വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇതാവുമോ ഇന്ത്യന്‍ ടി20 ടീം? സഞ്ജുവിന് ഇടമില്ല! ഇഷാന്‍ കിഷന്‍ വിക്കറ്റ് കാക്കും

സഞ്ജയ് മഞ്ജരേക്കറാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്

ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിനെ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളുള്‍പ്പെടുന്ന യുവനിരയെയായിരിക്കും ഇന്ത്യ അയക്കുകയെന്നു വ്യക്തമാണ്. ഇതേ സമയത്തു ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം പല സീനിയര്‍ താരങ്ങളുടെയും സേവനം ലങ്കയില്‍ ഇന്ത്യക്കു ലഭിക്കില്ല.

ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളായിരിക്കും ലങ്കയില്‍ ഇന്ത്യയെ ടി20, ഏകദിന പരമ്പരകളില്‍ നയിക്കുകയെന്നാണ് സൂചനകള്‍. പൃഥ്വി ഷായുടെ പേരും പരിഗണനയിലുണ്ട്. അതിനിടെ ലങ്കന്‍ പര്യടനത്തിനായി തന്റെ ഫേവറിറ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

 ധവാന്‍- പൃഥ്വി ഓപ്പണിങ്

ധവാന്‍- പൃഥ്വി ഓപ്പണിങ്

ധവാന്‍-പൃഥ്വി ജോടിയെയാണ് മഞ്ജരേക്കര്‍ തന്റെ ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ ജോടി കാഴ്ചവച്ചത്. ഡിസിയെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് ഉയര്‍ത്തുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഇന്ത്യക്കു വേണ്ടിയും ധവാന്‍- പൃഥ്വി തന്നെ ഓപ്പണ്‍ ചെയ്യണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും മഞ്‌രേക്കര്‍ വ്യക്തമാക്കി.

 സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍

സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍

മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരം സൂര്യകുമാര്‍ യാദവിനെയാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈ ടീമില്‍ ഏറ്റവുമധികം ആശ്രയിക്കാവുന്ന താരം കൂടിയായ സൂര്യ അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.
നാലാം നമ്പറില്‍ മുംബൈയുടെ തന്നെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മതിയെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. വിക്കറ്റ് കീപ്പര്‍ റോളും ഇഷാന് തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ മഞ്ജരേക്കര്‍ തഴയുകയും ചെയ്തു. ഇത്തവണത്തെ ഐപിഎല്ലില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് മുംബൈ ടീമില്‍ സ്ഥാനം നഷ്ടമായെങ്കിലും നാലാം നമ്പറില്‍ ഇന്ത്യക്കു വേണ്ടി മികച്ച സംഭാവന നല്‍കാന്‍ അദ്ദേഹത്തിനു കഴിയുമെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടുന്നു.

 മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ

മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ

അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെ മതിയെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. ഇഷാനെപ്പോലെ തന്നെ ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ മറ്റൊരു താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ കൂടിയായ പാണ്ഡെ. ഇന്ത്യക്കു വേണ്ടി നേരത്തേ തന്നെ നിരവധി മല്‍സരങ്ങളില്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അവ മുതലെടുക്കാന്‍ കഴിയാതിരുന്ന താരമാണ് പാണ്ഡെ. സ്ഥിരതയില്ലാത്ത പ്രകടനത്തെ തുടര്‍ന്നു ഈ സീസണിലെ ഐപിഎല്ലില്‍ ചില മല്‍സരങ്ങളില്‍ എസ്ആര്‍എച്ച് അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.
ആറാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. നിലവില്‍ ബൗളിങില്‍ അദ്ദേഹതത്തില്‍ കാര്യമായ സംഭാവന ലഭിക്കുന്നില്ല. എങ്കിലും ടി20യില്‍ രണ്ടോ, മൂന്നോ ഓവറുകള്‍ ഹാര്‍ദിക്കിനെക്കൊണ്ട് ചെയ്യാന്‍ കഴിയുമെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം.

 ബൗളിങ് നിര

ബൗളിങ് നിര

ബൗളിങ് നിരയില്‍ പുതിയ താരങ്ങളെ ഇന്ത്യ പരീക്ഷിക്കുന്നതാവും ഉചിതമെന്നു മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയും രാഹുല്‍ ചഹറും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യണം. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരങ്ങളാണ് ഇരുവരും. ലങ്കന്‍ പര്യടനത്തില്‍ തിളങ്ങാനായാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കും ഇവര്‍ക്കു വഴി തുറന്നേക്കും.
ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍ എന്നിവര്‍ക്കൊപ്പം മൂന്നാമത്തെ പേസറായി പുതുമുഖം ചേതന്‍ സക്കരിയയെ പരീക്ഷിക്കാവുന്നതാണെന്നു മഞ്ജരേക്കര്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിലൂടെ ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ സക്കരിയ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.

 മഞ്ജരേക്കറുടെ ഇന്ത്യന്‍ ടി20 ടീം

മഞ്ജരേക്കറുടെ ഇന്ത്യന്‍ ടി20 ടീം

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, രാഹുല്‍ ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ചേതന്‍ സക്കരിയ

Story first published: Thursday, May 20, 2021, 11:49 [IST]
Other articles published on May 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X