Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: രോഹിത് ഔട്ട്! മലിങ്കയുമില്ല, ഐപിഎല്ലിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് മാക്‌സ്വെല്‍

ഐപിഎല്ലിലെ തന്റെ ഫേവറിറ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഭാഗമായിരുന്ന അദ്ദേഹം വരാനിരിക്കുന്ന സീസണില്‍ ആദ്യമായി വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബിയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ചില സര്‍പ്രൈസസുകളുമായാണ് മാക്‌സി തന്റെ ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്.

1

അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണമറുമായ രോഹിത് ശര്‍മ ഒഴിവാക്കപ്പെട്ടുവെന്നതാണ് മാക്‌സ്വെല്ലിന്റെ ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ്. മുംബൈയുടെയും ശ്രീലങ്കയുടെയും മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയും ഇലവനില്‍ ഇല്ലെന്നത് മറ്റൊരു സര്‍പ്രൈസാണ്. ഐപിഎല്ലില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്ത, പുതിയ സീസണില്‍ ഒരു ടീമിന്റെയും ഭാഗമല്ലാത്ത പേസര്‍ മോഹിത് ശര്‍മയെയും മാക്‌സ്വെല്‍ തന്റെ ഇലവനിലെടുത്തത് വേറെയൊരു സര്‍പ്രൈസായിരിക്കുകയാണ്. ഈ മൂന്നു പേരെയും മാറ്റിനിര്‍ത്തിയാല്‍ ഇലവിനെ മറ്റുള്ളവരുടെ സെലക്ഷന്റെ കാര്യത്തില്‍ ആരും നെറ്റി ചുളിക്കില്ല.

തന്റെ പുതിയ നായകന്‍ വിരാട് കോലിയെയും സണ്‍റൈസേഴ്‌സ് ഹൈദാബാദിന്റെ ക്യാപ്റ്റനും നാട്ടുകാരനുമായ ഡേവിഡ് വാര്‍ണറെയുമാണ് മാക്‌സ്വെല്‍ ഫേവറിറ്റ് ഇലവന്റെ ഓപ്പണര്‍മാര്‍ ആക്കിയിരിക്കുന്നത്. സ്ഥിരം പൊസിഷനായ മൂന്നാംനമ്പറില്‍ നിന്നു മാറി വരാനിരിക്കുന്ന സീസണില്‍ കോലി ആര്‍സിബിക്കു വേണ്ടി ഓപ്പണറായി കളിക്കാനാരിക്കെയാണ് ഇതേ റോളിലേക്കു അദ്ദേഹത്തെ ഓസീസ് സൂപ്പര്‍ താരം പരിഗണിച്ചത്.

2

മൂന്നാംനമ്പറില്‍ മറ്റൊരു ആര്‍സിബി താരവും ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ് കളിക്കും. നാലാം നമ്പറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയിറങ്ങുമ്പോള്‍ അഞ്ചാംസ്ഥാനം മാക്‌സ്വെല്‍ സ്വയം തന്റെ പേരാണ് ഉള്‍പ്പെടുത്തിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ ഇറങ്ങുമ്പോള്‍ ഏഴംസ്ഥാനം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകനായ എംഎസ് ധോണിക്കാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും ധോണിയാണ്.

ഇലവനിലെ ഒരേയൊരു സ്പിന്നര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കന്നി സീസണ്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങാണ്. മോഹിത് ശര്‍മയോടൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് ബൗളിങ് കൈകാര്യം ചെയ്യും. 2013 മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ മോഹിത്തിനെ ഇത്തവണ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു പേസര്‍. ഐപിഎല്ലില്‍ 86 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് മോഹിത്തിനുണ്ട്.

3

മാക്‌സ്വെല്ലിന്റെ ഐപിഎല്‍ ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഹര്‍ഭജന്‍ സിങ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), മോഹിത് ശര്‍മ (ഈ സീസണില്‍ ടീമില്ല), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

Story first published: Friday, April 2, 2021, 15:26 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+