Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി, ദ്രാവിഡ്, രോഹിത് ഇല്ല! ഇതു പ്രസാദിന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1,000 ഏകദിന മല്‍സരങ്ങളെന്ന വമ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ്. ചില വമ്പന്‍ താരങ്ങളെ അദ്ദേഹം തന്റെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കാണാം. നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ, മുന്‍ നായകന്മാരും ബാറ്റിങ് ഇതിഹാസങ്ങളുമായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയും ഒഴിവാക്കപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ കളിക്കാനിറങ്ങിയതോടെയാണ് ഇന്ത്യ 1000 മല്‍സരങ്ങള്‍ തികച്ചത്. ഈ റെക്കോര്‍ഡിന് അവകാശിയായ ആദ്യത്തെ രാജ്യമായും ഇന്ത്യ മാറുകയും യെയ്തിരുന്നു.

1

മുന്‍ ബാറ്റിങ് ഇതിഹാസവും റെക്കോര്‍ഡുകളുടെ രാജാവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്പണിങ് പങ്കാളിയായി മുന്‍ വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗാണ് ഓള്‍ടൈം ഇലവനിലേക്കു വന്നിരിക്കുന്നത്. സച്ചിന്റെ ടീമിലെ സ്ഥാനം ആരും ചോദ്യം ചെയ്യില്ലെങ്കിലും സെവാഗിനെ ഓപ്പണിങ് പങ്കാളിയാക്കിയതിനോടു ഒരു വിഭാഗം ആരാധകര്‍ക്കു യോജിപ്പില്ല. അവര്‍ ഇതു വെങ്കടേഷ് പ്രസാദിന്റെ ഓള്‍െൈട ഇലവന്റെ ട്വീറ്റിനു താഴെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെവാഗിനു പകരം രോഹിത് ശര്‍മായിയിരുന്നു സച്ചിന്റെ ഓപ്പണിങ് പങ്കാളിയാവേണ്ടിയിരുന്നത് എന്നാണ് ഇവരുടെ അഭിപ്രായം.

2

മുന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളുമായ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ കളിക്കുക. നാലാമനായി വെങ്കടേഷ് പ്രസാദ് തിരഞ്ഞെടുത്തിരിക്കുന്നത് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയാണ്. ഒത്തുകളി വിവാദത്തിലകപ്പെട്ടു പ്രതിച്ഛായക്കു മങ്ങലേറ്റിരുന്നെങ്കിലും ഇന്ത്യയുടെ ക്ലാസിക് ബാറ്റര്‍മാരില്‍ ഒരാളും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്നു അസ്ഹര്‍.

3

അഞ്ചാം നമ്പറില്‍ കളിക്കാനിറങ്ങുക മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്ന യുവി ഇന്ത്യക്കു വേണ്ടി നേരത്തേ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുവരാജിനു ശേഷം പ്രസാദിന്റെ ഇലവനിലെ ആറാം നമ്പറില്‍ ഇറങ്ങുക മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറും ഫിനിഷറുമായ എംഎസ് ധോണിയാണ്.

4

ധോണിക്കു പിന്നില്‍ ഏഴാം സ്ഥാനത്തുള്ള മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ കപില്‍ ദേവാണ്. 1983ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ച അദ്ദേഹം രാജ്യം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. കപിലിനു പിറകിലായി എട്ടും ഒമ്പതും സ്ഥാനങ്ങളില്‍ രണ്ടു ഇതിഹാസസ്പിന്‍ ജോടികള്‍ കളിക്കും. ഒന്ന് അനില്‍ കുംബ്ലയാണെങ്കില്‍ മറ്റൊരാള്‍ ഹര്‍ഭജന്‍ സിങാണ്. തുടര്‍ന്നെത്തുക രണ്ടു ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരാണ്. ഒരാള്‍ ജവഗല്‍ ശ്രീനാഥും മറ്റൊരാള്‍ സഹീര്‍ ഖാനുമാണ്.

പ്രസാദിന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍

പ്രസാദിന്റെ ഓള്‍ടൈം ഇന്ത്യന്‍ ഇലവന്‍

വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, യുവരാജ് സിങ്, എംഎസ് ധോണി, കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍.

Story first published: Sunday, February 6, 2022, 20:10 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+