For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഗാംഗുലിയും സെവാഗും ഇല്ല', 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ ധോണി

ഓരോ കാലഘട്ടത്തിലും എടുത്തുപറയാവുന്ന ഒന്നിലധികം താരങ്ങള്‍ ഇന്ത്യക്കൊപ്പം ഉണ്ടാവാറുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നും താരസമ്പന്നമാണ്. എല്ലാ കാലത്തും രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. ലോക ക്രിക്കറ്റിന്റെ ഇതിഹാസങ്ങളെന്ന് വിളിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോലി, രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വകാര്യ അഹങ്കാരമാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.

സൂപ്പര്‍ താരങ്ങളുടെ നീണ്ടനിരയുള്ളതിനാല്‍ പ്ലേയിങ് 11ന്‍ പരിഗണിച്ചാല്‍ പല സൂപ്പര്‍ താരങ്ങളെയും ചിലപ്പോള്‍ തഴയപ്പെടേണ്ടി വരും. ഓരോ കാലഘട്ടത്തിലും എടുത്തുപറയാവുന്ന ഒന്നിലധികം താരങ്ങള്‍ ഇന്ത്യക്കൊപ്പം ഉണ്ടാവാറുണ്ട്. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് എന്നിവരുടെ കാലഘട്ടത്തിന് ശേഷമാണ് സച്ചിന്‍ യുഗം വരുന്നത്. സച്ചിന്‍ പുറത്തായാല്‍ ടിവി ഓഫാക്കുന്ന അവസ്ഥയിലേക്ക് ആരാധക ഹൃദയങ്ങളെ സ്വാധീനിക്കാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്.

1

സച്ചിന്‍ പടിയിറങ്ങിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നീ താരങ്ങള്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി എത്തി. ഇവരുടെ പടിയിറക്കത്തിന് ശേഷം പുതിയ താരങ്ങള്‍ വളര്‍ന്നുവരിക തന്നെ ചെയ്യും. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം അത്രത്തോളം ശക്തമാണ്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മികച്ച ഏകദിന പ്ലേയിങ് 11ന്‍ പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. ക്രിക്കറ്റ് ലോഞ്ചി വെബ്‌സൈറ്റ് തിരഞ്ഞെടുത്ത പ്ലേയിങ് 11ന്‍ പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഓപ്പണിങ്ങില്‍ വീരേന്ദര്‍ സെവാഗ് ഇല്ലെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം രോഹിത് ശര്‍മക്കാണ് ഓപ്പണിങ്ങില്‍ അവസരം. ഓപ്പണിങ്ങിലെ സച്ചിന്റെ സ്ഥാനം ഒരിക്കലും ചോദ്യപ്പെടാന്‍ സാധ്യതയില്ലാത്തതാണ്. 21ാം നൂറ്റാണ്ടില്‍ ഓപ്പണറെന്ന നിലയില്‍ 9040 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. ഈ സമയത്ത് സച്ചിനെക്കാള്‍ കൂടുതല്‍ ഓപ്പണറായി റണ്‍സുള്ളത് ക്രിസ് ഗെയ്‌ലിന് മാത്രമാണ്. 10179 റണ്‍സാണ് ഏകദിന ഓപ്പണറായി 21ാം നൂറ്റാണ്ടില്‍ ഗെയ്ല്‍ നേടിയത്. 49 ഏകദിന സെഞ്ച്വറി സ്വന്തം പേരിലുള്ള സച്ചിനാണ് ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

വീരേന്ദര്‍ സെവാഗാണോ രോഹിത് ശര്‍മയാണോ മികച്ച ഏകദിന ഓപ്പണറെന്നത് സംബന്ധിച്ച് തര്‍ക്കങ്ങളേറെയാണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം രോഹിത് തന്നെയാണ് മുന്നില്‍. 2013ല്‍ ഓപ്പണറായി എത്തിയ രോഹിത്തിന്റെ പേരില്‍ 7238 റണ്‍സാണുള്ളത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെയാണ് സെവാഗിനെ മറികടന്നത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുമായി റെക്കോഡിട്ടിരുന്നു.

വിരാട് കോലി

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന കോലി മൂന്നാം നമ്പറിലാണ് ഏകദിനത്തില്‍ കളിക്കുന്നത്. 21ാം നൂറ്റാണ്ടിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള കോലി ഇതിനോടകം 43 സെഞ്ച്വറി നേടിയിട്ടുണ്ട്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് കരുതപ്പെടുന്ന ഏക താരമാണ് കോലി. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി പ്രകടനം അല്‍പ്പം മോശമാണെങ്കിലും ഇന്നും കോലി കിങ് തന്നെ.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിയതിന് പിന്നാല്‍ യുവരാജ് സിങ്ങിന്റെ അധ്വാനം ചെറുതല്ല. യുവരാജിനെപ്പോലൊരു മികച്ച താരം നാലാം നമ്പറില്‍ ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് പറയാം. യുവരാജിന് ശേഷം ഇന്നും നാലാം നമ്പറില്‍ സ്ഥിരമായൊരു താരത്തെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് യുവരാജ് സിങ്. 8609 റണ്‍സും 110 വിക്കറ്റും യുവിയുടെ പേരിലുണ്ട്.

എംഎസ് ധോണി (ക്യാപ്റ്റന്‍)

എംഎസ് ധോണി (ക്യാപ്റ്റന്‍)

ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും എംഎസ് ധോണിയാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിനും പ്രസക്തിയില്ല. സൗരവ് ഗാംഗുലിയെക്കാളും നായകനെന്ന നിലയില്‍ മികവ് കാട്ടാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. 10773 റണ്‍സ് നേടിയിട്ടുള്ള ധോണി മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇതില്‍ രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടും. കപില്‍ ദേവ് 1983ല്‍ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ശേഷം 2011ല്‍ എംഎസ് ധോണിയാണ് ഇന്ത്യയിലേക്ക് ഏകദി ലോകകപ്പ് എത്തിച്ചത്.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

സ്പിന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ സ്ഥാനം പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കുമെങ്കിലും കണക്കുകള്‍ പ്രകാരം റെയ്‌നയെ മാറ്റിനിര്‍ത്തുക പ്രയാസമാണ്. 5615 റണ്‍സ് നേടിയിട്ടുള്ള റെയ്‌ന മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ താരം പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാള്‍ക്കൂടിയായിരുന്നു സുരേഷ് റെയ്‌ന.

രവീന്ദ്ര ജഡേജ-ഹര്‍ഭജന്‍ സിങ്

രവീന്ദ്ര ജഡേജ-ഹര്‍ഭജന്‍ സിങ്

രവീന്ദ്ര ജഡേജയും ഹര്‍ഭജന്‍ സിങ്ങും ഈ പ്ലേയിങ് 11ല്‍ ഉള്‍പ്പെടും. ജഡേജ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ്. ഇടം കൈയന്‍ സ്പിന്നുകൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും കസറാന്‍ ജഡേജ മിടുക്കനാണ്. 2411 റണ്‍സും 188 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ഹര്‍ഭജന്‍. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന അദ്ദേഹം 21ാം നൂറ്റാണ്ടില്‍ 247 വിക്കറ്റുകളാണ് നേടിയത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ഭാഗ്യം ലഭിച്ച ഹര്‍ഭജന്‍ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

സഹീര്‍ ഖാന്‍, ജസ്പ്രീത് ബുംറ, അജിത് അഗാര്‍ക്കര്‍

സഹീര്‍ ഖാന്‍, ജസ്പ്രീത് ബുംറ, അജിത് അഗാര്‍ക്കര്‍

പേസ് നിരയിലെ താരങ്ങളെ സംബന്ധിച്ചും അല്‍പ്പം തര്‍ക്കം ആരാധകര്‍ക്കിടയില്‍ ഉണ്ടായേക്കാം. സഹീര്‍ ഖാനെ എന്തായാലും മാറ്റിനിര്‍ത്താനാവില്ല. ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ 282 വിക്കറ്റുകളാണ് 21ാം നൂറ്റാണ്ടില്‍ വീഴ്ത്തിയത്. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ജസ്പ്രീത് ബുംറ ആധുനിക ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ മുഖമാണ്. 113 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 11ാമന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറാണ്. 215 വിക്കറ്റുകള്‍ ഇക്കാലയളവില്‍ നേടിയ അഗാര്‍ക്കറുടെ പേരിലാണ് ഇന്ത്യക്കാരന്റെ ഏകദിനത്തിലെ വേഗ അര്‍ധ സെഞ്ച്വറി.

Story first published: Saturday, February 19, 2022, 14:42 [IST]
Other articles published on Feb 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+