Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും രോഹിത്തും ഓപ്പണിങ്, സെവാഗില്ല; ലോകകപ്പ് ജയിച്ച ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ വീണ്ടും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. രോഹിത് ശര്‍മയുടെ കീഴിലാണ് ഇത്തവണ ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ഐസിസി കിരീടമാണിത്. 1983ല്‍ കപില്‍ ദേവിന് കീഴില്‍ ഇന്ത്യ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടു. പിന്നീട് എംഎസ് ധോണിക്ക് കീഴില്‍ 2007ല്‍ ടി20 ലോകകപ്പ് നേടി. 2011ലെ ഏകദിന ലോകകപ്പും അലമാരയിലെത്തിക്കാന്‍ ധോണിക്കായി.

2013ലെ ചാമ്പ്യന്‍സ് ട്രോഫിയും നേടിക്കൊടുത്താന്‍ ധോണി പടിയിറങ്ങിയത്. ഇതിന് ശേഷം ഇപ്പോള്‍ രോഹിത്തിലൂടെയാണ് ഇന്ത്യ മറ്റൊരു ലോകകപ്പിലേക്കെത്തുന്നത്. ഇന്ത്യയുടെ ലോകകപ്പ് ജയിച്ച താരങ്ങളെ പരിഗണിച്ച് ബെസ്റ്റ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഇതില്‍ ഉള്‍പ്പെടുക?. പരിശോധിക്കാം. സച്ചിന്‍ ടെണ്ടുല്‍ക്കറും രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ളവരാണ്. സച്ചിന്‍ ആറ് ലോകകപ്പുകള്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

rohit sharma with t20 wc

2278 റണ്‍സും അദ്ദേഹം നേടി. ആറ് സെഞ്ച്വറികളാണ് ലോകകപ്പിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. രോഹിത് ശര്‍മ ഏഴ് സെഞ്ച്വറികള്‍ ലോകകപ്പില്‍ നേടിയിട്ടുള്ള താരമാണ്. സച്ചിന്‍ ക്ലാസിക് ശൈലിയില്‍ തകര്‍ത്തടിക്കുമ്പോള്‍ രോഹിത് ശര്‍മ കടന്നാക്രമിക്കുന്ന താരമാണ്. ഒട്ടുമിക്ക സിക്‌സര്‍ റെക്കോഡും ഇതിനോടകം സ്വന്തം പേരിലാക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. മൂന്നാം നമ്പറില്‍ ഗൗതം ഗംഭീറാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഗംഭീര്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ്.

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറികളോടെ കസറിയത് ഗംഭീറായിരുന്നു. നാലാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. നായകനായി ലോകകപ്പ് നേടാനായില്ലെങ്കിലും 2011, 2024 ടി20 ലോകകപ്പുകളിലെ ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ ഭാഗമാവാന്‍ കോലിക്കായി. പല നോക്കൗട്ട് മത്സരങ്ങളിലും നിര്‍ണ്ണായക പ്രകടനത്തോടെ ഇന്ത്യയുടെ രക്ഷകനാവാന്‍ കോലിക്കായി.

ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ കോലിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. കളിയിലെ താരമായത് കോലിയാണ്. യുവരാജ് സിങ്ങാണ് അഞ്ചാമന്‍. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്. 2011ലെ ലോകകപ്പില്‍ ഇന്ത്യ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഓള്‍റൗണ്ട് പ്രകടനത്തോടെ യുവരാജാണ് പരമ്പരയിലെ താരമായത്. നായകനായും വിക്കറ്റ് കീപ്പറായും എംഎസ് ധോണിയാണ് ഉണ്ടാവുക.

ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെന്ന വിശേഷണം ധോണിക്ക് നല്‍കാം. മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത മറ്റാരുമില്ല. ഏഴാം നമ്പറില്‍ കപില്‍ ദേവാണ് ഓള്‍റൗണ്ടറായുള്ളത്. ഇന്ത്യയിലേക്ക് കന്നി ലോകകപ്പ് കൊണ്ടുവന്നത് കപില്‍ ദേവാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ വിസ്മയിപ്പിക്കുന്ന കപില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. എട്ടാം നമ്പറില്‍ സഹീര്‍ ഖാനാണ്. ഇടം കൈയന്‍ പേസറായ സഹീര്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ലോകകപ്പുകളില്‍ കാഴ്ചവെച്ചിട്ടുള്ളത്.

ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. ഏറ്റവും സ്ഥിരതയോടെ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി ഇന്ത്യയുടെ മാച്ച് വിന്നറാവുന്ന താരമാണ് ബുംറ. അതിവേഗത്തില്‍ പന്തെറിയാനും സ്ലോ കട്ടറുകളെറിയാനും മിടുക്കനായ ബുംറയാണ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ കളിയിലെ താരമായത്. 10ാം നമ്പറില്‍ മുഹമ്മദ് ഷമിയ്ക്കാണ് സ്ഥാനം. ശ്രീശാന്ത്, ആശിഷ് നെഹ്‌റ എന്നിവര്‍ക്കൊന്നും സ്ഥാനമില്ല. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍നിരയിലുള്ള താരമാണ് ഷമി.

11ാമനായി സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണുള്ളത്. ഹര്‍ഭജന്‍ 2007, 2011 ലോകകപ്പ് നേട്ടങ്ങളുടെ ഭാഗമായിട്ടുള്ള താരമാണ്. സൗരവ് ഗാംഗുലിക്ക് കീഴിലും ധോണിക്ക് കീഴിലും ഒരുപോലെ വിസ്മയിപ്പിച്ച സ്പിന്‍ പ്രതിഭയാണ് ഹര്‍ഭജന്‍.

Story first published: Thursday, July 4, 2024, 6:51 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+