Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുലും ശ്രേയസുമില്ല, സഞ്ജുവും പുറത്ത്, ഏഷ്യാ കപ്പിലെ ഇന്ത്യയുടെ സാധ്യതാ 11

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന അടുത്ത വലിയ പോരാട്ടം ഏഷ്യാ കപ്പാണ്. പാകിസ്താനാണ് ആതിഥേയരാവുന്നതെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിന് മുമ്പ് നടക്കുന്ന വലിയ ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ ഏഷ്യയിലെ രാജാക്കന്മാരായി ലോകകപ്പിന് പോവുകയെന്ന വലിയ ലക്ഷ്യത്തോടെയാവും ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുക.

എന്നാല്‍ പരിക്കാണ് ഇന്ത്യയെ തളര്‍ത്തുന്നത്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുമ്പോഴും കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ കളിക്കുന്ന കാര്യത്തില്‍ ഉറപ്പു പറയാറായിട്ടില്ല. ഏഷ്യാ കപ്പില്‍ ഇരുവരും കളിക്കാതിരുന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവും? നിലവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള സാധ്യതാ 11 പരിശോധിക്കാം.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനുമായിരിക്കും ഉണ്ടാവുക. ഇടം കൈയന്‍ താരം ടീമില്‍ വേണമെന്നത് നിര്‍ബന്ധമാണ്. അതുകൊണ്ടു തന്നെ ഇഷാന്‍ കിഷനെ ഓപ്പണിങ്ങിലേക്കെത്തിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇഷാനെയാണ് ഓപ്പണറാക്കിയിരുന്നത്. മൂന്ന് മത്സരത്തിലും ഫിഫ്റ്റി നേടി ഇഷാന്‍ തിളങ്ങുകയും ചെയ്തു. ഏഷ്യാ കപ്പില്‍ രോഹിത്തിനൊപ്പം ഇഷാനാവും ഓപ്പണറാവുകയെന്നാണ് സൂചനകളുള്ളത്.

മൂന്നാം നമ്പറില്‍ നിന്ന് വിരാട് കോലി പിന്നോട്ടിറങ്ങുമ്പോള്‍ ശുബ്മാന്‍ ഗില്‍ ആ റോളിലേക്കെത്തും. ഓപ്പണറായ ശുബ്മാന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അണ്ടര്‍ 19 ക്രിക്കറ്റിലടക്കം മൂന്നാം നമ്പറില്‍ കളിച്ചാണ് ശുബ്മാന്‍ ഗില്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്നാം നമ്പറില്‍ കളിപ്പിച്ചാലും ഗില്ലിന് മികവുകാട്ടാനായേക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം ഏറെക്കാലമായി നാലാം നമ്പര്‍ ഇന്ത്യക്ക് തലവേദനയാണ്.

virat kohli

അതുകൊണ്ടുതന്നെ വിരാട് കോലിയെ ആ റോളിലേക്കെത്തിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കരിയറില്‍ കൂടുതല്‍ മത്സരവും മൂന്നാം നമ്പറില്‍ കളിച്ച കോലിയെ പെട്ടെന്ന് നാലാം നമ്പറിലേക്ക് മാറ്റുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനും സാധ്യതകളേറെയാണ്. അഞ്ചാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയാവും കളിക്കുക. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്.

അദ്ദേഹത്തിന്റെ മധ്യനിരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറുമെന്നതില്‍ സംശയമില്ല. ആറാം നമ്പറിലേക്കെത്തുമ്പോഴാണ് ഒരു ആശയക്കുഴപ്പം. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ക്കാണ് അവസരം ലഭിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം സൂര്യകുമാറിന് തന്നെ ആറാം നമ്പര്‍ ലഭിക്കാനാണ് സാധ്യത കൂടുതല്‍. കുറഞ്ഞ പന്തുകളില്‍ നിന്ന് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള വെടിക്കെട്ട് ബാറ്റ്്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്.

എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ വലിയൊരു ഇംപാക്ട് സൃഷ്ടിച്ചിട്ടില്ല. പക്ഷെ സൂര്യയില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് ടീമിന്റെ പദ്ധതി. ഏഴാം നമ്പറില്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജക്ക് സീറ്റുറപ്പ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റാന്‍ പ്രതിഭയുള്ളവനാണ് ജഡേജ. എട്ടാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവുണ്ടാകും. സമീപകാലത്തായി കളിക്കുന്ന മത്സരങ്ങളിലെല്ലാം കുല്‍ദീപ് തിളങ്ങിയിട്ടുണ്ട്.

ശ്രീലങ്കയിലെ സാഹചര്യത്തില്‍ കുല്‍ദീപിന്റെ ബൗളിങ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒമ്പതാം നമ്പറില്‍ മുഹമ്മദ് ഷമിയാവും ഉണ്ടാവുക. സീനിയര്‍ സ്വിങ് പേസറെ ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ട്. 10ാം നമ്പറില്‍ മുഹമ്മദ് സിറാജിനാണ് അവസരം. തല്ലുകൊള്ളി ബൗളറില്‍ നിന്ന് സൂപ്പര്‍ താരമായി വളര്‍ന്ന ബൗളറാണ് സിറാജ്. അദ്ദേഹത്തിന് ടീമില്‍ സീറ്റുറപ്പാണ്.

11ാമനായി ജസ്പ്രീത് ബുംറയും കളിക്കും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി അദ്ദേഹം പുറത്തായിരുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് ബുംറ തിരിച്ചെത്തും. ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ബുംറയാണ്. ഇടവേളക്ക് ശേഷം മടങ്ങി വരുമ്പോള്‍ ബുംറ വിറപ്പിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Saturday, August 5, 2023, 13:43 [IST]
Other articles published on Aug 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+