണ് ജാഫര്‍ പറയുന്നത്. ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കുന്നതും സൂര്യക്ക് തന്നെയാണ്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും ഇന്ത്യ വിക്കറ്റിന് പിന്നില്‍ വിശ്വസിക്കുന്നത് റിഷഭിനെത്തന്നെയാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ് റിഷഭ്. ആറാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന ഹര്‍ദിക് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ഗംഭീര പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്താനൊരുങ്ങുന്നത്.

2

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എത്തും. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഓള്‍റൗണ്ടറാണ് ജഡേജ. ഇത്തവണ ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത് ജഡേജ തിളങ്ങിയിരുന്നില്ല. എട്ടാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കാത്ത ജാഫര്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് പരിഗണിച്ചത്. 2021ലെ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പ് ജേതാവായ ഹര്‍ഷല്‍ വിക്കറ്റ് വീഴ്ത്താനും അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാനും മിടുക്കനാണ്.

3

ഒമ്പതാം നമ്പറില്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. 2021ലെ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ തഴഞ്ഞ സ്പിന്നറാണ് ചഹാല്‍. 10ാമനായി പേസര്‍ ഭുവനേശ്വര്‍ കുമാറും 11ാമനായി ജസ്പ്രീത് ബുംറയുമാണുള്ളത്. ബുംറയും ഭുവിയും സീനിയര്‍ ബൗളര്‍മാരാണ്. രണ്ട് പേര്‍ക്കും മികച്ച അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ ഒരു ഇടം കൈയന്‍ പേസറെപ്പോലും അദ്ദേഹം പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ല. ഓപ്പണിങ് ബാക്കപ്പായി റുതുരാജ് ഗെയ്ക് വാദിനെയും വിക്കറ്റ് കീപ്പര്‍ ബാക്കപ്പായി ദിനേഷ് കാര്‍ത്തിക് അല്ലെങ്കില്‍ സഞ്ജു സാംസണ്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. സ്പിന്നറായി അക്ഷര്‍ പട്ടേല്‍ അല്ലെങ്കില്‍ കുല്‍ദീപ് യാദവ്, പേസ് നിരയില്‍ മുഹമ്മദ് ഷമി അല്ലെങ്കില്‍ ദീപക് ചഹാര്‍ എന്നിവരെയും ജാഫര്‍ തിരഞ്ഞെടുത്തു. ബാക്കപ്പ് താരങ്ങളായി പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, ടി നടരാജന്‍ എന്നിവരെയും ജാഫര്‍ തിരഞ്ഞെടുത്തു.

4

വസിം ജാഫര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, റുതുരാജ് ഗെയ്ക് വാദ്, ദിനേഷ് കാര്‍ത്തിക് / സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍ / കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി/ ദീപക് ചഹാര്‍.

ബാക്കപ്പ് താരങ്ങള്‍- പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, ടി നടരാജന്‍

Story first published: Friday, May 20, 2022, 15:55 [IST]
Other articles published on May 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+