Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയുടെ 3 പേര്‍, രോഹിത്തില്ല! സഞ്ജുവും ഔട്ട്; ഭോഗ്‌ലെയുടെ ഓള്‍ടൈം ഐപിഎല്‍ 11

ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ചില വമ്പന്‍ കളിക്കാര്‍ അദ്ദേഹത്തിന്റെ ടീമില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇക്കൂട്ടത്തില്‍ പ്രധാപ്പെട്ടയാള്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാളും മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്.

പ്രധാനമായും അഞ്ചു ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കളിക്കാര്‍ മാത്രമേ ഭോഗ്‌ലെയുടെ ഇലവന്റെ ഭാഗമായിട്ടുള്ളൂ. കൂടുതല്‍ താരങ്ങളുള്ളത് മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളില്‍ നിന്നാണ്. അവരുടെ മൂന്നു പേര്‍ വീതം ഇലവനില്‍ സ്ഥാനം പിടിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ രണ്ടു പേര്‍ വീതവും ഇലവനിലുണ്ട്. ശേഷിച്ച ഒരാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നുമാണ്.

VIRAT KOHLI

ഇലവന്റെ ഓപ്പണര്‍മാര്‍

ഓള്‍ടൈം ഐപിഎല്‍ ഇലവന്റെ ഓപ്പണര്‍മാരായി ഭോഗ്‌ലെ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടു ആര്‍സിബി താരങ്ങളെയാണ്. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലും റണ്‍മെഷീന്‍ വിരാട് കോലിയുമാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഓപ്പണിങിലെ സ്ഥിരം സാന്നിധ്യമായ രോഹിത്തിനെ തഴഞ്ഞാണ് അടുത്തിടെ മാത്രം മൂന്നാം നമ്പര്‍ വിട്ട് ഓപ്പണിങിലേക്കു വന്ന കോലിയെ ഭോഗ്‌ലെ തന്റെ ഇലവന്റെ ഓപ്പണറാക്കിയത്.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി ഓപ്പണറായെത്തി റണ്‍വേട്ട നടത്താന്‍ കോലിക്കായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയതും അദ്ദേഹമാണ്. ഗെയ്‌ലാവട്ടെ ആര്‍സിബിക്കായി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും കളിച്ചിട്ടുള്ള താരമാണ്. ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.

മധ്യനിരയില്‍ ആരൊക്കെ?

ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറിലുള്ളത് മുന്‍ സിഎസ്‌കെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. ചിന്നത്തലയെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. ഒരു സമയത്തു ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തും റെയ്‌നയായിരുന്നു. പിന്നീട് അദ്ദേഹത്തെ കോലി ഓവര്‍ടേക്ക് ചെയ്യുകയായിരുന്നു.

റെയ്‌നയ്ക്കു ശേഷം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ആര്‍സിബിയുടെ മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസവും 360 ബാറ്ററുമായ എബി ഡിവില്ലിയേഴ്‌സും സിഎസ്‌കെയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുമാണ്. ആര്‍സിബിയുടെ ഏറ്റവും വിശ്വസ്തനായ താരമായിരുന്ന അദ്ദേഹം ടീമിനു വേണ്ടി പല ഗംഭീര ഇന്നിങ്‌സുകളും കളിക്കുകയും ചെയ്തിട്ടുണ്ട്. തോല്‍വിയുടെ വക്കില്‍ നിന്നു പോലും എബിഡിയുടെ വെടിക്കെട്ട് പ്രകടനങ്ങള്‍ ആര്‍സിബിയെ രക്ഷിച്ചിട്ടുമുണ്ട്.

MS DHONI

ധോണിയാവട്ടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളും ഫിനിഷറുമാണ്. അഞ്ചു ഐപിഎല്‍ ട്രോഫികളാണ് അദ്ദേഹം സിഎസ്‌കെയ്ക്കു സമ്മാനിച്ചത്. ക്യാപ്റ്റസി റുതുരാജ് ദഗെയ്ക്വാദിനു കൈമാറിയെങ്കിലും ധോണി ഇപ്പോഴും കളി തുടരുകയാണ്. ഭോഗ്‌ലെയുടെ ഇലവന്റെ ക്യാപ്റ്റനും അദ്ദേഹമാണ്.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര

ഇലവനില്‍ ഓള്‍റൗണ്ടര്‍മാരായി ഉള്‍പ്പെട്ടിരിക്കുന്നത് മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ പ്ലെയറുമായ ഹാര്‍ദിക് പാണ്ഡ്യയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വമ്പടനിക്കാരനായ താരം ആന്ദ്രെ റസ്സലുമാണ്. ടീമുകളുടെ തുറുപ്പുചീട്ടുകള്‍ കൂടിയാണ് ഇരുവരും.

ബൗളിങ് നിരയിലേക്കു വന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്നത്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുംബൈയുടെ മുന്‍ ഇതിഹാസം ലസിത് മലിങ്കയും നിലവിലെ കുന്തമുനയായ ജസ്പ്രീത് ബുംറയുമാണ്.

ഹര്‍ഷ ഭോഗ്‌ലെയുടെ ഓള്‍ടൈം 11

ക്രിസ് ഗെയ്ല്‍, വിരാട് കോലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആന്ദ്രെ റസ്സല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

Story first published: Saturday, August 31, 2024, 6:51 [IST]
Other articles published on Aug 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+