Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Duleep Trophy: സഞ്ജുവിനെ ചതിച്ചു, ദുലീപ് ട്രോഫിയില്‍ സീറ്റില്ല! കോലിയും രോഹിത്തുമില്ല

മുംബൈ: ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ പരമ്പരയെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കിയത്. സെപ്തംബര്‍ അഞ്ചിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി നാല് ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ്‍ സോള്‍ അടിസ്ഥാനത്തിലല്ല. ടീം എ,ബി,സി,ഡി എന്നിങ്ങനെയാണ് ടീമുകളുള്ളത്.

വിരാട് കോലിയും രോഹിത് ശര്‍മയും ദുലീപ് ട്രോഫി കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇരുവരും കളിക്കുന്നില്ല. ജസ്പ്രീത് ബുംറയും വിശ്രമത്തില്‍ തുടരുകയാണ്. സഞ്ജു സാംസണ്‍ കേരള ലീഗ് ക്രിക്കറ്റ് കളിക്കാത്തതിന് കാരണം ദുലീപ് ട്രോഫിയാണെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണും തഴയപ്പെട്ടിരിക്കുകയാണ്. ടീം എയെ ശുബ്മാന്‍ ഗില്ലാണ് നയിക്കുന്നത്. മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, കെ എല്‍ രാഹുല്‍, തിലക് വര്‍മ എന്നിവരെല്ലാമാണ് പ്രമുഖര്‍.

രാഹുല്‍ ടീമിലുണ്ടായിട്ടും ശുബ്മാന്‍ ഗില്ലിനെയാണ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ശുബ്മാന്‍ ഗില്‍. ടീം ബിയില്‍ അഭിമന്യു ഈശ്വരനാണ് നായകന്‍. യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരെല്ലാമാണ് പ്രമുഖര്‍. ടീം സിയെ റുതുരാജ് ഗെയ്ക് വാദാണ് നയിക്കുന്നത്. സൂര്യകുമാര്‍ യാദവ്, രജത് പാട്ടീധാര്‍ എന്നിവരെല്ലാമാണ് ടീമിലെ പ്രധാനികള്‍. ടീം ഡിയെ നയിക്കുന്നത് ശ്രേയസ് അയ്യരാണ്.

ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ പ്രമുഖര്‍. ഇഷാന്‍ കിഷന്‍, ഉമ്രാന്‍ മാലിക്ക് തുടങ്ങിയവര്‍ക്കെല്ലാം ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ചാമ്പ്യന്‍സ് ട്രോഫി, ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി എന്നിവയെല്ലാം വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിന് മുമ്പ് ദുലീപ് ട്രോഫി കളിച്ച് ഫോം കണ്ടെത്താനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

gautam gambhir rohit sharma

ടീം എ- ശുബ്മാന്‍ ഗില്‍ (c), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, കെ എല്‍ രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയാന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവീരപ്പ, കുമാര്‍ സംഗക്കാര, ഷസ്വാത് റാവത്ത്

ടീം ബി- അഭിമന്യു ഈശ്വരന്‍ (c), യശ്വസി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മുഷീര്‍ ഖാന്‍, നീതിഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹാര്‍, സായ് കിഷോര്‍, മോഹിത് അശ്വതി, എന്‍ ജഗദീശന്‍

ടീം സി- റുതുരാജ് ഗെയ്ക് വാദ്, സായ് സുദര്‍ശന്‍, രജത് പാട്ടീധാര്‍, അഭിഷേക് പോറല്‍, സൂര്യകുമാര്‍ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃതിക് ഷൊക്കീന്‍, മാനവ് സത്താര്‍, ഉമ്രാന്‍ മാലിക്ക്, വൈശാഖ് വിജയകുമാര്‍, അന്‍ഷുല്‍ കാംബോജി, ഹിമന്‍ഷു ചൗഹാന്‍, മായങ്ക് മാര്‍ക്കണ്ഡെ, ആര്യന്‍ ജുയല്‍, സന്ദീപ് വാര്യര്‍

ടീം ഡി- ശ്രേയസ് അയ്യര്‍ (c), അധര്‍വ തെയ്‌തെ, യഷ് ദുബെ, ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ബുയി, സരന്‍ഷ് ജെയ്ന്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദെശപാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെഎസ് ഭരത്, സൗരഭ് കുമാര്‍

Story first published: Wednesday, August 14, 2024, 17:35 [IST]
Other articles published on Aug 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+