Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാജതന്ത്രമൊരുക്കാന്‍ ഇന്ത്യ, കോലിക്ക് പുതിയ റോള്‍! ഗില്ലിനും മാറ്റം- പദ്ധതി ഇതാ

മുംബൈ: ഏഷ്യാ കപ്പ് വരാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നില്‍ പരിക്ക് തലവേദനയായിരിക്കുകയാണ്. ജസ്പ്രീത് ബുംറ വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര കളിച്ച് ബുംറ ഏഷ്യാ കപ്പിനുള്ള ടീമിലേക്കെത്തും. എന്നാല്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ കാര്യത്തില്‍ ഉറപ്പു പറയാറായിട്ടില്ല. രണ്ടുപേരും ഇന്ത്യയുടെ ഏകദിന ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ളവരാണ്. എന്നാല്‍ ഇരുവര്‍ക്കും ഫിറ്റ്‌നസ് പ്രശ്‌നമുണ്ട്.

രാഹുലും ശ്രേയസും കളിച്ചാല്‍ വലിയ ആശങ്കകളില്ലാതെ ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും ഒരുങ്ങാന്‍ ഇന്ത്യക്കാവും. എന്നാല്‍ രണ്ടുപേരും ഫിറ്റ്‌നസ് വീണ്ടെടുക്കാതെ വന്നാല്‍ ചില അപ്രതീക്ഷിത പൊളിച്ചെഴുത്ത് ഇന്ത്യ നടത്തേണ്ടതായി വരും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. രാഹുലും ശ്രേയസും കളിക്കാതെ വന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് ഓഡര്‍ പൊളിക്കേണ്ടി വരും. വിരാട് കോലി മൂന്നാം നമ്പര്‍ വിട്ടുകൊടുക്കേണ്ടി വരുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുമ്പോള്‍ ശുബ്മാന്‍ ഗില്‍ കോലി കളിക്കുന്ന മൂന്നാം നമ്പറില്‍ കളിക്കും. കോലി നാലാം നമ്പറിലും ബാറ്റു ചെയ്യും. ശുബ്മാന്‍ നേരത്തെ മൂന്നാം നമ്പറില്‍ കളിച്ച് ശീലമുള്ള താരമാണ്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയാലും കാര്യമായ പ്രശ്‌നങ്ങള്‍ നേരിട്ടേക്കില്ല. അതേ സമയം നാലാം നമ്പറില്‍ കോലിക്ക് കളിക്കേണ്ടി വരുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കോലി അനുഭവസമ്പന്നനായ താരമാണ്. കൂടാതെ ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമാണ്. അതുകൊണ്ടുതന്നെ നാലാം നമ്പറില്‍ കളിച്ചാലും മികവ് തുടര്‍ന്ന് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചേക്കും. എന്നാല്‍ കോലി തന്റെ കരിയറിലെ കൂടുതല്‍ മത്സരവും മൂന്നാം നമ്പറിലാണ് കളിച്ചത്. 12898 റണ്‍സാണ് കോലിയുടെ ഏകദിനത്തിലെ ആകെ സമ്പാദ്യം. ഇതില്‍ 10777 റണ്‍സും അദ്ദേഹം നേടിയത് മൂന്നാം നമ്പറിലാണ്.

KL RAHUL

അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ കളിക്കാനാവും കോലി ആഗ്രഹിക്കുക. കോലിയെ നാലാം നമ്പറില്‍ മാറ്റി വലിയ പരീക്ഷണം നടത്താന്‍ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ധൈര്യം കാട്ടിയേക്കും. എന്നാല്‍ കോലി ഇതിനോട് അനുകൂലമായി പ്രതികരിക്കുമോയെന്നതാണ് പ്രധാന കാര്യം. ഇങ്ങനെയൊരു മാറ്റം ബാറ്റിങ് ഓഡറില്‍ വരുത്താത്ത പക്ഷം സംതുലിതമായി മാറാന്‍ ഇന്ത്യക്ക് സാധിക്കാതെ പോവും. അതുകൊണ്ടുതന്നെ രാഹുലിന്റെ തിരിച്ചുവരവിനെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്.

രോഹിത്, ഇഷാന്‍, ശുബ്മാന്‍, കോലി എന്നിങ്ങനെ ടോപ് ഫോര്‍ വന്നാല്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഇഷാന്‍ ഇടം കൈയന്‍ ആണെന്നതിനാല്‍ ഇടത്-വലത് കൂട്ടുകെട്ടിനെ ടോപ് ഓഡറില്‍ ഇറക്കാനും സാധിക്കും. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമ്പോള്‍ ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്ക് നറുക്കുവീഴും. സഞ്ജുവിന് ഏഷ്യാ കപ്പില്‍ സീറ്റ് ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളില്‍ കൂടുതല്‍ പിന്തുണക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. ഇന്ത്യ പദ്ധതിയിടുന്ന മറ്റൊരു കാര്യം ഹാര്‍ദിക് പാണ്ഡ്യയെ മുന്നോട്ട് കയറി കളിപ്പിക്കുകയെന്നതാണ്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് തുടരുമ്പോള്‍ കോലിക്കും മൂന്നാം നമ്പറില്‍ കളിക്കാനാവും. നാലാം നമ്പറില്‍ ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് അഞ്ചാം നമ്പറില്‍ കളിക്കേണ്ടി വരും.

ശുബ്മാനെ നാലാം നമ്പറില്‍ കളിപ്പിക്കുകയും ഹാര്‍ദിക് അഞ്ചാം നമ്പറില്‍ തുടരുകയും ചെയ്യാം. അപ്പോഴും ഒരു പ്രശ്‌നമുള്ളത് ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവമാണ്. രോഹിത്, ശുബ്മാന്‍, കോലി, രാഹുല്‍/ശ്രേയസ്/ സഞ്ജു, ഹാര്‍ദിക്, സൂര്യകുമാര്‍ എന്നിവരാണ് ടോപ് 6ലേക്ക് പരിഗണിക്കപ്പെടുന്നവരില്‍. ഇവരെല്ലാം വലം കൈയന്‍മാരാണെന്നത് എതിരാളികള്‍ക്ക് തന്ത്രം മെനയാന്‍ കൂടുതല്‍ സൗകര്യമൊരുക്കും.

അതുകൊണ്ടുതന്നെ ഇഷാന്‍ കിഷനെ പ്ലേയിങ് 11 കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയാണ്. പക്ഷെ എവിടെ കളിപ്പിക്കുമെന്നതിനും ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. രാഹുലിനും ശ്രേയസിനും ഫിറ്റ്‌നസ് വീണ്ടെടുക്കാനാവാതെ പോയാല്‍ ഇന്ത്യക്ക് പണി കിട്ടുമെന്ന കാര്യം 100 ശതമാനം ഉറപ്പാണ്.

Story first published: Saturday, August 5, 2023, 11:23 [IST]
Other articles published on Aug 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+