'ഇതിനെ വെല്ലാനൊരു ടീമുണ്ടോ?', ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന 11 ഇതാ, നായകന്‍ ധോണി

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനം ഇന്ത്യയെ സംബന്ധിച്ച് കേവലമൊരു മത്സരമല്ല. ചരിത്ര മത്സരമാണ്. കാരണം ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടീം 1000ാം ഏകദിനം കളിക്കുന്നത്. കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന മത്സരമായി ഇത് മാറിക്കഴിഞ്ഞു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ അഭിമാനിക്കാവുന്ന നിരവധി കാര്യങ്ങള്‍ കാണാനാവും. 1983ലെയും 2011ലെയും ഏകദിന ലോകകപ്പ് കിരീടമാണ് അതില്‍ ഏറ്റവും അഭിമാനിക്കാവുന്നത്.
1983ല്‍ കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ലോകകപ്പ് കിരീടത്തിലേക്കെത്തിയതെങ്കില്‍ 2011ല്‍ എംഎസ് ധോണിയായിരുന്നു ഇന്ത്യയുടെ നായകന്‍. 1000ാം ഏകദിനം ഇന്ത്യ പിന്നിടുമ്പോള്‍ ഇതുവരെയുള്ള താരങ്ങളെ പരിഗണിച്ച് ഇന്ത്യയുടെ ശക്തമായ ഏകദിന പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടും. പരിശോധിക്കാം.

ഓപ്പണിങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം വീരേന്ദര്‍ സെവാഗല്ല, രോഹിത് ശര്‍മക്കാണ് അവസരം. കാരണം ഏകദിനത്തിലെ രോഹിത് ശര്‍മയുടെ റെക്കോഡുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. നിലയുറപ്പിച്ചാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് രോഹിത്. മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത്തിന്റെ പേരിലാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സും സെഞ്ച്വറിയും സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തുടരുകയാണ്.

മൂന്നാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ സൗരവ് ഗാംഗുലിക്കാണ് അവസരം. ഓഫ്‌സൈഡിന്റെ രാജകുമാരനായ ഗാംഗുലി ഏകദിനത്തില്‍ 10000ലധികം റണ്‍സ് നേടിയിട്ടുള്ള താരങ്ങളിലൊരാളാണ്. നാലാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. 50ന് മുകളില്‍ ശരാശരിയില്‍ ബാറ്റ് വീശുന്ന കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തിലെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്നവരിലൊരാളാണ്. നായകസ്ഥാനം പൂര്‍ണ്ണമായും ഒഴിഞ്ഞ് ഇപ്പോള്‍ ബാറ്റിങ്ങില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കുകയാണ് കോലി.

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനാണ് അവസരം. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിയപ്പോള്‍ യുവരാജിന്റെ അധ്വാനം വളരെ വലുതായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും യുവരാജ് ഗെയിം ചെയിഞ്ചറായിരുന്നു. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി എംഎസ് ധോണിയാണ്. ടീമിന്റെ നായകനും ധോണിയാണ്. മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണിയേക്കാള്‍ യോഗ്യനായ മറ്റൊരു നായകനും പരിമിത ഓവറില്‍ ഇന്ത്യക്കില്ലെന്ന് പറയാം. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായുമെല്ലാം ഗംഭീര റെക്കോഡാണ് ധോണിക്കുള്ളത്.

ഏഴാം നമ്പറില്‍ കപില്‍ ദേവിനാണ് അവസരം. ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനെന്നതിലുപരിയായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടറാണ് കപില്‍ ദേവ്. എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ഹര്‍ഭജന്‍ സിങ്ങിനാണ് അവസരം. പന്തുകൊണ്ട് മാത്രമല്ല, ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഹര്‍ഭജന് മികവുണ്ടായിരുന്നു.

ഒമ്പതാം നമ്പറില്‍ സഹീര്‍ ഖാനാണ് അവസരം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ് സഹീര്‍ ഖാന്‍. അദ്ദേഹത്തിന്റെ ഇടം കൈയന്‍ ബൗളിങ് ആക്ഷന് തന്നെ പ്രത്യേക ആരാധകരുണ്ടായിരുന്നതായി പറയാം. 10ാമനായി അനില്‍ കുംബ്ലെക്കാണ് അവസരം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറെന്ന് കുംബ്ലെയെ വിശേഷിപ്പിക്കാം. 11ാമനായി പേസര്‍ ജവഗന്‍ ശ്രീനാഥിനാണ് അവസരം. വലം കൈയന്‍ പേസറായിരുന്ന അദ്ദേഹം ഇന്ത്യയുടെ അതിവേഗ ബൗളര്‍മാരിലെ മുന്‍നിരക്കാരനാണ്. ജസ്പ്രീത് ബുംറക്ക് ഈ പ്ലേയിങ് 11ല്‍ ഇടമില്ല. ബുംറ ഏകദിനത്തില്‍ വലിയ റെക്കോഡുള്ള ബൗളറല്ലെന്ന് അദ്ദേഹത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തം.
പ്ലേയിങ് 11: രോഹിത് ശര്‍മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, യുവരാജ് സിങ്, എംഎസ് ധോണി, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications