സച്ചിനില്ലാതെ ഓള്‍ടൈം ടെസ്റ്റ് ഇലവന്‍! അമ്പരന്ന് ആരാധകര്‍- ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍

ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാതെ ക്രിക്കറ്റില്‍ ഒരു ഓള്‍ടൈം ഗ്രേറ്റസ്റ്റ് ഇലവനോ? അങ്ങനെ അതും സംഭവിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും നിലവില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ക്കു അവകാശിയുമായ സച്ചിനെ തഴഞ്ഞ് ഒരു ഇലവന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യാഹൂ ക്രിക്കറ്റ്.
ഓള്‍ടൈം ഗ്രേസ്റ്റസ്റ്റ് ടെസ്റ്റ് ഇലവനില്‍ നിന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഒഴിവാക്കപ്പെട്ടത്. സച്ചിനില്ലാത്ത ടെസ്റ്റിലെ ഓള്‍ടൈം ഇലവന്‍ കണ്ട് അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ഇന്ത്യയുടെ രണ്ടു പേര്‍
ഇന്ത്യയില്‍ നിന്നും രണ്ടു താരങ്ങളാണ് ഈ ഇലവനിലേക്കു തിരഞ്ഞടുക്കപ്പെട്ടത്. രണ്ടു പേരും മുന്‍ ബാറ്റിങ് ഇതിഹാസങ്ങളാണ്. ഒന്ന് ഓപ്പണിങ് വിസ്മയം സുനില്‍ ഗവാസ്‌കറാണെങ്കില്‍ മറ്റൊരാള്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ്.
ബൗളിങില്‍ ഇന്ത്യയില്‍ നിന്നും ആര്‍ക്കും തന്നെ ഇലവന്റെ ഭാഗമാവാന്‍ കഴിഞ്ഞില്ലെന്നതു നിരാശാജനകമാണ്. സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയടക്കമുള്ളവര്‍ തഴയപ്പെട്ടു.

രണ്ടു പേര്‍ വീതം
ഓരോ രാജ്യങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് ഇലവനില്‍ ഇടം പിടിച്ചത് എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഇന്ത്യയെക്കൂടാതെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രണ്ടു താരങ്ങള്‍ വീതം ഇലവന്റെ ഭാഗമായി. എന്നാല്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ ടീമുകളില്‍ നിന്നും ആരും തന്നെ ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ല.

റിച്ചാര്‍ഡ്‌സ് നയിക്കും
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഓള്‍ടൈം ഇലവനെ നയിക്കുന്നത്. ഇലവന്റെ വിക്കറ്റ് കീപ്പറായി നറുക്കുവീണത് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന കുമാര്‍ സങ്കക്കാരയ്ക്കാണ്.
ഓസ്ട്രലിയയുടെ ആദം ഗില്‍ക്രിസ്റ്റ് അടക്കമുള്ളവരെ പിന്തള്ളിയാണ് സങ്കക്കാര ഓള്‍ടൈ ഗ്രേറ്റസ്റ്റ് ഇലവന്റെ വിക്കറ്റ് കീപ്പറായി മാറിയത്.

ഓള്‍ടൈം ഗ്രേറ്റസ്റ്റ് ടെസ്റ്റ് ഇലവന്‍
അലെസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്), സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ), ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ), വിവിയന്‍ റിച്ചാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വെസ്റ്റ് ഇന്‍ഡീസ്), രാഹുല്‍ ദ്രാവിഡ് (ഇന്ത്യ), കുമാര്‍ സങ്കക്കാര (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), ജാക്വിസ് കാലിസ് (സൗത്താഫ്രിക്ക), ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്), ഡെയ്ല്‍ സ്റ്റെയ്ന്‍ (സൗത്താഫ്രിക്ക), കോട്‌നി വാല്‍ഷ് (വെസ്റ്റ് ഇന്‍ഡീസ്), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications