Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

3 ഡബിളടിച്ച രോഹിത്തില്ല!! ധോണിയുണ്ട്, ഏകദിനത്തില്‍ എബിഡിയുടെ ടോപ്പ് 5 ബാറ്റേഴ്‌സ്

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഞ്ചു ബാറ്റര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസവും 360 ബാറ്ററുമായ എബി ഡിവില്ലിയേഴ്‌സ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഈ ഫോര്‍മാറ്റില്‍ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മഹാന്‍മാരായ ബാറ്റര്‍മാര്‍ ആരൊക്കെയാണന്നു എബിഡി ചൂണ്ടിക്കാണിച്ചത്.

അഞ്ചു പേരില്‍ മൂന്നു താരങ്ങളും ഇന്ത്യക്കാരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക ടീമുകളിലെ ഓരോ കളിക്കാര്‍ വീതവും ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. പക്ഷെ ഏറ്റവും വലിയ സര്‍പ്രൈസ് ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക താരവും ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശിയുമായ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തഴയപ്പെട്ടുവെന്നതാണ്. ലിസ്റ്റില്‍ ആരൊക്കെയാണുള്ളതെന്നു നോക്കാം.

MS DHONI

ആദ്യ മൂന്നും ഇന്ത്യക്കാര്‍

എബിഡിയുടെ ടോപ്പ് ഫൈവ് ബാറ്റര്‍മാരില്‍ ആദ്യത്തെ മൂന്നു പേരും ഇന്ത്യന്‍ താരങ്ങളാണെന്നാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ക്യാപ്റ്റനുമായ എംഎസ് ധോണിയെയാണ് തന്റെ ലിസ്റ്റില്‍ അദ്ദേഹം ആദ്യമായി ഉള്‍പ്പെടുത്തിയത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന അദ്ദേഹം ഈ ഫോര്‍മാറ്റില്‍ 50ന് മുകളില്‍ ശരാശരിയില്‍ 12,303 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 10 സെഞ്ച്വറികളും 73 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ധോണിക്കു ശേഷം രണ്ടാമതായി എബിഡി എലൈറ്റ് ലിസ്റ്റിലുള്‍പ്പെടുത്തിയത് അടുത്ത സുഹൃത്തും റണ്‍മെഷീനുമായ വിരാട് കോലിയെയാണ്. ആധുനിക ക്രിക്കറ്റിലെ ബെസ്‌റ്റെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് അദ്ദേഹം. ഇപ്പോള്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലും കോലി ഇതു തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്തിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. 58ന് മുകളില്‍ ശരാശരിയില്‍ കോലി ഇതിനകം വാരിക്കൂട്ടിയത് 14,180 റണ്‍സാണ്. 51 സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണിത്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. 74 ഫിഫ്റ്റികള്‍ സ്വന്തം പേരില്‍ കുറിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.

കോലിക്കു ശേഷം മൂന്നാം നമ്പറില്‍ എബിഡി തിരഞ്ഞെടുത്തത് ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാണ്. ക്രിക്കറ്റ് ദൈവമെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ഈ ഫോര്‍മാറ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ്. മാത്രമല്ല, ഈ ഫോര്‍മാറ്റില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളുടെയും അവകാശിയുമാണ്. ഇതില്‍ പലതും ഒരിക്കലും തിരുത്തപ്പെടാന്‍ കഴിയാത്തവയുമാണ്.

SACHIN KOHLI

18,426 റണ്‍സാണ് ഏകദിനത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. 42ന് മുകളില്‍ ശരാശരിയോടെയാണിത്. നേരത്തേ ഏകിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡും ദീര്‍ഘകാലം അദ്ദേഹത്തിന്റെ പേരിലായിരുന്നു.

49 സെഞ്ച്വറികളാണ് സച്ചിന്‍ കുറിച്ചത്. എന്നാല്‍ പിന്നീട് കോലി ഇതു തിരുത്തുകയായിരുന്നു. ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സച്ചിനു സാധിച്ചിട്ടുണ്ട്. രണ്ടു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 154 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

ശേഷിച്ച 2 പേര്‍ ആരെല്ലാം

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിങ്, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് എന്നിവരാണ് എബിഡിയുടെ ടോപ്പ് ഫൈവ് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.

അഗ്രസീവ് ബാറ്ററായിരുന്ന പോണ്ടിങ് ഓസീസിന്റെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളും കൂടിയാണ്. 42 ശരാശരിയില്‍ 13,704 റണ്‍സ് ഏകദിനത്തില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 30 സെഞ്ച്വറികളും 82 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

എന്നാല്‍ ബാറ്റും ബോളും കൊണ്ട് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള അസാധാരണ മാച്ച് വിന്നറായിരുന്നു കാലിസ്. 17 സെഞ്ച്വറികളക്കം 11,579 റണ്‍സാണ് ഏകദിനത്തില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്. ബൗളിങിലാവട്ടെ നാലിന് തൊട്ടുമുകളില്‍ ഇക്കോണി റേറ്റില്‍ 273 വിക്കറ്റുകളും കാലിസ് സ്വന്തമാക്കി.

Story first published: Friday, March 7, 2025, 7:09 [IST]
Other articles published on Mar 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+