
എവിടെ ധോണി?
ഓള്‍ടൈം ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ് ക്യാപ്റ്റന്‍ കൂള്‍ ധോണിയാണ്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമായ ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ധോണിയെ എന്തുകൊണ്ട് തഴഞ്ഞുവെന്നത് ആരെയും ആശ്ചര്യപ്പെടുത്തും.
സിഎസ്‌കെയെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനും കൂടുതല്‍ തവണ ട്രോഫിയേറ്റുവാങ്ങിയ രണ്ടാമത്തെ നായകനുമാണ് അദ്ദേഹം. കൂടാതെ സിഎസ്‌കെയ്‌ക്കൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ വേറെയും റെക്കോര്‍ഡുകള്‍ ധോണിയുടെ പേരിലുണ്ട്. ഫിനിഷറായും വിക്കറ്റ് കീപ്പറുമായെല്ലാം കസറിയിട്ടുള്ള അദ്ദേഹത്തെ പക്ഷെ സൂര്യ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

മുംബൈയുടെ നാലു പേര്‍
താനുള്‍പ്പെടെ മുംബൈയിലെ മൂന്നു സഹതാരങ്ങളെയാണ് സൂര്യ ഇലവനിലെടുത്തത്. ഒന്ന് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ തന്നെയാെണങ്കില്‍ മറ്റുള്ളവര്‍ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും രണ്ടു പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നു നായകന്‍ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ മിസ്റ്റര്‍ 360 എബി ഡിവില്ലിയേഴ്‌സാണ്.
രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാഹാബാദ്, പഞ്ചാബ് കിങ്‌സ് എന്നിയില്‍ നിന്നും ഓരോ താരങ്ങള്‍ വീതമെത്തിയപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നു മാത്രം ആരുമില്ല.

രോഹിത്-ബട്‌ലര്‍ ഓപ്പണിങ്
രോഹിത്തും രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നാമനായി കോലിയും നാലാം നമ്പറില്‍ സൂര്യയും കളിക്കും. എബിഡിയാണ് അഞ്ചാമന്‍. ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്, ആന്ദ്രെ റസ്സല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
റാഷിദ് ഖാനാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും.

സൂര്യയുടെ ഓള്‍ടൈം ഇലവന്‍
രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), മുഹമ്മദ് ഷമി (പഞ്ചാബ് കിങ്‌സ്).


Click it and Unblock the Notifications