അന്താരാഷ്ട്ര ടി20യില്‍ കഴിഞ്ഞ വര്‍ഷം വിവിധ ടീമുകള്‍ക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ടി20യിലെ ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ഇന്ത്യയുടെ നാലു കളിക്കാര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ക്യാപ്റ്റനായി നറുക്കുവീണത് മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്കു നയിക്കാനായതാണ് അദ്ദേഹത്തിനു ഐസിസി ടീമിന്റെയും ക്യാപ്റ്റനായി അവസരം ലഭിക്കാനുള്ള കാരണം.
ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് ഐസിസിയുടെ ടി20 ടീമിലുള്ളത്. ഇന്ത്യയുടെ നാലു പേരാണ് ഇലവനിലെത്തിയത്. ടുതല്‍ താരങ്ങള്‍ ടീമിലിടം നേടിയത് ഇന്ത്യയില്‍ നിന്നാണ്. മറ്റൊരു രാജ്യത്തു നിന്നും ഒന്നിലധികം കളിക്കാര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. നാലു ഇന്ത്യക്കാരെ മാറ്റി നിര്‍ത്തിയാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക എന്നീവിടങ്ങളില്‍ നിന്നും ഓരോ കളിക്കാര്‍ വീതവും തിരഞ്ഞെടുക്കപ്പെട്ടു.

ടീമില്‍ ആരൊക്കെ?
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരമായ ഇടംകൈയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡുമാണ് ഐസിസി ടീമിന്റെ ഓപ്പണിങ് ജോടികള്‍. ബാറ്റിങില്‍ കഴിഞ്ഞ വര്‍ഷം അത്ര തിളങ്ങിയില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ രോഹിത് കൈയടി നേടുക തന്നെ ചെയ്തു. 11 കളിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒരു സെഞ്ച്വറിയടക്കം 378 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 2024ല്‍ 15 ടി20കളിലാണ് ഹെഡ് കളിച്ചിട്ടുള്ളത്. 178.47 സ്‌ട്രൈക്ക് റേറ്റില്‍ 539 റണ്‍സും താരം അടിച്ചെടുത്തു.
ഐസിസി ഇലവനില്‍ മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഇംഗ്ലണ്ടിന്റെ ഇടിവെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ട്, പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ ആസം, വെസ്റ്റ് ഇന്‍ഡീസിന്റെ തീപ്പൊരി ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാണ് പൂരന്‍ എന്നിവരാണ്. ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും പൂരന്‍ തന്നെ.
ഇംഗ്ലണ്ടിനായി കഴിഞ്ഞ വര്‍ഷം 17 ടി20കളില്‍ നിന്നും 164.43 സ്‌ട്രൈക്ക് റേറ്റില്‍ 467 റണ്‍സ് സാള്‍ട്ട് അടിച്ചെടുത്തു. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ബാബറാവട്ടെ പാകിസ്താനു വേണ്ടി24 ടി20കളില്‍ കളിച്ചിരുന്നു. 33.54 ശരാശരിയില്‍ 738 റണ്‍സും നേടി. പൂരന്റെ പ്രകടനത്തിലക്കു വന്നാല്‍ 21 മല്‍സരങ്ങളില്‍ നിന്നും 142.33 സ്‌ട്രൈക്ക് റേറ്റില്‍ 464 റണ്‍സാണ് സമ്പാദ്യം. രണ്ടു ഫിഫ്റ്റികളടക്കമാണിത്.
ഐസിസിയുടെ ടി20 ഇലവനില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലുള്ളത് ഓള്‍റൗണ്ടര്‍മാരാണ്. ഒരാള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ മറ്റൊരാള്‍ സിംബാബ്‌വെയുടെ സിക്കന്തര്‍ റസ്സയുമാണ്. ആറാമനായാണ് റസ്സ ബാറ്റ് ചെയ്യുക. തൊട്ടു താഴെയാണ് ഹാര്‍ദിക്. 24 മല്‍സരങ്ങളില്‍ നിന്നും 573 റണ്‍സും 24 വിക്കറ്റുകളും റസ്സ സ്വന്തമാക്കിയിട്ടുണ്ട്. ഹാര്‍ദിക് 17 ടി20കളിലാണ് കളിച്ചത്. 352 റണ്‍സ് നേടിയ അദ്ദേഹം 16 വിക്കറ്റുകളും കൈക്കലാക്കി.

ഇലവനില മറ്റു നാലു പേര്‍ അഫ്ഗാന്‍ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ റാഷിദ് ഖാന്‍, ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസംരംഗ, ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരുമാണ്. റാഷിദ് 14 കളിയില്‍ 31 വിക്കറ്റുകളാണ് പിഴുതത്. ഹസരംഗ 20 മാച്ചില്‍ നിന്നും 179 റണ്‍സും 38 വിക്കറ്റുകളും നേടി. ബുംറ എട്ടു കളിയില്‍ 15ഉം അര്‍ഷ്ദീപ് 18 കളിയില്‍ നിന്നും 36 വിക്കറ്റുകളുമാണ് പിഴുതത്.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
സഞ്ജുവിനെ തഴഞ്ഞു
ടി20യില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഐസിസി ഇലവനില്‍ നിന്നും തഴയപ്പെട്ടു. 13 ടി20കളിലാണ് 2024ല്‍ അദ്ദേഹം കളിച്ചത്. 183 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 436 റണ്‍സും സഞ്ജു അടിച്ചെടുത്തു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു.
ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ബാബര്‍ ആസം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), സിക്കന്തര്‍ റസ്സ, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, വനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.