ധോണിയും കോലിയും രോഹിത്തുമില്ല, ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍, ക്യാപ്റ്റന്‍ ഗാംഗുലി

മുംബൈ: ലോക ക്രിക്കറ്റിന്റെ അഭിമാനമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിന്റെ ചരിത്ര താളുകളില്‍ സച്ചിനെന്ന പേരിനോടൊപ്പം നില്‍ക്കാന്‍ ഇതുവരെ ആരും ഉണ്ടായിട്ടില്ലെന്ന് പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നിങ്ങനെ ഒരിക്കലും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത പല റെക്കോഡുകള്‍ക്കുമുടമയാണ് സച്ചിന്‍. അതുകൊണ്ടാണ് സച്ചിന്‍ ഇതിഹാസമായി മാറുന്നത്. ക്രിക്കറ്റിനെ സച്ചിനോളം തൊട്ടറിഞ്ഞ മറ്റാരുമില്ലെന്ന് പറയാം. ഇപ്പോഴിതാ തന്റെ ഓള്‍ടൈം ബെസ്റ്റ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ആധുനിക ക്രിക്കറ്റിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ എംഎസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയുമൊന്നുമില്ലാത്ത ടീമിനെയാണ് സച്ചിന്‍ തിരഞ്ഞെടുത്തത്. ടീമിന്റെ നായകനായി മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയാണ് സച്ചിന്‍ ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. സച്ചിന്‍ തിരഞ്ഞെടുത്ത് ഓള്‍ടൈം ബെസ്റ്റ് 11 ഇതാ.

ഓപ്പണര്‍മാരായി വീരേന്ദര്‍ സെവാഗും ബ്രയാന്‍ ലാറയുമാണുള്ളത്. സെവാഗ് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണം ലഭിച്ചിട്ടുള്ള സെവാഗ് ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് അദ്ദേഹം. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടിയപ്പോള്‍ സെവാഗും ടീമിന്റെ ഭാഗമായിരുന്നു.
ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത് സുനില്‍ ഗവാസ്‌കറാണ്. പൊതുവേ ക്ലാസിക് ബാറ്റ്‌സ്മാന്‍ വിശേഷണമുള്ള ഗവാസ്‌കര്‍ വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിനെയല്ല സച്ചിന്‍ പരിഗണിച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറക്കാണ് അവസരം. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങിയിരുന്ന ലാറ ടെസ്റ്റില്‍ 400 റണ്‍സെന്ന നേട്ടത്തിലെത്തിയ ഏക താരമാണ്.

നാലാം നമ്പറില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനാണ് സച്ചിന്‍ അവസരം നല്‍കിയത്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന ഓള്‍റൗണ്ടറായിരുന്നു അദ്ദേഹം. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ അദ്ദേഹം ഓള്‍റൗണ്ട് മികവ് കാട്ടിയിട്ടുണ്ട്. അഞ്ചാമനായി ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലിസാണ്. സ്റ്റാര്‍ ഓള്‍റൗണ്ടറായ കാലിസ് പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. മൂന്ന് ഫോര്‍മാറ്റിലും കാലിസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്.

ആറാമനായി സൗരവ് ഗാംഗുലിയാണ്. ടീമിന്റെ നായകനും അദ്ദേഹമാണ്. 2003ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചത് ഗാംഗുലിയായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന ഗാംഗുലി ടോപ് ഓഡറിലാണ് ബാറ്റ് ചെയ്തിരുന്നത്. വിക്കറ്റ് കീപ്പറായി എംഎസ് ധോണിക്ക് സ്ഥാനമില്ല. മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനാണ് അവസരം. ബാറ്റുകൊണ്ടും വിക്കറ്റ് കീപ്പിങ്ങുകൊണ്ടും മികച്ച റെക്കോഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്.

എട്ടാമനായി ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണിനാണ് അവസരം. ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള വോണ്‍ കഴിഞ്ഞിടെയാണ് മരണപ്പെട്ടത്. ഒമ്പതാം നമ്പറില്‍ മുന്‍ പാക് നായകനും സൂപ്പര്‍ പേസറുമായ വസിം അക്രമാണുള്ളത്. റിവേഴ്‌സ് സ്വിങ് അക്രത്തെപ്പോലെ മനോഹരമായി വഴങ്ങുന്ന മറ്റൊരു ബൗളറില്ലെന്ന് പറയാം. 10ാമനായി സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണുള്ളത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച ഹര്‍ഭജന്‍ 2007, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയിച്ച ടീമിന്റെ ഭാഗമായിരുന്നു. അവസാന സ്ഥാനം ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെയാണ്. ലൈനും ലെങ്തുംകൊണ്ട് വിസ്മയിപ്പിച്ചിരുന്ന മഗ്രാത്ത് സച്ചിനെയും കരിയറില്‍ വളരെയധികം പ്രയാസപ്പെടുത്തിയിരുന്നു. 2003ലെ ലോകകപ്പ് ഫൈനലിലടക്കം സച്ചിന്റെ വിക്കറ്റ് നേടിയത് മഗ്രാത്തായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications