വിക്കറ്റ് കീപ്പറായി ബംഗ്ലാദേശ് താരം, ക്യാപ്റ്റന്‍ രോഹിത്! നിലവിലെ ബെസ്റ്റ് ഏകദിന ഏഷ്യന്‍ 11 ഇതാ
ഇടവേളക്ക് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് എത്തുകയാണ്. ഇത്തവണ ഇന്ത്യയാണ് ഏകദിന ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനല്‍ നവംബര്‍ 19നാണ് നടക്കുന്നത്. ഇതിനോടകം ടീമുകളെല്ലാം അവസാന ഘട്ട പരിശീലനത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്ത്യയിലാണ് ലോകകപ്പ് എന്നതിനാല്‍ ഏഷ്യന്‍ ടീമുകള്‍ വലിയ പ്രതീക്ഷയിലാണ്. നിലവിലെ താരങ്ങളെ പരിഗണിച്ച് മികച്ച ഏഷ്യന്‍ ഏകദിന 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ഫഖര്‍ സമാനുമാണുള്ളത്. ഈ പ്ലേയിങ് 11ന്റെ നായകന്‍ രോഹിത് ശര്‍മയാണ്. ഏകദിന ഫോര്‍മാറ്റില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത് ശര്‍മ. 236 ഇന്നിങ്‌സില്‍ നിന്ന് 9825 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ നേടി ഞെട്ടിച്ച രോഹിത് മൂന്ന് തവണയാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് രോഹിത്തിന്റെ (264) പേരിലാണ്.
പാകിസ്താന്റെ ഇടം കൈയന്‍ ഓപ്പണറായ ഫഖര്‍ സമാന്‍ 3148 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഫഖര്‍ സമാന്‍. പാക് താരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ഏക താരം ഫഖറാണ്. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിളിക്കുന്ന കോലിയുടെ ഏകദിന കരിയറില്‍ 12898 റണ്‍സാണുള്ളത്. 46 സെഞ്ച്വറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്.
നാല് സെഞ്ച്വറി അകലെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറികളെന്ന ലോക റെക്കോഡിനെ മറികടക്കാന്‍ കോലിക്ക് സാധിക്കും. മൂന്ന് ഫോര്‍മാറ്റിലും പകരം വെക്കാനില്ലാത്ത ഇതിഹാസമായി മാറാന്‍ കോലിക്ക് ഇക്കാലയളവില്‍ സാധിച്ചു. പാകിസ്താന്റെ ബാബര്‍ ആസമാണ് നാലാം നമ്പറില്‍. വിരാട് കോലിയുടെ പേരിനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കുന്ന ബാറ്റിങ് ഇതിഹാസമാണ് പാക് നായകനായ ബാബര്‍. 5089 റണ്‍സാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലുള്ളത്.

മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ തിളങ്ങുന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ബാബര്‍ ആസമെന്ന് പറയാം. അഞ്ചാം നമ്പറില്‍ ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമിനാണ് സ്ഥാനം. വിക്കറ്റ് കീപ്പര്‍ സ്ഥാനവും മുഷ്ഫിഖറിനാണ്. 7257 റണ്‍സാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലുള്ളത്. അധികം വാഴ്ത്തപ്പെടാത്ത ഇതിഹാസ താരമാണ് മുഷ്ഫിഖറെന്ന് പറയാം. വിക്കറ്റിന് പിന്നിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന മുഷ്ഫിഖര്‍ മാച്ച് വിന്നറായ താരമാണ്.
ആറാം നമ്പറില്‍ ശ്രീലങ്കന്‍ നായകനും പേസ് ഓള്‍റൗണ്ടറുമായ ദസുന്‍ ഷനകയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരു പോലെ മത്സരഫലത്തെ മാറ്റി മറിക്കുന്ന ദസുന്‍ ഷനക ഈ വര്‍ഷം ഇന്ത്യക്കെതിരേ തന്റെ കന്നി ഏകദിന സെഞ്ച്വറിയും നേടിയിരുന്നു. അവസാന ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയുടെ അലമാരയിലെത്തിച്ചത്തിന് പിന്നില്‍ ഷനകയുടെ അധ്വാനം വളരെ വലുതാണ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം.
ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മിന്നിക്കുന്ന താരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. ഏകദിനത്തില്‍ 171 വിക്കറ്റും 2526 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. വരാനിരിക്കുന്ന ഏക ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് ജഡേജ. എട്ടാം നമ്പറില്‍ റാഷിദ് ഖാനാണ് അവസരം. അഫ്ഗാനിസ്ഥാന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് റാഷിദ്.
167 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ് റാഷിദ് ഖാന്‍. ഒമ്പതാം നമ്പറില്‍ ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടറായ വനിന്ദു ഹസരങ്കയ്ക്കാണ് സ്ഥാനം. പരിമിത ഓവറില്‍ മികച്ച നേട്ടം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഹസരങ്ക.
10ാം നമ്പറില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ് സ്ഥാനം. 90 മത്സരത്തില്‍ നിന്ന് 162 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. 11ാമനായി പാകിസ്താന്റെ യുവ പേസര്‍ നസീം ഷായെ ഉള്‍പ്പെടുത്താം. സമീപകാലത്തായി അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന ബൗളറാണ് നസീം ഷാ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications