Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മുഖ്യ ശത്രു' ധോണിയെ എടുത്തു, രോഹിത്തില്ല!- ഗംഭീറിന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍

ഇന്ത്യയുടെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇടംകൈയന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ഗൗതം ഗംഭീര്‍. പല പ്രമുഖ താരങ്ങളും ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ചില വമ്പന്‍ താരങ്ങള്‍ ഒഴിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെയെയാണ് ഗംഭീര്‍ തന്റെ ഇലവന്റെ നായകനാക്കിയിരിക്കുന്നത്. തന്റെ ജീവന്‍ ആര്‍ക്കെങ്കിലും നല്‍കാന്‍ തയ്യാറാണെങ്കില്‍ അതു കുംബ്ലെയ്ക്കായിരിക്കുമെന്നും ഗംഭീര്‍ പറയുന്നു.

1

മുഖ്യ ശത്രുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഗംഭീര്‍ തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ധോണി നായകനായിരിക്കെയാണ് ഗംഭീര്‍ ദേശീയ ടീമില്‍ നിന്നും പുറത്തായത്. പിന്നീട് ധോണിയെ കുറ്റപ്പെടുത്തിക്കൊണ്ട് പല അഭിപ്രായപ്രകടനങ്ങളും ഗംഭീര്‍ നടത്തുകയും ചെയ്തിരുന്നു. ഗംഭീറിന്റെ ഓള്‍ടൈം ഇലവനില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങളിലൊരാള്‍ നിലവിലെ ക്യാപ്റ്റനും ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കു അവകാശിയുമായ രോഹിത് ശര്‍മയാണ്. മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും ഇടമില്ല. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറ എന്നിവര്‍ക്കും ഇലവനില്‍ ഇടം ലഭിച്ചില്ല.

2

ഇന്ത്യക്കു രണ്ടു ലോകകപ്പുകളടക്കം മൂന്നു ഐസിസി ട്രോഫികള്‍ നേടിത്തന്ന ക്യാപ്റ്റനായിട്ടും എംഎസ് ധോണിക്കു പകരം അനില്‍ കുംബ്ലെയ്ക്കു ക്യാപ്റ്റന്‍സി നല്‍കാനുള്ള കാരണവും ഗംഭീര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ദേശീയ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാനും വീരേന്ദര്‍ സെവാഗും ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കെ അനില്‍ കുംബ്ലെ അവിടേക്കു വന്നു. എന്തു തന്നെ സംഭവിച്ചാലും, എട്ടു ഡെക്കുകള്‍ നേടിയാലും ഈ പരമ്പരയില്‍ നിങ്ങള്‍ തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നു കുംബ്ലെ പറഞ്ഞു.

3

എന്റെ കരിയറില്‍ ആരില്‍ നിന്നും ഞാന്‍ ഇതുപോലെ പറഞ്ഞത് കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ ജീവന്‍ മറ്റൊരാള്‍ക്കു നല്‍കേണ്ടി വന്നാല്‍ അതു കുംബ്ലെയ്ക്കായിരിക്കും. അന്നു അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും തന്റെ ഹൃദയത്തിലുണ്ടെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

4

സൗരവ് ഗാംഗുലി, എംഎസ് ധോണി, വിരാട് കോലി എന്നിവരെപ്പോലെ ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യയെ കൂടുതല്‍ വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനായി അനില്‍ കുംബ്ലെ മാറുമായിരുന്നുവെന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.കുംബ്ലെയ്ക്കു ദീര്‍ഘകാലം ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധിച്ചില്ല. അതിനായിരുന്നെങ്കില്‍ നായകനെന്ന നിലയില്‍ ഒരുപാട് റെക്കോര്‍ഡുകള്‍ കുറിക്കുമായിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീവിടങ്ങളിയെ കടുപ്പമേറിയ പരമ്പരകളില്‍ ഇന്ത്യയെ കുംബ്ലെ നയിച്ചതായും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു

5

മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും വെടിക്കെട്ട് ബാറ്ററായ വീരേന്ദര്‍ സെവാഗുമാണ് ഗൗതം ഗംഭീറിന്റെ ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്ന്, നാല് പൊസിഷനുകളില്‍ കളിക്കുക രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരായിരിക്കും. അഞ്ചാം നമ്പറില്‍ വിരാട് കോലിയാണ്. മുന്‍ ഇതിഹാസ നായകന്‍ കൂടിയായ കപില്‍ ദേവാണ് ഇലവനിലെ ഒരേയൊരു ഓള്‍റൗണ്ടര്‍. ബൗളിങില്‍ രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും സ്പിന്നര്‍മാരുമാണ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.കുംബ്ലെയുടെ സ്പിന്‍ പങ്കാളി മുന്‍ ഇതിഹാസ ഓഫ് സ്പിന്നറായ ഹര്‍ഭജന്‍ സിങാണ്.

ഗംഭീറിന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍

ഗംഭീറിന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍

സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, കപില്‍ ദേവ്, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍), സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്.

Story first published: Sunday, March 13, 2022, 21:07 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+