Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും, ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ? നയിക്കാന്‍ വിക്കറ്റ് കീപ്പര്‍

കാത്തിരിപ്പിനൊടുവില്‍ ചരിത്ര തീരുമാനം എത്തിയിരിക്കുകയാണ്. 2028ല്‍ ലോഞ്ച് ആഞ്ചലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം പ്രഖ്യാപിച്ച് കഴിഞ്ഞു. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരത്തില്‍ ആറ് ടീമുകളാണ് മത്സരിക്കുക. പുരുഷ, വനിതാ ടീമുകള്‍ മത്സരിക്കാനുണ്ടാവുമെന്നുറപ്പ്. ഇന്ത്യയും ഒളിംപിക്‌സിന് ടീമിനെ ഇറക്കും.

വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടും?. സാധ്യത വിലയിരുത്താം. ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമാവും ഉണ്ടാവുക. ഗില്‍ ഇതിനോടകം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറാണ്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമാണ് ഗില്ലെന്ന് നിസംശയം പറയാം.

ജയ്‌സ്വാള്‍ ഇടം കൈയന്‍ ഓപ്പണറാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള താരം ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ ജയ്‌സ്വാള്‍ സജീവമായി മാറുമെന്നുറപ്പ്. രോഹിത് ശര്‍മ പടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ അടുത്ത ഓപ്പണിങ് കൂട്ടുകെട്ട് ശുബ്മാനും ജയ്‌സ്വാളുമായിരിക്കുമെന്നുറപ്പ്. മൂന്നാം നമ്പറില്‍ തിലക് വര്‍മയാവും ഉണ്ടാവുക. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലക് ഇതിനോടകം തന്റെ ബാറ്റിങ് മികവ് തെളിയിച്ചിട്ടുള്ളതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും തിലകിന് കഴിവുണ്ട്.

ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് തിലക്. നാലാം നമ്പറില്‍ യാഷ് ദുല്ലിനെ പരിഗണിക്കാം. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 നായകനായ യാഷ് ഐപിഎല്ലിലൂടെ വരവറിയിച്ച് കഴിഞ്ഞു. അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ സജീവമാകാന്‍ കഴിവുള്ളവനാണ് യാഷ് ദുല്ലെന്ന് പറയാം. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായും നായകനായും റിഷഭ് പന്തിനെ പരിഗണിക്കാം. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന റിഷഭ് ഈ വര്‍ഷം അവസാനത്തോടെ തിരിച്ചെത്തിയേക്കും.

india, cricket

ഇന്ത്യയുടെ അടുത്ത നായകനായി മാറാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങിനാണ് അവസരം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ റിങ്കു ഫിനിഷിങ് മികവുകൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ റിങ്കു ഒരോവറില്‍ അഞ്ച് സിക്‌സറടക്കം പറത്തി ടീമിന് വിജയം നേടിക്കൊടുത്തിട്ടുണ്ട്. ആഭ്യന്തര ടൂര്‍ണമെന്റിലും തിളങ്ങിയ റിങ്കു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

അധികം വൈകാതെ ഇന്ത്യന്‍ ടീമില്‍ സജീവമാകാന്‍ സാധ്യതയുള്ള താരമാണ് റിങ്കു സിങ്. ഹരിയാനക്കാരനായ നിഷാന്ത് സിദ്ധുവാണ് ഏഴാം നമ്പറില്‍. ഓള്‍റൗണ്ടറായ താരം രവീന്ദ്ര ജഡേജയെപ്പോലെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ്. എട്ടാം നമ്പറില്‍ ഹര്‍ഷിത് റാണയെ പരിഗണിക്കാം. എമര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ പേസറാണ് ഹര്‍ഷിത് റാണ. ഒമ്പതാം നമ്പറില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിപ്പിക്കാം.

ബുംറയെപ്പോലൊരു സൂപ്പര്‍ പേസറുടെ സാന്നിധ്യം ഇന്ത്യക്ക് അത്യാവശ്യമാണ്. 10ാം നമ്പറില്‍ സ്പിന്നറായി കുല്‍ദീപ് യാദവിനെ കളിപ്പിക്കാം. 11ാമനായി ഉമ്രാന്‍ മാലിക്കിനും അവസരം നല്‍കാം. ഇന്ത്യ പൂര്‍ണ്ണമായും യുവതാരങ്ങളെ പരിഗണിച്ചായിരിക്കില്ല ഒളിംപിക്‌സില്‍ ടീമിനെ ഇറക്കുകയെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ 11- ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, യാഷ് ദുല്‍, റിഷഭ് പന്ത് (c), റിങ്കു സിങ്, നിഷാന്ത് സിദ്ധു, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്

Story first published: Wednesday, October 18, 2023, 9:41 [IST]
Other articles published on Oct 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+